പല തെറ്റായ ധാരണകളും പരസ്പരം പങ്കുവച്ചപ്പോള്‍ പുലര്‍കാല സൂര്യന്‍ പുഞ്ചിരി തൂകും മുമ്പേ ഞങ്ങളുടെ ഇടയിലും പുത്തന്‍ പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ ഉദയ സൂര്യന്‍ ഉദിച്ചുയര്‍ന്നു.

ദാമ്പത്യ ജീവിതത്തിലെ തെറ്റിദ്ധാരണകള്‍ മൂലമുണ്ടായ സംഘര്‍ഷഭരിതമായ ചില നാളുകള്‍ക്കു ശേഷം ‘കാറ്റും കോളും’ ഒന്നടങ്ങിയപ്പോള്‍ ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചചോദ്യമാണ്: ‘നിനക്ക് ഇനിയും എന്നെ പ്രണയിക്കാമോ ?’

ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അസ്വസ്ഥതകളും സന്തോഷം പങ്കിടാന്‍ കഴിയാത്ത വിധം മുന്‍വിധികളോടെയുള്ള പെരുമാറ്റവും എന്തിനുംഏതിനും ഏറ്റുപിടിക്കുന്ന തര്‍ക്ക സ്വഭാവവും കൂടിയായപ്പോള്‍ കര്‍ത്താവ് ചേര്‍ത്തു വച്ച ദാമ്പത്യ ജീവിതം നരകതുല്യ മായി മാറി. തന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമായി ജീവിതത്തിലേക്ക് കടന്നുവന്നവളെ ഹൃദ്യമായി സ്വീകരിച്ച് ജീവിച്ചു തുടങ്ങിയ പ്രണയത്തിന്റെ നാളുകള്‍ വെറും ഓര്‍മകള്‍ മാത്രമായി. ആദത്തിനു പോലും തന്റെ ജീവിതത്തില്‍ പൂര്‍ണത നല്‍കിയത് ഹവ്വായുടെ വരവായിരുന്നല്ലോ.

”ഞങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങളും ‘അഹം’ എന്നഭാവവും അമിതമായ പോസ്സസീവ്‌നെസ്സും കൂടിയായപ്പോള്‍ കര്‍ത്താവ് കുടുംബത്തില്‍ നിന്നു പടിയിറങ്ങിപോയതാണച്ചാ.. ദൈവമൊഴിച്ച് മറ്റെല്ലാം കുടുംബത്തില്‍ കയറിപ്പറ്റിയപ്പോള്‍ ദേവാലയമാകേണ്ട ഞങ്ങളുടെ കുടുംബം ഭ്രാന്താലയമായി മാറി” ഒരുകുടുംബിനിയുടെ ഉള്ളുതുറന്ന ഏറ്റുപറച്ചില്‍. എന്നാല്‍, ഇത്തിരി വെട്ടത്തില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഞങ്ങളെത്തന്നെ കണ്ടെത്തിയപ്പോള്‍, ഞങ്ങളുടെ പ്രയാസങ്ങളും വിഷമങ്ങളും ആഗ്രഹങ്ങളും ശരിയാണെന്ന് കരുതി, മനസ്സില്‍ രൂപം കൊടുത്തപല തെറ്റായ ധാരണകളും പരസ്പരം പങ്കുവച്ചപ്പോള്‍ പുലര്‍കാല സൂര്യന്‍ പുഞ്ചിരി തൂകും മുമ്പേ ഞങ്ങളുടെ ഇടയിലും പുത്തന്‍ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും സൂര്യന്‍ ഉദിച്ചുയര്‍ന്നു. ഊര്‍ജസ്വലമായ ആ പ്രഭാത വെളിച്ചത്തില്‍ അവള്‍ തന്റെ ഭര്‍ത്താവിനോട്ചോദിച്ചതാണ്: ”നിനക്ക് എന്നെ പ്രണയിക്കാമോ ?”പ്രണയം – അത് ഒരു സമര്‍പ്പണത്തിലേക്കുള്ള വിളിയാണ്. സ്വീകരിക്കുന്നതിനേക്കാള്‍ അപ്പുറത്ത് സ്വയം നല്‍കാനുള്ള ഒരു ക്ഷണമാണത്. അമ്മയ്ക്ക് കുഞ്ഞിനോടും കുഞ്ഞിന് അമ്മയോടും പ്രണയം തോന്നാം. സഹോദരീ സഹോദരങ്ങള്‍ തമ്മിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലും തോന്നുന്ന പ്രണയവുംനമ്മെ ക്ഷണിക്കേണ്ടത് ഈ പകുത്തുനല്‍കലിലേക്കല്ലേ ?ഈശോയ്ക്ക് മാനവ കുലത്തിനോടുണ്ടായിരുന്ന തീവ്ര പ്രണയമാണ് അവസാന തുള്ളി രക്തവും ജലവുംമനുഷ്യമക്കളുടെ രക്ഷയ്ക്കായി ചിന്താന്‍ അവനെപ്രേരിപ്പിച്ചത്. പ്രണയം എന്നും കാത്തുസൂക്ഷിക്കാന്‍പ്രാണന്‍ വെടിഞ്ഞവന്റെ ഓര്‍മകളുമായി അവനെ നമ്മള്‍ പിഞ്ചെല്ലുമ്പോള്‍ ആ വിശുദ്ധ പ്രണയത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് നമ്മുടെ കുടുംബങ്ങളും‘പ്രണയ കൂടാരങ്ങളായി’ (A hub of love) മാറട്ടെ.

പരസ്പരം പങ്കിട്ടു നല്‍കുന്ന, സ്വയം ശൂന്യമാക്കിക്കൊണ്ട് ചുറ്റിലുമുള്ളവര്‍ക്ക് എന്റെ ജീവിതം ഒരു ‘സമ്മാനമായി’ നല്‍കുന്ന ഒരു ക്രൈസ്തവ കുടുംബ ജീവിത ശൈലി നമ്മുടെ ഇടയില്‍ വളര്‍ന്നു വരട്ടെ..

ജീവിതത്തില്‍ പ്രണയത്തിന്റെ ചൂടും ഊഷ്മളതയുംനഷ്ടപ്പെട്ടു പോയവരുണ്ടെങ്കില്‍ പ്രണയിക്കാന്‍പഠിപ്പിച്ചവന്റെ മുമ്പില്‍ വന്നുനിന്ന് പരസ്പരം ഒന്നു ചോദിക്കാം ‘നിനക്ക് എന്നെ പ്രണയിക്കാമോ ?’


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here