ആത്മീയത ആഘോഷമാണ്, വിരസമല്ല, A sad christian is a bad Christian

അന്ന് അങ്കമാലി സോണ്‍ ഒരുക്കിയ യുവജന ധ്യാനത്തില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. എന്തെന്നില്ലാത്ത ആനന്ദവും ദൈവസാന്നിധ്യവും നല്‍കിയസമയം. ഒരു പതിനേഴുകാരന് ലഭിക്കാവുന്ന ഏറ്റ മനോഹരമായ ദൈവാനുഭവത്തിന്റെ മണിക്കൂറുകള്‍. ദൈവത്തിനായി മാത്രം ജീവിക്കും എന്ന തീരുമാനത്തിലാണ് അന്ന് ധ്യാനഹാള്‍ വിട്ടു പുറത്തിറങ്ങിയത്.

പക്ഷേ, ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ആ സന്തോഷമൊക്കെ എവിടെയോ പോയി. പിന്നെ മറ്റൊന്നായി ചിന്ത. എല്ലാ ആഴ്ചയും സിനിമയ്ക്ക് പോയിരുന്ന എനിക്ക് ഇനിയതിന് പറ്റില്ലല്ലോ. പ്രാര്‍ഥനയില്‍ അതിജീവിച്ച പ്രലോഭനം ഇന്ന് നഷ്ടമാക്കിയ അവസരമായി തോന്നാന്‍ തുടങ്ങുന്നു. ക്രിസ്തുവിനെ അറിഞ്ഞതും അവനുമായി സൗഹൃദത്തിലായതും അബദ്ധമായിപ്പോയോ? ആത്മീയത ബോറിങ്ങായി അനുഭവപ്പെടാന്‍ കാരണമെന്താണ്?

ഇതെന്റെ മാത്രം പ്രശ്‌നമല്ല, അനേകം ചെറുപ്പക്കാര്‍ ഇത്തരമൊരു സമയത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഞാനറിഞ്ഞു. ക്രിസ്തുവിനെ അറിഞ്ഞാല്‍, അവനുമായി കൂട്ടുചേര്‍ന്നാല്‍ അവന്‍ എന്റെ സന്തോഷങ്ങളെ തല്ലിത്തകര്‍ക്കുമോ? തീര്‍ച്ചയായുമില്ല. നമ്മുടെ നല്ല സുഹൃത്തിന് നമ്മുടെ സന്തോഷങ്ങളല്ലേസന്തോഷം പകരൂ. പിന്നെ എവിടെയാണ് പ്രശ്‌നം?

നിങ്ങള്‍ക്ക് അനുഭവിക്കാന്‍ അവകാശമുള്ള സന്തോഷത്തിന് ഒരു പേരുണ്ട്, ഒരു മുഖവുമുണ്ട്. ആ പേര് ക്രിസ്തുവെന്നാണ്, ആ മുഖം ക്രിസ്തുവിന്റേതും.

ക്രിസ്തു ഒരാളിലേക്ക് പ്രവേശിക്കുന്നത് ഒരു നിമിഷം കൊണ്ടാണെന്നു ഞാന്‍ Image result for praying handsചിന്തിച്ചുപോയി. തീര്‍ച്ചയായും, അവന്‍ അങ്ങനെ പ്രവേശിച്ച കഥകള്‍ ഏറെയുണ്ട്. പക്ഷേ, പലരിലേക്കും അവന്‍ പ്രവേശിക്കുന്നത് പതുക്കെപതുക്കെയാണ്. നിങ്ങള്‍ ഒരപരിചിതനുമായി ഇടപെട്ടാല്‍ ആദ്യദിനങ്ങളിലെ ബന്ധം അത്രകണ്ട് ഊഷ്മളമാകില്ലല്ലോ. പക്ഷേ, തുടര്‍ച്ചയായ സമ്പര്‍ക്കങ്ങളില്‍ നിങ്ങള്‍ ഒട്ടെറെ കാര്യങ്ങള്‍ കൈമാറും. പിന്നെ അവന്റെ ഇഷ്ടങ്ങള്‍ നിങ്ങളുടേതാകും, നിങ്ങളുടേത് അവന്റേതും. പൗലോസ് അപ്പസ്‌തോലന്‍ കൃത്യമായി പറഞ്ഞിട്ടുണ്ടിത്. ”എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു” (ഗലാ 4:19). ഇഷ്ടാനിഷ്ടങ്ങളുടെ തകിടം മറിച്ചിലാണ് സ്ത്രീയില്‍ കുഞ്ഞുരൂപപ്പെടുമ്പോള്‍ ഉണ്ടാകുന്നത്. കുഞ്ഞിന് ആനുപാതികമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും. എന്നിലെ സിനിമാ പ്രിയം മാറി ഉന്നത സന്തോഷത്തിന്റെ പ്രിയങ്ങള്‍ രൂപപ്പെടണമെങ്കില്‍ ക്രിസ്തു എന്നില്‍ ആഴമായി ജനിക്കണം. അടുത്ത സ്‌നേഹബന്ധം എനിക്കവനുമായി വേണം.

നിങ്ങള്‍ അന്വേഷിക്കുന്ന സന്തോഷത്തിന്, നിങ്ങള്‍ക്ക് അനുഭവിക്കാന്‍ അവകാശമുള്ള
സന്തോഷത്തിന് ഒരു പേരുണ്ട്, ഒരു മുഖവുമുണ്ട്. ആ പേര് ക്രിസ്തുവെന്നാണ്, ആ മുഖം ക്രിസ്തുവിന്റേതും, എന്റെ സന്തോഷം തകര്‍ക്കുകയല്ല, പൂര്‍ത്തിയാക്കുകയാണ് ക്രിസ്തു. എന്റെ ജീവിത മേശയില്‍ വിളമ്പുന്നത് നിതാന്ത ആനന്ദത്തിന്റെ വിഭവങ്ങള
കയാല്‍, ചെറിയ സന്തോഷം തേടിയുള്ള യാത്രകള്‍ കുറയും. പിന്നെയത്, നല്ലതാകും.സിനിമ കാണാം, ഉല്ലസിക്കാം, ഓടിനടക്കാം. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ ക്രിസ്തുവിനെ സ്‌നേഹിച്ചിട്ട്, പിന്നെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തു കൊള്ളുക.ആ സ്‌നേഹത്തില്‍ നിങ്ങളുടെ ഇഷ്ടങ്ങള്‍ തന്നെ രൂപാന്തരപ്പെട്ടിരിക്കും എന്നുതീര്‍ച്ച.

ആത്മീയത ആഘോഷമാണ്, വിരസമല്ല, A sad christian is a bad Christian. നിരന്തരം വെല്ലുവിളിയുള്ള ജീവിതമല്ലേ ത്രില്ലായിട്ടുള്ളത്. എങ്കില്‍ ആത്മീയ ജീവിതമാകും നിങ്ങള്‍ക്കേറ്റം ആനന്ദം പകരുന്നത്. Normal is boring. ജീവിതം എങ്ങനെ ആസ്വദിക്കാമെന്ന് ക്രിസ്തുവോളം മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആരാണുള്ളത്. അതേ, ക്രിസ്തുവുമായി കൂട്ടുചേരാം, എന്നും എവിടെയും .

അങ്കമാലി സോണ്‍ മുന്‍ ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, ശാലോം വേള്‍ഡ് സ്പിരിച്വല്‍ ഡയറക്ടര്‍