ഒരിക്കല്‍ വിശുദ്ധഗ്രന്ഥം വായിക്കാന്‍ തുറന്നപ്പോള്‍ കിട്ടിയ വചനഭാഗം വി.മത്തായി 20:1-16 വരെയുള്ള തിരുവചനങ്ങളായിരുന്നു. മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും എന്നല്ല പതിനൊന്നാം മണിക്കൂറിലും എത്തിയ ജോലിക്കാര്‍ക്ക് ഒരേ കൂലികൊടുത്ത നീതിമാനായ കര്‍ത്താവിനെയായിരുന്നു അവിടെ കണ്ടത്.ബൈബിള്‍ മടക്കി തിരികെ വയ്ക്കുമ്പോള്‍, ജോലിക്കാര്‍ പിറുപിറുത്തതു പോലെ, എനിക്കും അല്പം നീതികേട് തോന്നി. പകലിന്റെ അധ്വാനവും ചൂടും സഹിച്ചവരോട് അവസാന മണിക്കൂറില്‍ വന്നവരെ തുല്യരാക്കിയതില്‍. പക്ഷേ, പിന്നീടങ്ങോട്ട് ജീവിതത്തില്‍ പലപ്പോഴും അവസാന മണിക്കൂറില്‍ അവന്റെ മുമ്പില്‍ ചെന്നു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെയും കഴിഞ്ഞതിനെപ്പറ്റിയൊന്നും ചോദിക്കാതെ, കര്‍ത്താവ് സമ്മാനിച്ച പല ‘ദനാറകളാണ്’ എന്റെ ജീവിതമായതും ജീവിതത്തെ ഇത്രയും സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചതും.

Please Login to Read More....