എന്റെ മിഷന്‍ യാത്രയില്‍ ഒരിക്കലും എനിക്ക് നാണംകെടേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. എല്ലാ നിമി ഷവും ദൈവം കൂടെയുള്ളതും വഴിനടത്തുന്നതുമായ അനുഭവമായിരുന്നു.

Spread the love

2018 ആഗസ്റ്റില്‍ ഉണ്ടായ മഹാപ്രളയത്തിനു ശേഷം ജീസസ് യൂത്ത് ‘നല്ല അയല്‍ക്കാരന്‍’ പ്രോജക്റ്റിന്റെ ഭാഗമാവുകയും നിരവധി ക്യാമ്പുകളിലും പ്രളയ ബാധിത പ്രദേശങ്ങളിലും പോവുകയുംചെയ്തു. അങ്ങനെയാണ് ഒരു മിഷന്‍ യാത്ര പോകണമെന്ന ആഗ്രഹം ഉണ്ടായത്. പിന്നീട് പല വ്യക്തികളില്‍ നിന്നുകേട്ട മിഷന്‍ അനുഭവങ്ങള്‍ ഉള്ളിലെ ആഗ്രഹത്തിന്റെ തീവ്രതയെ ആളിക്കത്തിച്ചു.

മിഷനു പോകണമെന്ന ആഗ്രഹം പാലാ സോണല്‍ കോ-ഓര്‍ഡിനേറ്ററുമായി പങ്കുവയ്ക്കുകയും എവിടെ മിഷനു പോകണമെന്നുള്ളത് തീരുമാനിച്ചോളാന്‍ അദ്ദേഹം എന്നോട് പറയുകയും ചെയ്തു. ഏത് സ്ഥലം തെരഞ്ഞടുക്കണം എന്ന ചിന്തയും മനസ്സിലേറ്റി നടക്കുമ്പോഴാണ് ഡിസംബറില്‍, കേരളത്തിലെ ജീസസ് യൂത്ത് നേതൃസംഗമം- ‘ജീസസ് യൂത്ത് കേരള കോണ്‍ഫറന്‍സ് 2018’-ന് പാലാ വേദിയാകുന്നത്. കോണ്‍ഫറന്‍സിന്റെ അവസാന ദിവസം നടന്ന ആരാധനയുടെ സമയത്ത് ഓരോ സോണിനും (കേരളത്തില്‍ 23 സോണുകളാണ് ജീസസ് യൂത്തിനുള്ളത്) ഓരോ മിഷന്‍ സ്ഥലങ്ങള്‍ നല്‍കുകയും ആ പ്രദേശങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. പാലാ സോണിന് ലഭിച്ചത് ഒഡീഷയിലെ ഭുവനേശ്വര്‍ രൂപതയാണ്. അതുകേട്ടതോടെഎന്റെ മിഷന്‍ സ്ഥലവും ഞാന്‍ ഉറപ്പിച്ചു; ഒഡീഷ.

അങ്ങനെ 2019 ഫെബ്രുവരി 1-ാം തീയതി മിഷനുപോകാന്‍ ഞാന്‍ തയ്യാറെടുത്തു തുടങ്ങി. മിഷനു പോയ പലരും പറഞ്ഞ അനുഭവം, എന്താണോ ആവശ്യം അത് കര്‍ത്താവ് അവിടെ ഒരുക്കിയിട്ടുണ്ടാകും എന്നാണ്. ചിലര്‍ക്ക് ചില കഴിവുകളായും, മറ്റു ചിലര്‍ക്ക് കൃപകളായും വേറെ ചിലര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള അവസരങ്ങളായുമൊക്കെ മിഷന്‍ അനുഭവപ്പെടാറുണ്ട്.

മറ്റുള്ളവരുടെ മുന്നില്‍ നിന്ന് സംസാരിക്കാനും ഒരു ഗ്രൂപ്പിനെ നയിക്കാനും
എനിക്ക് മടിയായിരുന്നു. ”എന്റെ കുറവുകളും ആവശ്യങ്ങളും അറിയുന്ന തമ്പുരാനേ എനിക്ക് ആവശ്യമായതെല്ലാം പ്രത്യേകിച്ച് എന്റെ ആത്മീയ ജീവിതത്തിനും നിലനില്‍പിനും ആവശ്യമായവ ആവശ്യസമയത്ത് നല്‍കണമേ” എന്ന് ഞാന്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.

Please Login to Read More....


Spread the love