2021 മേയ് 10 ജര്‍മന്‍ കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഇടിത്തീ വീണ ദിനമാണ്. അന്ന് ഏതാനും പള്ളികളില്‍ സ്വവര്‍ഗവിവാഹംനടത്തിക്കൊടുത്തു. ആശീര്‍വദിച്ചു എന്നെഴുതുന്നത് തെറ്റാണ്. 2000 വര്‍ഷമായി സഭ കൈക്കൊണ്ട അടിസ്ഥാന ആശയങ്ങളില്‍ആണി അടിച്ചു കയറ്റി ക്രൈസ്തവ ധാര്‍മികതയ്ക്കു കൂച്ചുവിലങ്ങിട്ടു. ഏതാനും ബിഷപ്പുമാരും അഞ്ഞൂറോളം വൈദികരും ഇതിനു കൂട്ടു നിന്നു. കാലത്തിനൊത്ത് സഭ മാറേണ്ടതുണ്ടെന്നാണ് സ്വവര്‍ഗ വിവാഹാനുകൂലികളുടെ വിശദീകരണം.

ഭ്രൂണഹത്യ നടത്തുക, വിവാഹത്തിനു മുമ്പ് കൂടിതാമസിക്കുക, എന്തെങ്കിലും ഇഷ്ടമില്ലായ്മ വന്നാല്‍ വിവാഹ മോചനം നേടി മക്കളുണ്ടെങ്കില്‍ അവരെ അനാഥരാക്കുക, വിവാഹം കഴിച്ചാലും തങ്ങളുടെ സുഖം കുറയുമെന്നു വിചാരിച്ച് കുട്ടികളെ ജനിപ്പിക്കാതിരിക്കുക എന്നു തുടങ്ങി പുരുഷനുംപുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയുംതമ്മിലും വിവാഹം കഴിക്കുക, ഇതൊക്കെയാണു കാലത്തിന്റെ മാറ്റങ്ങള്‍. ഇതിന്റെ ബാക്കിപത്രമായി വനിതകള്‍ക്കു പൗരോഹിത്യം നല്‍കണമെന്നും അവരെ മെത്രാന്മാരാക്കണമെന്നും വാദിക്കും. പിന്നീട് കുടുംബ വ്യവസ്ഥിതി പഴയതാണെന്നും ആ സംവിധാനത്തെ നശിപ്പിക്കണമെന്നും ആവശ്യപ്പെടും. പള്ളിയും പൗരോഹിത്യവുംആവശ്യമില്ലെന്നും വ്യക്തിപരമായി ദൈവവുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും വാദമുയര്‍ത്തും. ലോകത്തില്‍ ധാര്‍മികതയ്ക്ക് അടിസ്ഥാനമിടുന്ന കുടുംബ വ്യവസ്ഥിതിയും സാമൂഹ്യ വ്യവസ്ഥിതിയും മാറ്റിമറിച്ചാല്‍ സാത്താന്റെ ഭരണം കടന്നു വരാന്‍ തടസ്സങ്ങളെല്ലാം മാറും. വാസ്തവത്തില്‍,പല യൂറോപ്യന്‍ രാജ്യങ്ങളിലെയും സ്ഥിതി ഇങ്ങനെയൊക്കെയാണ്. നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാതിരുന്നത് കത്തോലിക്കാ സഭയായിരുന്നു. സഭയ്ക്കുള്ളില്‍ നിന്നു തന്നെ അതിനു വീഴ്ച സംഭവിച്ചു.

ഈ ഒറ്റ പ്രവൃത്തി കൊണ്ടുതന്നെ സ്വാഭാവികമായും സഭയ്ക്കു പുറത്തായെന്ന് ജര്‍മനിയിലെ കാനന്‍ വിദഗ്ദനായ വൈദികന്‍ അഭിപ്രായപ്പെട്ടു. ഹെന്‍ട്രി എട്ടാമന്‍ രാജാവിന് ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിന് അനുമതി നല്‍കാത്തതിനാലാണ്ആംഗ്ലിക്കന്‍ സഭ ഉണ്ടായതെന്നു നമുക്കറിയാം. ആ ഒറ്റക്കാരണം കൊണ്ടുതന്നെ സഭയുടെ ഭൗതികമായ ശക്തി എത്രമാത്രം ചോര്‍ന്നു പോയി. പക്ഷേ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അന്നത്തെ കത്തോലിക്കാ സഭ തയ്യാറായില്ല.

ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കുംഅതിന്റെ അടിസ്ഥാനത്തില്‍ സഭ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ക്കും വിരുദ്ധമായി ആരെന്തു ചെയ്താലും ക്രിസ്തുവിനെതിരേയുള്ള പ്രവര്‍ത്തനമാണത്. ദൈവം എല്ലാവരോടും കരുണ കാണിക്കുമെന്ന ആശയത്തിന്റെ വികലമായ വ്യാഖ്യാനത്തിന്റെ അനന്തരഫലമാണിത്. അങ്ങനെയെങ്കില്‍ നന്മതിന്മകളുടെ ഒരു വേര്‍തിരിവ് ലോകത്തിലുണ്ടാകുമായിരുന്നില്ല. മനഃശാസ്ത്രപരമായനീതീകരണമാണ് ഇതിന് ഉപോദ്ഘാതമായി ചിലരുടെ ന്യായീകരണങ്ങള്‍. മനഃശാസ്ത്രം എന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന ഒന്നാണെന്നും ഒരു വിഷയത്തെ സംബന്ധിച്ചുപോലും വിഭിന്നമായ വ്യാഖ്യാനങ്ങളുണ്ടെന്നും പലരും മനസ്സിലാക്കുന്നില്ല.ചെയ്ത തെറ്റു തിരുത്തിയില്ലെങ്കില്‍ ജര്‍മന്‍ സഭ പിളരുകയോ ശീശ്മയിലകപ്പെടുകയോ ചെയ്യും. അമേരിക്ക തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ അലയടികള്‍ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുണ്ട്. ഉത്പത്തി
18, 19 അധ്യായങ്ങളില്‍ സോദോമിന്റെ പാപത്തെപ്പറ്റി വളരെ കൃത്യമായി പറയുന്നുണ്ട്.ആധുനിക ശാസ്ത്രീയ പഠനങ്ങള്‍ സോദോംഗോമോറയില്‍ സംഭവിച്ചതിനെപ്പറ്റിയുള്ള ബൈബിള്‍ വിവരങ്ങളെ സാധൂകരിക്കുന്നതാണ്. അടുത്ത കാലത്ത് ആര്‍ക്കിയോളജിസ്റ്റുകള്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ ബൈബിള്‍ വിവരങ്ങളെ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ്. ഇതിന്റെ അവശിഷ്ടങ്ങള്‍ ചാവുകടലിന്റെ തെക്കു കിഴക്കു ഭാഗത്തായി വ്യാപിച്ചു കിടക്കുന്നു. ആകാശത്തു നിന്നു വര്‍ഷിക്കപ്പെട്ട ഏതോഒന്നു മൂലമാണ് ഈ പ്രദേശം നശിപ്പിക്കപ്പെട്ടതെന്നു ശാസ്ത്രം പറയുന്നു. ലോത്ത്തന്റെ സ്വന്തം പെണ്‍മക്കളെ ലൈംഗികതയ്ക്കു വിട്ടുകൊടുക്കാന്‍ പോലും തയ്യാറായത് സ്വവര്‍ഗബന്ധം അതിനേക്കാള്‍ മ്ലേച്ഛമായതുകൊണ്ടാണ്. ആര്‍ക്കിയോളജിസ്റ്റ് പോള്‍ ലാപ്പിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഖനനം നടത്തി അന്ന് അടക്കം ചെയ്യപ്പെട്ട ധാരാളം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ നഗരാവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട്, സഭയുടെ ഭാഗത്തു നിന്നുണ്ടായ ഈ വലിയ തിന്മയുടെ ഫലം എന്തൊക്കെയാണെന്നു വരാനിരിക്കുന്നതേയുള്ളൂ. ഇത്തരം പ്രവണതകളുള്ളവരെ ചികിത്സിച്ചും കൗണ്‍സിലിങ് നടത്തിയും ഭേദമാക്കാവുന്നതേയുള്ളൂ. വഴിതെറ്റി അഗ്നികുണ്ഠത്തിലേക്കു പോകുന്ന കുട്ടികളെ വഴിമാറ്റി വിടാതെ തീയിലേക്കു കൂടെ ചാടുന്ന ഈ പ്രവൃത്തികള്‍ സര്‍വനാശത്തിനു വഴിവയ്ക്കുന്നതാണെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സിലാക്കട്ടെ.ഏറെ ആയുധങ്ങള്‍, കുറച്ചു വാക്‌സിന്‍ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ഉര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനും പരമ്പരാഗതമായ സന്ദേശം) സന്ദേശം ശ്രദ്ധേയമായി.’

ഏറെ ആയുധങ്ങള്‍, കുറച്ചു വാക്‌സിന്‍

ഇതാണ് ഇന്നിന്റെ അപവാദം’ എന്നതായിരുന്നു വിഷയം. മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴുംഅതിന്റെപ്രതിവിധിയായവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനേക്കാളുപരിയായിആയുധ വില്‍പനയും കരസ്ഥമാക്കലുമാണ് ഇന്നു കണ്ടു വരുന്നതെന്ന് മാര്‍പാപ്പവ്യക്തമാക്കി. ഇന്നു ലോകത്തെ പല രാജ്യങ്ങളും ആരോഗ്യരംഗത്തു ചെലവഴിക്കുന്നതിനേക്കാള്‍ വലിയ തുകയാണ് ആയുധത്തിനുവേണ്ടി ചെലവഴിക്കുന്നത്. പരസ്പര സ്‌നേഹത്തെയും ഐക്യത്തെയും തകര്‍ക്കുന്ന ഒന്നാമത്തെ അടയാളമാണ് ആയുധങ്ങളുടെ സംഭരണം. ഇന്ത്യ തന്നെ ഓരോ വര്‍ഷവും എത്രയോ ലക്ഷം കോടിയുടെ ആയുധമാണു വാങ്ങിക്കൂട്ടുന്നത്. യുദ്ധഭീതി എന്നു പറയുമ്പോഴും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള അനൈക്യമാണ് ഇതിന്റെയെല്ലാം തുടക്കം. ഇത്രയധികം പണം ചെലവഴിക്കേണ്ട സാഹചര്യം ഇന്ത്യയ്ക്കില്ലായിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച നിലവാരത്തില്‍ ജീവിക്കാന്‍ നമുക്കു സാധ്യമാകുമായിരുന്നു.

സൗമ്യ എന്ന ഇസ്രായേലിന്റെ മാതൃക

ഇടുക്കി ജില്ലയിലെ കീരിത്തോട്ടില്‍ ജീവിച്ചിരുന്ന സൗമ്യ എന്ന നഴ്‌സ് ഇസ്രായേലിന്റെ
മാലാഖയായി മാറിയ സംഭവം എല്ലാവരും മനസ്സിലാക്കിയല്ലോ. ഹമാസ് തീവ്രവാദികളുടെമിസൈല്‍ പതിച്ച് മരണപ്പെട്ട സൗമ്യയുടെ മൃതദേഹം അന്തസ്സായി സ്വന്തം നാട്ടിലെത്തിച്ചത് ജൂതന്മാരുടെ കൂലീനത്വം. സ്വന്തം മകളുടെ ശരീരം ഏറ്റുവാങ്ങാന്‍ പോകാതെയിരുന്നത് മലയാളി ഇന്ന് ഏതവസ്ഥയില്‍ എത്തിച്ചേര്‍ന്നുവെന്നതിന്റെ സാക്ഷ്യപത്രം. ഇക്കാര്യത്തെപ്പറ്റി ഷെക്കെയ്‌ന ചാനല്‍ ചര്‍ച്ച നടത്തിയതിന് നന്ദി പറയുന്നു.ഇന്നാട്ടിലെ ജനങ്ങള്‍ അന്യനാട്ടിലേക്കു പോകുന്നത് ജീവിക്കാനാണ്. ഇവിടെ അതിനുനിവൃത്തിയില്ലാത്തതു കൊണ്ടാണ്. കേരളീയരെ ഇത്രയ്ക്കും ഗതികേടിലെത്തിച്ചതാരാണ്? ഒരു കേരള പുത്രിയെ കൊന്നത് ഇസ്രയേല്‍ക്കാരല്ലല്ലോ. എന്നിട്ടും ആരെയൊക്കെയോ തൃപ്തിപ്പെടുത്താനായി ആ മൃതദേഹത്തോട് വേണ്ടത്ര ആദരവു കാണിക്കാത്ത കേരളത്തിലെ ഇടതു വലത് രാഷ്ട്രീയക്കാരേ, സാംസ്‌ക്കാരികക്കാരേ, ബുദ്ധിജീവിപരിവേഷമണിഞ്ഞവരേ കാലം നിങ്ങള്‍ക്കു മാപ്പു തരില്ല. നിങ്ങളെ ഭയപ്പെടുത്തുന്നവര്‍ താമസിയാതെ നിങ്ങളെ വിഴുങ്ങിക്കൊള്ളും. എത്ര പെട്ടെന്നാണ് ഈ അടിമത്തംകേരളീയരെ വരിഞ്ഞുമുറുക്കിയത്! കേരളം ഇന്നെത്തിനില്ക്കുന്ന ദുരവസ്ഥയെ നിസ്സംഗതയോടെ, കാണാതെ നമ്മളിരുന്നാല്‍ നമുക്ക് ചവിട്ടി നില്‍ക്കാന്‍ അല്‍പം മണ്ണുപോലും ഇവിടെ കാണണമെന്നില്ല.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
sunnykokkappillil@gmail.com