34-ാമത് ലോക യുവജനസംഗമം ജനുവരി 22 മുതല്‍ 27 വരെ പനാമയില്‍ വച്ചു നടന്നു. ഇത്തവണത്തെ സംഗമം ജീസസ് യൂത്ത് മുന്നേറ്റത്തെ സംബന്ധിച്ചിടത്തോളം അനുഗ്രഹസമ്പന്നമായ ഒന്നായിരുന്നു.

“ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (വി. ലൂക്കാ 1:38) 34-ാമത് ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എന്‍ട്രി പാസ് നോക്കിയിരുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ യാത്രയെക്കുറിച്ചൊന്നു ഇരുത്തി ചിന്തിപ്പിച്ചു ഇത്തവണത്തെ തീം. 156 രാജ്യങ്ങളില്‍ നിന്നായി പനാമയില്‍ എത്തിച്ചേര്‍ന്ന ഒരുലക്ഷം വരുന്ന യുവതയെ നോക്കി പത്രോസിന്റെ പിന്‍ഗാമി അറിഞ്ഞു തൊടുത്തൊരു ചോദ്യമായി പിന്നീടത്. പരിശുദ്ധ അമ്മ ഗബ്രിയേല്‍ ദൂതനോട് പ്രത്യുത്തരിച്ച വാക്കുകള്‍ യുവജനങ്ങളെ നോക്കി “നിങ്ങള്‍ക്കും ദൈവമാതാവിനെ പോലെ യെസ് പറയാന്‍ പറ്റുമോ? നിരവധി ചലഞ്ചുകളിലൂടെ കടന്നു പോകുന്ന നിങ്ങളെ ഞാനും ഒരു ചലഞ്ചേല്പിക്കുന്നു. – യെസ് ചലഞ്ച്”. ഇത് കേട്ടപ്പോള്‍ കുറേപ്പേരെങ്കിലും മനസ്സില്‍ പറഞ്ഞു കാണും, ‘ഇവിടെവരെ വരാന്‍ ഇത്രയ്ക്ക് ചലഞ്ച് ഇല്ലായിരുന്നു’ എന്ന്. മനസ്സില്‍ തോന്നിയ ആശങ്കകള്‍ക്കെല്ലാം ദൈവകൃപയുടെ ആശീര്‍വാദം കൊണ്ട് തുടച്ചു നീക്കി കരുത്ത് നല്‍കിയാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ കൂട്ടുകാരെ മടക്കിയയച്ചത്.

Please Login to Read More....