പ്രകാശം പരത്തുന്നവർ’… ആശയവിനിമയത്തിനായി സാങ്കേതികവിദ്യകളുടെ ഉപയോഗം ബുദ്ധിപൂർവ്വവും ധൈര്യപൂർവ്വവും ഉപയോഗിക്കുവാൻ നമ്മെ ഓർമ്മപ്പെടുത്തുകയാണ് എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ.

‘വയലിലെ പല്ലികളെ നോക്കുവിൻ’… തിരുവചന ധ്യാനത്തിലൂടെ ദൈവത്തിൽ ആശ്രയിക്കാനും സമാധാന ജീവിതം നയിക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലുമായി ദൈവത്തിന്റെ മൗനത്തിൽ ആൽഫ്രെഡ് വിൽസൺ

മത്സരങ്ങൾ മനുഷ്യന്റെ മനസ്സിന് മങ്ങലേൽപ്പിക്കുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് അവയുണ്ടാക്കുക. മത്സരങ്ങളുടെ അനന്തര ഫലത്തെക്കുറിച്ച് എഡ്ഡി സ്പീക്കിംഗിൽ ഡോ. എഡ്‌വേർഡ് എടേഴത്ത്… ‘മത്സരങ്ങൾ ഒരുക്കാൻ ജീസസ് യൂത്തിന് താല്പര്യമില്ലാത്ത തെന്തേ?’

വിശ്വാസവും യുക്തിയും പിന്നെ സഭയും ശാസ്ത്രവും ഇതെല്ലാം പരസ്പരപൂരകങ്ങ ളാകുന്നത് എങ്ങനെയാണ്. ഒരു ചെറു വിശകലനം.. യൂത്ത് ക്ലാസിൽ ആഷ് ന ജോസ് പറയുന്നു… ‘ഇനിയുമുണ്ട് രഹസ്യങ്ങൾ’

കെയ്റോസ് മാസികയുടെ ജനനവും ആദ്യകാല വളർച്ചയും തുടക്കക്കാരിലൊരാൾ എന്ന നിലയിൽ അജു എമ്മാനുവൽ പങ്കുവയ്ക്കുന്നു… ‘കെയ്റോസ്, ദൈവകൃപയുടെ സമയം ‘

ഈസ്റ്ററിൻ്റേയും തെരഞ്ഞെടുപ്പിൻ്റേയും പശ്ചാത്തലത്തിൽ നമുക്കുള്ളിലെ ‘തെരഞ്ഞെടുപ്പുകളുടെ ‘ മനോഭാവത്തിൽ ലേക്ക് ഒരു എത്തിനോട്ടം. കുവൈറ്റിൽ നിന്നും ജോബി ബേബി എഴുതുന്നു…’ഈസ്റ്ററും ചില തെരഞ്ഞെടുപ്പ് ചിന്തകളും ‘

ജീവിതയാത്രയിൽ അടുത്തുള്ള കാഴ്ചകൾ കാണാതെ പോകരുത്. സ്വന്തം ജീവിതത്തിലെ ഒരു കുഞ്ഞനുഭവത്തിലൂടെ റോയൽ പീറ്റർ വിശേഷം പങ്കുവെക്കുന്നു.

ഉൾനാടൻ ഗ്രാമങ്ങളുടെ ഉൾത്തുടിപ്പുകൾ ഏറ്റുവാങ്ങി, നാഗാലാൻഡിൻ്റെ നാട്ടുവഴികളിലൂടെ യുള്ള മിഷൻ യാത്രയുടെ അനുഭവങ്ങൾ ഫാ. ഷാജി പാലക്കുന്നേൽ നമ്മോട് പറയുന്നു… ‘ഉയിർത്തെഴുന്നേൽക്കുന്ന ഉൾനാടൻ ഗ്രാമങ്ങൾ’

നീ എന്ത് വിശ്വസിക്കുന്നുവെന്ന് നീ അറിഞ്ഞിരിക്കണം… ആഴത്തിലുള്ള വേറിട്ടൊരു കാഴ്ചയാണ് ജിൻ്റോ ജോൺ നമുക്ക് നൽകുന്നത്…’വിശ്വാസം സംരക്ഷിക്കാൻ ‘ എന്ന തന്റെ ലേഖനത്തിലൂടെ.

സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന അടിസ്ഥാനമില്ലാത്ത വാക്ക് പയറ്റുകൾക്കും വാദമുഖങ്ങൾക്കും നാം മുഖം കൊടുക്കേണ്ടതുണ്ടോ? ജോബി തോമസിന്റെ ‘പരിക്കേറ്റവരുടെ പറുദീസാ ‘ നമുക്ക് നൽകുന്ന ഉൾക്കാഴ്ച അതാണ്.

കുട്ടികളുടെ ജനനത്തെക്കുറിച്ചുള്ള സഭാ പ്രബോധനത്തെ കുറിച്ച് നമ്മെ ഉദ്ബോധിപ്പിക്കുകയാണ് ഫാ. ജോസ് കോട്ടയിൽ… ‘കുട്ടികളുടെ ജനനം സഭാപ്രബോധനം’

ദാമ്പത്യ ജീവിതത്തിൽ സ്നേഹം അസ്തമിക്കരുതെന്നും ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തിളങ്ങണമെന്നും നമ്മെ ഓർമ്മപ്പെടുത്തുന്നു… ഫാ.ഡിറ്റോ ദേവസി ‘നിനക്കെന്നെ പ്രണയിക്കാമോ?’ എന്ന തന്റെ ഒരു നുറുങ്ങ് ചിന്തയിലൂടെ…

മറ്റുള്ളവരെ ബോധ്യപ്പെടുത്തി കാര്യങ്ങൾ ചെയ്യേണ്ട. Q and A യിൽ ടിൻ്റു സോണി മറുപടി നൽകുന്നു… ‘ഭാര്യഭർത്താക്കന്മാരായാൽ ‘

കുമ്പസാരം എന്ന കൂദാശയെ സമീപിക്കുമ്പോഴുള്ള മനോഭാവവും സ്വീകരിക്കുമ്പോഴുള്ള നിർവൃതിയും അനുഭവിച്ചുതന്നെ അറിയണം. ‘സ്റ്റൗ റോജിനെ പോലെയാകാതിരിക്കാൻ ‘… ലിവിയോ റോയ് എഴുതുന്നു.

ബഹുമുഖ പ്രതിഭയായിരുന്ന ‘വിശുദ്ധ ഹിൽഡെഗാർഡ്’ നെ കുറിച്ച് കൂടുതൽ വിവരങ്ങളുമായി സിൻ്റോയും ജൂലിയും ചർച്ച് ആൻഡ് സയൻസിൽ.

ദൈവത്തിൽ വിശ്വസിക്കുന്നത് എന്തിന്? യുവജനങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയുമായി അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി… വൈറൽ കോർണറിൽ.

മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച ഒരു തെങ്ങുകയറ്റത്തൊഴിലാളി… ദൈവമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്ന ഡോക്ടർ ഫ്രാൻസിസ് കോളിൻ… ന്യൂസ് ഹൈലൈറ്റ് സിൽ

കുട്ടനാടിന്റെ കായലോരത്തേക്കും കുഞ്ഞു മനസ്സുകളുടെ വലിയ ലോകത്തിലേക്കും വിരൽചൂണ്ടുന്ന ‘ഒറ്റാൽ ‘എന്ന ചലച്ചിത്രവുമായി സിനി ടോക്കിൽ സാജൻ സിഎ

പ്രകൃതിയോടിണങ്ങി, മണ്ണിൽ ചവിട്ടി നടക്കണം നമ്മുടെ മക്കൾ. പ്രധാനവും കാലികപ്രസക്തമായ ചിന്തകളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ‘Last child in the woodട ‘ എന്ന പുസ്തക പരിചയത്തിലൂടെ അനിത ജോബി

വിശ്വാസം ത്യജിക്കുന്നതിന് മതബോധന സിലബസ് കാരണമോ? ശ്രീ സണ്ണി കോക്കാപ്പിള്ളിൽ വാർത്താ വിചാരത്തിലൂടെ നൽകുന്ന ഒരവലോകനം.

തന്റെ പത്താം പിറന്നാൾ, വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് മനുവും കൂട്ടരും. സ്മാർട്ട് കിഡ്സിൽ ലീദിയ ജോസഫ് കഥപറയുന്നു… ‘മനുവിൻ്റെ പത്താംപിറന്നാൾ ‘.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here