നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും

അറിവുണ്ടാകുകയെന്നത് അനിവാര്യമായ കാര്യമാണ്. പ്രത്യേകിച്ച് നമ്മുടെ മുന്നില്‍ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച്. ലൈംഗീകതയെക്കുറിച്ചും അതിന്റെ ദുരുപയോഗങ്ങളെക്കുറിച്ചും യുവജനങ്ങള്‍ മാത്രമല്ല, ഏതൊരാളും കുറഞ്ഞപക്ഷം അടിസ്ഥാന കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം.

ഈ കാലഘട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ പ്രായഭേദമന്യേ ആഘോഷമായി ആസ്വദിക്കുന്ന ഒന്നാണ് പോണോഗ്രഫി. സമൂഹ മാധ്യമങ്ങളില്‍ ഇതിനായി തുറന്നിട്ടിരിക്കുന്ന വാതിലുകള്‍ അടക്കുകയെന്നത് പ്രായോഗികമല്ല. അവബോധം നല്‍കുകയാണ് പ്രധാനം.

കെയ്റോസ് മാസികയില്‍ മൂന്ന് മാസങ്ങളിലായി പ്രസിദ്ധീകരിച്ച പോണോഗ്രഫിയെകുറിച്ചുള്ള ലേഖനങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് ഒരു കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുകയാണ്.TOB for life സ്ഥാപകനും ഡയറക്റ്ററും തിയോളജി ഓഫ് ദ ബോഡി പ്രഭാഷകനുമായ ശ്രീ. ബാബു ജോണ്‍ ആണ് ഈ ലേഖനങ്ങളുടെ രചയിതാവ്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഈയവസരത്തില്‍ രേഖപ്പെടുത്തുകയാണ്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആധികാരികതയോടെയുള്ള ഈ അറിവുകള്‍, സ്വയാവബോധത്തിലൂടെ നയിച്ച് നമ്മെ പ്രബുദ്ധരാക്കുമെന്നതില്‍ സംശയമില്ല.

‘നിശ്ശബ്ദനായ കൊലയാളി’ എന്ന ഈ കൈപ്പുസ്തകം, തീര്‍ച്ചയായും നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും ഒരു മാര്‍ഗദര്‍ശിയായി തീരട്ടെയെന്ന ആശംസകളോടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

ചീഫ് എഡിറ്റര്‍
അഡ്വ. കെ.ജെ. ജോണ്‍സണ്‍

Audio : Click Here

The YouTube link of the webinar which was in Malayalam : Click Here

TOB for Life സ്ഥാപകനും, ഡയറക്ടറും തിയോളജി ഓഫ് ദി ബോഡി പ്രഭാഷകനുമാണ് ലേഖകന്‍