ജപമാല ചൊല്ലുന്നതിനെക്കാള്‍ കൂടുതലായി ആര്‍ക്കും എന്നെ പ്രീതിപ്പെടുത്താനാവില്ലെന്ന് നിങ്ങളറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’

(Our Lady to Saint Mechtilde)

‘ബുദ്ധിയും പാണ്ഡിത്യവും ആയുധമായി ഉപയോഗിക്കുന്നവര്‍ക്ക് ജപമാല വളരെ ഫലപ്രദമാണ്. മക്കള്‍ അവരുടെ അമ്മയോട് നിരന്തരം കേണപേക്ഷിക്കുന്നതുപോലെ നമ്മുടെ നാഥയോട് ആവര്‍ത്തിച്ചു ചൊല്ലുന്ന അപേക്ഷകള്‍ വിരസമെന്നു തോന്നുമെങ്കിലും വ്യര്‍ഥാഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും വിത്തുകളെ നശിപ്പിക്കുവാന്‍ പര്യാപ്തമാണ്’

(St. Josemaria Escriva)

‘ജപമാല ചൊല്ലി പ്രാര്‍ഥിക്കുകയെന്നാല്‍ നമ്മുടെ ഭാരങ്ങള്‍ യേശു ക്രിസ്തുവിന്റെയും അവിടത്തെ അമ്മയുടെയും കരുണനിറഞ്ഞ ഹൃദയങ്ങളിലേക്കു കൈമാറുകയെന്നതാണ്’

(Pope St. John Paul II)

‘നന്മ നിറഞ്ഞ മറിയം’ എന്ന പ്രാര്‍ഥന ശ്രദ്ധയോടും ഭക്തിയോടും വിനയത്തോടും കൂടി ചൊല്ലുമ്പോള്‍ അത് പിശാചിനെ പലായനം ചെയ്യിക്കുന്ന ശത്രുവും അവനെ ഇടിച്ചുപൊടിക്കുന്ന കൂടവുമാണ്. ആത്മാവിനെ ഫലപുഷ്ടമാക്കുവാന്‍ സ്വര്‍ഗത്തില്‍നിന്നു പെയ്യുന്ന മഞ്ഞുതുള്ളിയാണ്. ‘നന്മ നിറഞ്ഞ മറിയം’ മറിയത്തിനു നാം നല്‍കുന്ന പരിപാവനവും സ്‌നേഹനിര്‍ഭരവുമായ ചുംബനമാണ്. അതു നാം അവള്‍ക്കു സമ്മാനിക്കുന്ന ചെമന്നതും പ്രകാശിക്കുന്നതുമായ റോസാപുഷ്പമാണ്.

(Ref: യഥാര്‍ഥ മരിയഭക്തി, St. Louis de Montfort)