എന്റെ പ്രവൃത്തികളും പാകപ്പെടേണ്ടിയിരിക്കുന്നു. അടുത്തിരിക്കുന്നവന് മുറിപ്പെടാത്തവിധം, എന്റെ ഓരോ ചുവടും സ്‌നേഹത്തിലൂന്നിയാവട്ടെ.

Spread the love

മറക്കുന്നവന്‍ മണ്ടനാണ്. അങ്ങനെയാണ് ചെറുപ്പം മുതലേ കണ്ടറിഞ്ഞത്. ഉത്തരം മറന്നു വട്ടപ്പൂജ്യമായവനെ മണ്ടനെന്ന് ടീച്ചറും വിളിച്ചു. പറയാന്‍ ഏറെയുണ്ടായിട്ടും മറന്നു കളഞ്ഞവനാണ് പിന്നീട് മണ്ടനായത്. സ്വയം വട്ടപ്പൂജ്യമായവനെ ദൈവവും വെറുതെ വിട്ടില്ല; പൊട്ടക്കിണറിന്റെ ആഴങ്ങളില്‍ നിന്ന് സിംഹാസനം വരെ ഉയര്‍ത്തി.

മറക്കണം, മറക്കേണ്ടത് എന്റെ മുറിവുകളാണ്. മറക്കണം, മറവിയും പൊറുതിയും തമ്മില്‍ ഭേദമില്ലാതാകുന്നതുവരെ. ഉണങ്ങിയ മുറിവുകളുടെ പാടുകള്‍ സ്‌നേഹത്തിന്റെ ഓര്‍മപ്പെടുത്തലുകളാകട്ടെ, ഇനിയും വീഴാതിരിക്കാന്‍.

കണ്ണീരിനാല്‍ കഴുകി, തപംചെയ്ത് ഉണക്കേണ്ട ചിലമുറിവുകളുണ്ട്. എനിക്ക് ഞാന്‍ ക്ഷമ നല്‍കേണ്ടവ. കുറ്റബോധത്തിന്റെ ഇരുളറകളില്‍ അവയൊക്കെ മറുന്നുവയ്ക്കണം. പിന്നെ സഹോദരനോട് രമ്യപ്പെടണം. വീഴ്ച പറ്റിയത് അവനാണെങ്കില്‍കൂടി ഞാനതു മറക്കണം. അപരന്റെ ഇടര്‍ച്ചകളെല്ലാം കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്നുവയ്ക്കാം. അവനും മറക്കും. അവന്റെ കണ്ണിലും നനവ് പടരും.

Please Login to Read More....


Spread the love