കുറവുള്ളവരെ താഴ്ത്തി കെട്ടരുത്. സ്വന്തം കുറവുകളില്‍ നിരാശപ്പെടേണ്ട കാര്യവുമില്ല. നമുക്ക് കുറവിലും കഴിവിലുമല്ല, കൃപയില്‍ ആശ്രയിച്ച് ജീവിക്കാം.

Spread the love

തലക്കെട്ട് വായിക്കുമ്പോള്‍ ആലോചിക്കുന്നുണ്ടാവും എനിക്കാരോ സമ്മാനം തന്നപ്പോള്‍ അതില്‍ നിന്നും എന്തോ ഉള്‍ക്കൊണ്ട് എഴുതുന്നതാണെന്ന്. ഞാന്‍ ഉദ്ദേശിച്ചത് എന്നെ സൃഷ്ടിച്ചവന്‍ തന്ന ഒരു ചെറിയ ബോധ്യത്തെക്കുറിച്ചാണ്. കുറവുകളെ എന്നും ദു:ഖത്തോടെ നോക്കി കാണുന്നവരാണ് മിക്കവരും. എനിക്കും ഒരു ചെറിയ കുറവ് സ്‌നേഹത്തോടെ ദൈവം തന്നിട്ടുണ്ട്. അതിന് ശാസ്ത്രം തന്നിട്ടുള്ള പേര് റിറ്റിനൈറ്റിസ് പിഗ്മന്റോസ എന്നാണ്. അതൊരു റെയര്‍ ജെനറ്റിക് ഡിസോര്‍ഡര്‍ ആണ്. കണ്ണിന്റെ ഉള്ളില്‍ പ്രകാശത്തില്‍ നിന്നുലഭിക്കുന്ന സിഗ്നല്‍സ് തലച്ചോറിലേയ്ക്ക് എത്തിക്കുന്ന കോശങ്ങള്‍ നശിച്ചു പോകുന്നു. അപ്പോള്‍ പതിയെ നിലവിലുള്ള കാഴ്ച കുറഞ്ഞുവരും. ചിലപ്പോള്‍ പൂര്‍ണമായി നഷ്ടപ്പെടാം.!

ഇതൊരു തമാശ പോലെ ഇപ്പോള്‍ പറയാന്‍ കാരണമാകുന്നതാണ് ആ തലക്കെട്ട്. ആദ്യം നിരാശയായിരുന്നു. പ്ലസ്ടു വരെ തനിയെ ചെയ്തിരുന്ന കാര്യങ്ങള്‍ പിന്നീട് ചെയ്യാന്‍ പറ്റാതെയായി. എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ് ഈ അസുഖമാണെന്ന് കണ്ടുപിടിക്കുന്നത്. എഞ്ചിനീയറിംഗ് പഠനകാലത്ത് പുസ്തകങ്ങള്‍ വായിക്കാനും ചിത്രങ്ങള്‍ കാണാനും വരയ്ക്കാനും തടസ്സങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ പോകേണ്ടിവന്നു. അവിടെവച്ച് ആ അസുഖത്തിന്റെ പേര് അവര്‍ പറഞ്ഞുതന്നു. എന്റെ ചേട്ടനും ഇതേ അസുഖം ആണെന്നുള്ളത് മറ്റൊരു യാഥാര്‍ഥ്യം.

അങ്ങനെ എഞ്ചിനീയറിംഗ് പഠനം എങ്ങും എത്താതെ പോകുന്ന സമയത്ത് അപ്പന്റെയും അമ്മയുടേയും 25-ാം വിവാഹ വാര്‍ഷികം എത്തി. അതിനുവേണ്ടി തമിഴ്‌നാട്ടില്‍ എഞ്ചിനീയറിംഗ് പഠിച്ചിരുന്ന ഞാന്‍ തനിയെ നാട്ടിലേയ്ക്ക് ട്രെയിന്‍ യാത്ര തിരിച്ചു. ട്രെയിന്‍ ഇറങ്ങി അങ്കമാലി NH ക്രോസ് ചെയ്യുന്ന സമയത്ത് ഒരു ആക്‌സിഡന്റ്. അങ്ങനെ മോങ്ങാനിരുന്ന നായേടെ തലയില്‍ തേങ്ങ വീണ സ്ഥിതിയായി. കാല്‍പാദത്തിലൂടെ കാര്‍ കയറിയിറങ്ങിയതുകൊണ്ട് ആറുമാസം റെസ്റ്റ്. അതിനിടയില്‍ എഞ്ചിനീയറിംഗ് അവിടെ തീര്‍ന്നു. അവര്‍ എനിക്ക് ടി.സി. തന്നുവിട്ടു. അങ്ങനെ ഇനി എന്തു ചെയ്യണം എന്ന ചിന്തയായി. അപ്പനേയും അമ്മയേയും ആശ്വസിപ്പിക്കാനാവാത്ത സങ്കടം.

Please Login to Read More....


Spread the love