ദൈവം വാചാലമാകുന്ന നിശ്ശബ്ദ നേരങ്ങള്‍ ആസ്വദിക്കുവാന്‍ നമുക്കിടയാകട്ടെ. ദൈവസാന്നിധ്യമറിയുന്നത് ഒരത്ഭുതം തന്നെയല്ലേ?

ഇടത്തേ കൈയില്‍ ക്രൂശിതരൂപവും പിടിച്ച് വലതു കൈയിലെ ജപമണികളിലൂടെ അതിവേഗം യാത്ര ചെയ്ത് ഇടയ്ക്കിടെ മുമ്പില്‍ തുറന്നുവച്ചിരിക്കുന്ന ബൈബിളിലേയ്ക്ക് ഒന്നു കണ്ണോടിച്ച് സ്വര്‍ഗീയാനുഭൂതിയില്‍ ലയിച്ചിരിക്കുമ്പോഴാണ് അടുത്തിരുന്ന അക്രൈസ്തവളായ സഹപാഠി കൈയില്‍ തട്ടിവിളിക്കുന്നത് ‘ദൈവം ആരാണ്’ എന്നവള്‍ക്ക് അറിയണം. നന്മനിറഞ്ഞ സര്‍വശക്തനായ ആ സങ്കല്പത്തെ തന്റെ ജീവിതാവസ്ഥകളിലൊന്നും അവള്‍ കണ്ടിട്ടില്ലത്രേ. പ്രാര്‍ഥനയ്ക്ക് തടസ്സമായെങ്കിലും എനിക്ക് വലിയ സന്തോഷമായി. യഥാര്‍ഥ ക്രൈസ്തവന്‍ ഈശോയെ പങ്കുവച്ചുകൊടുക്കുന്നവനായിരിക്കണം എന്ന് ആരൊക്കെയോ പറഞ്ഞുതന്നിട്ടുണ്ട്. അതിനുള്ള അവസരമിതാ എന്റെ മുമ്പില്‍.

Image result for reading a bible

ഇന്നിവളെ ക്രിസ്ത്യാനിയാക്കിയിട്ടുതന്നെ കാര്യം, ബൈബിളിന്റെ താളുകള്‍ പതിയെ
ഉല്‍പ്പത്തിയിലേക്ക് മറിച്ചു. ആദിയിലെ സൃഷ്ടികര്‍മം മുതല്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഞാന്‍ വിവരണം ആരംഭിച്ചു. പുറപ്പാടും ജോഷ്വായുമൊക്കെ കടന്ന്,
ദാവിദിനെയും സോളമനെയുമൊക്കെ വര്‍ണിച്ച്, പ്രവാചകരുടെ അരുളപ്പാടുകളും വിവരിച്ച് ഒടുവില്‍ പുതിയ നിയമത്തിലെത്തി. അകന്നിരിക്കുന്ന യാഹ്‌വേയില്‍ നിന്നും കൂടെയായിരിക്കുന്ന ഇമ്മാനുവലിലേയ്ക്ക്. ക്രിസ്തുവിന്റെ അത്ഭുതങ്ങളെയും ഉപമകളെയും കുറിച്ച്, അവന്‍ നല്‍കിയ രക്ഷയെക്കുറിച്ച് ശ്ലീഹന്മാരുടെ തീക്ഷ്ണതയെക്കുറിച്ച്, കഥകളുടെയും വിവരണങ്ങളുടെയും ഇടയ്ക്കുവച്ച് പെട്ടന്നവള്‍ എന്റെ കൈകളെ കടന്നുപിടിച്ചു. ”പക്ഷേ, ദൈവമാരാണെന്നു മാത്രം നീ ഇതുവരെ പറഞ്ഞില്ല” ഒരു നിമിഷം ചിന്തിച്ചിട്ട് ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി. ക്രിസ്തുവിന്റെ പീഢാസഹനം, മരണം, ഉത്ഥാനം ഇതിലൂടെ വെളിവാക്കപ്പെട്ട അനന്തമായ സ്‌നേഹം.

പറഞ്ഞുനിറുത്തിയിട്ട് വീണ്ടും തുടങ്ങുവാന്‍ താളുകള്‍ മറിയ്ക്കവെ, അവള്‍ വീണ്ടും കൈയില്‍കടന്നു പിടിച്ചു. പൊന്നുപോലെ ഞാന്‍ സൂക്ഷിക്കുന്ന എന്റെ ബൈബിളിന്റെ പേപ്പര്‍ കീറുന്ന ശബ്ദം. ഇരച്ചുകയറുന്ന ദേഷ്യം പാടുപെട്ട് ഉള്ളിലൊതുക്കി ഞാനവള്‍ക്ക് വെളിപാടുകൂടി വിസ്തരിച്ചു കൊടുത്തു. ഒരു സോറിപോലും പറയാതെ അവള്‍ എല്ലാം കേട്ടുതലകുലുക്കി. ഒരു വിജാതിയയ്ക്ക് ഈശോയെ നല്‍കിയതിന്റെ ചാരിതാര്‍ഥ്യവുമായി, ക്ഷമയുടെ ഉത്തമോദാഹരണമായി ഞാന്‍ വീണ്ടും ജപമാലയില്‍
പ്രാര്‍ഥനതുടങ്ങി.

അവളുടെ കണ്ണുനീര്‍ച്ചാലുകള്‍ തുടച്ചുനീക്കി. എന്റെ കൈകള്‍ അവളെ ചേര്‍ത്തു പിടിച്ചു. എന്റെയും അവളുടെയും ഹൃദയമിടിപ്പിനു ഒരേ താളമാണെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. നിറയുന്ന കണ്ണുകളോടെ അവള്‍ എന്നോടു പറഞ്ഞു ”ഇപ്പോള്‍ ഞാനാദ്യമായി ദൈവത്തെ കണ്ടു.”

Image result for a girl is sitting in front of jesusഉച്ചകഴിഞ്ഞ് വീണ്ടുമൊരു ഫ്രീയവര്‍. പുറത്തു തിമര്‍ത്തു പെയ്യുന്ന മഴയ്‌ക്കൊപ്പം എന്റെ കൈയിലേക്ക് വീഴുന്ന വെള്ളത്തുള്ളികളുടെ ഉറവിടം തേടി കണ്ണുകള്‍ ഉയര്‍ത്തിയപ്പോള്‍, നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകള്‍ എന്നോടു പറഞ്ഞു: ”നിന്റെ ദൈവത്തെ എനിക്കിനിയും മനസ്സിലായിട്ടില്ല.” ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചുനിന്നു. പിന്നെ മുന്നിലെ ബൈബിള്‍ അടച്ചുവച്ച് ഞാന്‍ അവളോടൊപ്പം ചേര്‍ന്നിരുന്നു. നിശ്ശബ്ദതയുടെ ആ നേരത്ത് ഒത്തിരി കാര്യങ്ങള്‍ഞങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെട്ടു. അവളുടെ കണ്ണുനീര്‍ച്ചാലുകള്‍ തുടച്ചുനീക്കി. എന്റെ കൈകള്‍ അവളെചേര്‍ത്തു പിടിച്ചു. എന്റെയും അവളുടെയും ഹൃദയമിടിപ്പിനു ഒരേ താളമാണെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. നിറയുന്ന കണ്ണുകളോടെ അവള്‍ എന്നോടു പറഞ്ഞു ”ഇപ്പോള്‍ ഞാനാദ്യമായി ദൈവത്തെ കണ്ടു” ഒരു സ്വപ്നത്തിലെന്നപോലെ ഞാനും മറുപടി പറഞ്ഞു. ”ഞാനും”. സങ്കടപ്പെടുന്നവരോടും അസ്വസ്ഥമാകുന്നവരോടും വലിയ വാചക കസര്‍ത്തുകള്‍ നടത്താതെ ഉപദേശിച്ച് നഷ്ടധൈര്യരാക്കാതെ അവരെയൊന്നു കേള്‍ക്കുവാനും അവര്‍ക്കുമുമ്പില്‍ യേശു സാന്നിധ്യമാവുകയുമാണു വേണ്ടതെന്നും ഞാനറിയുകയായിരുന്നു. കരം പിടിക്കുമ്പോഴും ചേര്‍ത്തുനിറുത്തുമ്പോഴും ദൈവസാന്നിധ്യമറിയുന്നത് ഒരത്ഭുതം തന്നെയല്ലേ?. ദൈവം ഇടപെടുന്ന സമയം.

തിരികെ വീട്ടിലെത്തി കീറിയ പേജ് ഒട്ടിക്കാന്‍ ശ്രമിക്കവേ കീറിപ്പോയ ഭാഗം കണ്ട് എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു (1 യോഹ 4:8).

”സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല എന്തെന്നാല്‍ ദൈവം സ്‌നേഹമാകുന്നു.’