ഇടുക്കി ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ജിജി-ബിജു ദമ്പതികള്‍ താമസിക്കുന്നത്. വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ കൂടുതല്‍ കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നവര്‍ ചിന്തിച്ചു. ജിജി അഞ്ചാമത്തെ കുഞ്ഞിനെഗര്‍ഭം ധരിച്ച സമയത്ത് അടുത്ത ചിലബന്ധുജനങ്ങള്‍ മുറുമുറുക്കാന്‍ തുടങ്ങി.”ഇവര്‍ക്ക് ബോധമില്ലേ… കുട്ടികളെ നന്നായി വളര്‍ത്താന്‍ ഇവര്‍ക്കു കഴിയുമോ ?” കുറ്റപ്പെടുത്തുന്ന ചോദ്യങ്ങളില്‍ മനസ്സ് നൊമ്പരപ്പെട്ടെങ്കിലും എടുത്തതീരുമാനത്തെ അത് തളര്‍ത്തിയില്ല. പിന്നീട് കുഞ്ഞുങ്ങള്‍ ജനിച്ചതിനു ശേഷമാണ് പല ബന്ധുജനങ്ങളും അറിഞ്ഞത്. പല മോശം പ്രതികരണങ്ങളും സാമ്പത്തിക പ്രതിസന്ധികളും ശാരീരിക അവശതകളും കണക്കാക്കാതെയാണ് പത്തു കുഞ്ഞുങ്ങളെ ജിജി ഗര്‍ഭം ധരിച്ചത്. അതില്‍ എട്ടു കുഞ്ഞുങ്ങളാണ് ജീവിച്ചിരിക്കുന്നത്. ”ഇവരാണ് ഞങ്ങളുടെ സമ്പത്ത്”. കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച്ജിജിയും ബിജുവും ആത്മവിശ്വാസത്തോടെ പറയുന്നു.

ക്രൈസ്തവ വിവാഹത്തിന് പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണുള്ളത്. അതില്‍ ഒന്നാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുകയെന്നത്. എത്ര കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കണം എന്ന് സഭ പറയുന്നില്ല. അതു തീരുമാനിക്കാനുള്ള അവകാശം ദമ്പതികള്‍ക്കാണെന്നാണ് സഭ പഠിപ്പിക്കുന്നത്. എന്നാല്‍ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കണമെന്നും ജീവനിലേക്ക് ഒരു തുറവിയുണ്ടാകണമെന്നും സഭ ദമ്പതികളെ ഉദ്‌ബോധിപ്പിക്കുന്നു.

ആറു കുഞ്ഞുങ്ങള്‍ക്ക് സിസ്സേറിയന്‍ വഴി ജന്മം കൊടുത്ത ഡോ. സുമയെക്കുറിച്ച് അറിയാനിടയായി. മെഡിക്കല്‍സെമിനാറിനു പോകുമ്പോള്‍ പലപ്പോഴുംഒരു കുഞ്ഞ് കൂടെയുണ്ടാകും. പല ചോദ്യങ്ങളുമായി സമീപിക്കുന്നവരോട് ഒരു മറുപടി മാത്രം സുമ പറയും. ”ഇത് എന്റെയും ഭര്‍ത്താവിന്റെയും (ജിന്‍സണ്‍) തീരുമാനമാണ്”.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ നഴ്‌സായ സപ്ന തന്നെ ഗ്രസിച്ചിരിക്കുന്ന അര്‍ബുദത്തെക്കുറിച്ച് അറിയുന്നത് എട്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ്. തുടര്‍ന്നുളള തന്റെ ചികിത്സകള്‍ കുഞ്ഞിന്റെ ജീവനെ പ്രതിഉപേക്ഷിച്ച സപ്ന കുഞ്ഞിനു ജന്മംനല്‍കി നാളുകള്‍ക്കുള്ളില്‍ ഇഹലോകവാസം വെടിഞ്ഞു. ”ഒരു ജീവന്‍ നിലനിറുത്താനാണ് അവള്‍ ജീവന്‍ വെടിഞ്ഞത്. ഇന്നവള്‍ സ്വര്‍ഗത്തില്‍ ഇരുന്ന് ഞങ്ങള്‍ക്കു വേണ്ടി ദൈവത്തോട്പ്രാര്‍ഥിക്കുന്നുണ്ടാകും”; സപ്നയുടെ വിയോഗത്തിന്റെ തളര്‍ച്ചകളിലും ആത്മവിശ്വാസത്തോടെയായിരുന്നു ഭര്‍ത്താവായ ജോജു പ്രതികരിച്ചത്.

ഈയിടെ അര്‍ത്തുങ്കല്‍ ഇടവകയില്‍ ഒരു കുടുംബത്തില്‍ ആറാമത്തെ കുഞ്ഞുപിറന്ന കാര്യം ചേര്‍ത്തലയിലെ മെല്‍വിന്‍ പറഞ്ഞറിഞ്ഞു. നോര്‍മല്‍ ഡെലിവറിയിലൂടെയാണ് അഞ്ചു കുഞ്ഞുങ്ങളുംജനിച്ചത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായില്ല. ആറാമത്തെ കുട്ടി ജനിച്ചപ്പോള്‍ അമ്പതിനായിരം രൂപ ചെലവിന് വേണ്ടി വന്നു. അവര്‍ക്ക് സഹായം ലഭ്യമാക്കാനായിമെല്‍വിന്‍ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍, വളരെ ഔദാര്യമനസ്സോടെ,പലരിലൂടെസഹായമെത്തുകയുംവലിയൊരനുഗ്രഹമാകുകയും ചെയ്തു.

കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുക ഒരനുഗ്രഹം തന്നെയാണ്. അത്തരം കുടുംബങ്ങള്‍ കൂടുതലുണ്ടാകുന്നതും സാഹോദര്യത്തോടും സഹിഷ്ണുതയോടുംപരസ്പരം വളര്‍ത്തുന്നതും നമുക്ക്ചുറ്റും കാണാനാവുന്നത് വലിയ സന്തോഷത്തിന്റെ കാരണം തന്നെയാണ്. ഈ ഭൂമുഖത്ത് ജന്മമെടുക്കുന്ന ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടുകയുംപ്രോത്സാഹിപ്പിക്കപ്പെടുകയും വേണം.പ്രകൃതിയും മനുഷ്യനും ലോകത്തില്‍പല മഹാത്ഭുതങ്ങളും നിര്‍മിച്ചിട്ടുണ്ടാകും.എന്നാല്‍ മഹത്തായ അത്ഭുതംമനുഷ്യന്‍ തന്നെയാണ്.


Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com