പോണോഗ്രഫിയെക്കുറിച്ച് യുവജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ കഴിഞ്ഞ ലക്കങ്ങളിലെ നിശ്ശബ്ദനായ കൊലയാളി, പോണ്‍ നാശം വിതയ്ക്കുന്ന വഴികള്‍ എന്നീ ലേഖനങ്ങളുടെ അവസാന ഭാഗം

പോണിന്റെ അടിമത്തത്തില്‍നിന്ന്രക്ഷപ്പെടുക ദുഷ്‌കരമാണെന്ന് എത്രയോ പേരുടെ അനുഭവങ്ങളിലൂടെ
തെളിഞ്ഞിട്ടുണ്ട്. മറ്റ് അടിമത്തങ്ങളെല്ലാം ശരീരത്തിനു പുറത്തുനിന്നാകുമ്പോള്‍ പോണ്‍ അടിമത്തം ശരീരത്തിനുള്ളില്‍ത്തന്നെയാണ്. അത് അയാളുടെശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥകളെ ദോഷകരമായി ബാധിക്കുന്നു. ലഹരി മരുന്നുകള്‍പോലെതന്നെ അത് നാഡീസംവിധാനത്തെ കീഴ്പ്പെടുത്തുന്നു. ഏത് അടിമത്വമായാലും മോചനം എളുപ്പമല്ല. അതിന് ആ വ്യക്തിയുടെ പല തലങ്ങളിലുള്ള സൗഖ്യം ഉണ്ടാകണം.പോര്‍ണോഗ്രഫിയുടെയും സ്വയംഭോഗത്തിന്റെയും പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ജീവിത ശൈലിയില്‍ അടിസ്ഥാനപരമായ പലമാറ്റങ്ങളും കൊണ്ടുവരേണ്ടതുണ്ട്. അതു നടക്കുന്ന കാര്യമാണോ ? തീര്‍ച്ചയായും നടക്കും. ഈ വലയത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാകും. അതിനായുള്ള ചില മാര്‍ഗങ്ങളാണ് ഞാന്‍ ഈ അധ്യായത്തില്‍ കുറിക്കുന്നത്.

ആദ്യ ഘട്ടം (ആത്മപരിശോധന)

നമ്മോടുതന്നെ സത്യസന്ധത കാണിക്കുകയാണ് ഏറ്റവും പ്രധാനം. സ്വന്തം ധാര്‍മിക ജീവിതത്തെ തുറന്നു പരിശോധിക്കാം. നമുക്ക് ഒരു പ്രശ്നമുണ്ടെന്ന് താഴ്മയോടെ അംഗീകരിക്കാം. ഒരു പ്രശ്നത്തെ പ്രശ്‌നമായി അംഗീകരിക്കാതെ നമുക്ക് അതിനെ മറികടക്കാനാകില്ല. നമ്മുടെ കഴിവുകൊണ്ടുതന്നെ ഇതിനെ മറികടക്കാമെന്ന ചിന്തയും മാറണം. ഈ അടിമത്തത്തില്‍നിന്ന് രക്ഷനേടാന്‍ നമുക്ക് ദൈവത്തിന്റെയും മറ്റുള്ളവരുടെയും സഹായം തേടേണ്ടി വരും. ആത്മപരിശോധനയ്ക്കു സഹായകമായ ചില ചിന്തകള്‍ കുറിക്കാം.

1. ഈ നിശ്ശബ്ദനായ കൊലയാളിയെ വെറുക്കുക,ഈ നുണയെ തള്ളിക്കളയുക

പോര്‍ണോഗ്രഫിയുടെയും സ്വയംഭോഗത്തിന്റെയും കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ആദ്യംഅത് നോര്‍മല്‍ (സാധാരണം) ആണെന്ന ചിന്ത ഉപേക്ഷിക്കണം. എനിക്ക് കഴിയില്ല, എന്നു പറയരുത്. ഇത് എന്റെ ജീവിതമാണ്. ഇതുവഴി ഞാന്‍ ആര്‍ക്കും ഒരുദോഷവും ചെയ്യുന്നില്ല, എല്ലാവരും ചെയ്യുന്നതല്ലേ ഇത്, ഇതത്ര വലിയ കാര്യമാണോ,ഒരു തവണകൂടി, എനിക്ക് എപ്പോള്‍ വേണമെങ്കിലും ഇത് അവസാനിപ്പിക്കാം തുടങ്ങിയ വാദങ്ങള്‍ നിരത്തി ഈ തിന്‍മകളെ ന്യായീകരിക്കുകയുമരുത്. അതേസമയം, യാഥാര്‍ഥ്യബോധത്തോടെ, ഇവയുടെ അടിമത്തത്തിനു പിന്നിലുള്ള ശാസ്ത്രത്തിലേക്കു നോക്കുകയാണു വേണ്ടത്.

2. പോണ്‍, മുഴുവന്‍ മനുഷ്യ വര്‍ഗത്തിനുമെതിരെയുള്ള ഗൗരവമേറിയ തെറ്റ്

പോണ്‍ ചാരിത്ര്യ ശുദ്ധിക്കെതിരെയുള്ള ഗൗരവമായ തെറ്റാണ്. കാരണം അത് ദമ്പതികള്‍ക്കിടയില്‍ ഹൃദയൈക്യത്തോടെയും സ്‌നേഹത്തോടെയും നടക്കേണ്ട പരസ്പര ദാനമായ ലൈംഗിക പ്രവൃത്തിയെ വികലമാക്കുന്നു. പോണുമായി ബന്ധപ്പെട്ട എല്ലാവരുടെയും അന്തസ്സിന് അതു കോട്ടമുണ്ടാക്കുന്നു. പോണ്‍ വ്യവസായത്തില്‍ വ്യക്തികളെ ഉപഭോക്താക്കളുടെ അധമമായ സന്തോഷത്തിനും നിര്‍മാതാക്കളുടെ അന്യായമായ ലാഭത്തിനുമുള്ള വെറും വസ്തുക്കളായാണു കാണുന്നത്. ആളുകളെ കാല്‍പനികമായഒരു ലോകത്ത് ആഴ്ത്തിക്കളയുന്നുവെന്നതാണു പോണിന്റെ മറ്റൊരു തിന്‍മ. (കാറ്റക്കിസം ഓഫ് ദ് കാത്തലിക് ചര്‍ച്ച് 2354).

3. സ്വയംഭോഗം അതിനാല്‍ത്തന്നെ വികലമായ പ്രവൃത്തി

നമ്മുടെ ശരീരത്തിന്റെ അത്ഭുതങ്ങളെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ജനനേന്ദ്രിയങ്ങളടക്കം നമ്മുടെ ഓരോ അവയവത്തെയും സ്വര്‍ഗസ്ഥനായ ആ ആര്‍ക്കിടെക്ട് പ്രത്യേക ലക്ഷ്യത്തോടെയും മാന്യതയോടെയുമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെയോ സുഖത്തിന്റെയോ പേരില്‍ ഒരവയവത്തെയും ദുരുപയോഗം ചെയ്യരുത്. അവയവങ്ങളെ നിരുത്തരവാദപരമായി ഉപയോഗിക്കുന്നയാള്‍ അതിന്റെപ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. ജീവിത പങ്കാളികള്‍ക്കിടയിലെ സ്‌നേഹവുംപരസ്പരദാനവുമാണ് വൈവാഹിക പ്രവൃത്തിയുടെ കാതല്‍ എന്നതായിരിക്കെ,വിവാഹിതരുടെയോ അവിവാഹിതരുടെയോ സ്വയംഭോഗം കടുത്ത സ്വാര്‍ഥതയാണ്. സ്‌നേഹിക്കാനും ജീവന്‍ പകരാനുമുള്ള ഒരാളുടെ കഴിവിനെ ജീവിതപങ്കാളിക്കുള്ളഒരു നിസ്വാര്‍ഥ സമ്മാനമാക്കുന്നതിനുപകരം സ്വന്തം സുഖത്തിനുവേണ്ടി മാത്രംഉപയോഗിക്കുകയാണ് സ്വയംഭോഗത്തില്‍. കത്തോലിക്കാ സഭയുടെ നിരന്തരവുംപരമ്പരാഗതവുമായ പ്രബോധനവുംവിശ്വാസികളുടെ ധാര്‍മിക ബോധവുമനുസരിച്ച് സ്വയംഭോഗം അതിനാല്‍ത്തന്നെ ഗൗരവമേറിയ വികലതയാണ് (CCC 2352).പൂര്‍ണ അറിവോടും മനസ്സോടുംകൂടെയാണ് അതു ചെയ്യുന്നതെങ്കില്‍ (CCC 1859), മാരകപാപവുമാണ് (Cf. CCC 185464).

4. എന്തുകൊണ്ട് ആണ്‍ ശരീരവും പെണ്‍ ശരീരവും ?

ത്രിത്വത്തിലെ സ്‌നേഹം പരസ്പരം സമ്മാനിക്കാനായാണ് ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യന്റെ ലൈംഗികത ദൈവത്തിന്റെ ദാനമാണ്. പൂര്‍ണമായ വിവാഹത്തില്‍ മാത്രം അര്‍ഥം ലഭിക്കുന്ന വലിയ നന്മയായാണ്ദൈവം അതു സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെ ത്രിത്വത്തിന്റെ ഹൃദയത്തിലുള്ള സ്‌നേഹത്തിന്റെ പ്രതിരൂപമാകുകയാണ് ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക സ്‌നേഹം.
(Cf. CCC 369, 372, 373) സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നത് ഇങ്ങനെയാണ്. ”ദൈവം നമ്മെ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും ഒറ്റ ശരീരമാകാന്‍ വിളിക്കുകയും ചെയ്തു. ഇതു നമ്മെ കാത്തിരിക്കുന്ന സ്വര്‍ഗീയ വിവാഹത്തിന്റെ മുന്നാസ്വാദനവും നിത്യമായ ആനന്ദത്തിന്റെ ഭൂമിയിലെ അടയാളവുമാണ്.” മനുഷ്യന്റെ അടിസ്ഥാനപരമായ വിളി ദൈവത്തോടും സഹജീവികളോടും കൂട്ടായ്മയിലായിരിക്കാനുള്ള വിളിയാണ്. അതാണ്മനുഷ്യത്വത്തിന്റെ കാതല്‍. സ്‌നേഹത്തിന്റെകൊടുക്കല്‍ വാങ്ങലാണ് ഈ കൂട്ടായ്മയില്‍ സംഭവിക്കുന്നത്. ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള പരമമായ സത്യം വ്യക്തികള്‍ക്കിടയിലുള്ള ഈസ്‌നേഹക്കൂട്ടായ്മയാണെന്നാണ് ജോണ്‍ പോള്‍ പാപ്പ ഉറപ്പിച്ചു പറയുന്നത്.(Theology Of Body 14:4). സ്‌ത്രൈണതയും പൗരുഷവും പരസ്പര പൂരകങ്ങളായ ദാനങ്ങളാണ്. സ്ത്രീയിലും പുരുഷനിലുംദൈവം നിക്ഷേപിച്ചിരിക്കുന്ന സ്‌നേഹിക്കാനുള്ള കഴിവിന്റെ ഭാഗമായ ലൈംഗികത
യാഥാര്‍ഥ്യമാകുന്നത് ഈ ദാനങ്ങളിലൂടെയാണല്ലോ (The truth and meaning of human sexuality #10). അതിനാല്‍ ലൈംഗികത വെറും ജൈവശാസ്ത്രപരമായ ഒന്നല്ല. വ്യക്തിപരമായ സുഖത്തിനുവേണ്ടി മാത്രമുള്ളതുമല്ല. അത് ഒരാളിലെ ആന്തരിക മനുഷ്യനെ സംബന്ധിച്ചുള്ളതാണ്. ജീവിതാവസാനംവരെ നിലനില്‍ക്കുന്നതും പൂര്‍ണവുമായ പരസ്പര പ്രതിബദ്ധതയിലൂടെയാണ് അത് സാക്ഷാത്കരിക്കപ്പെടുന്നത്. (‘Familiaris Consortio 11). വിവാഹത്തില്‍ ദൈവം വിഭാവനം ചെയ്യുന്ന സ്‌നേഹത്തിന്റെയും ജീവിതത്തിന്റെയും പങ്കുവയ്പിലൂടെയല്ലാതെ ലൈംഗികതയുടെ പൂര്‍ണമായ ആവിഷ്‌കാരം ആര്‍ക്കും സാധ്യമല്ല. ഈ പങ്കുവയ്ക്കലിലാണ് ഭാര്യ ഭര്‍ത്താക്കന്‍മാന്‍ ഒരു മനസ്സും ഒരാത്മാവുമാകുന്നത്. ഇങ്ങനെ ഒരുമിച്ചാണ് മനുഷ്യന്റെ പൂര്‍ണതയിലേക്ക് അവര്‍ എത്തുന്നത്. (CCC 2364 & Humanae Vitae No 9)

5. നിങ്ങളുടെ ശരീരം നിങ്ങളുടേതല്ല

”എന്റെ ശരീരം, എന്റെ ഇഷ്ടം” എന്നത് സെക്യുലര്‍ സംസ്‌കാരത്തില്‍ വളരെ പ്രചാരം ലഭിച്ച ഒരു മുദ്രാവാക്യമാണ്. ശരീരത്തില്‍ ഒരാള്‍ക്കുള്ള പരമാധികാരം, ശരീരത്തിന്റെ മാന്യത, തിരഞ്ഞെടുപ്പിനുള്ളസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളാണ് ഈ മുദ്രാവാക്യത്തിലൂടെ സൂചിപ്പിക്കുന്നത്. എന്നാല്‍ സത്യത്തില്‍ നമ്മള്‍ നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥരല്ല, കാവല്‍ക്കാര്‍ മാത്രമാണ്. നമ്മുടെ ശരീരം ദൈവത്തെ വെളിപ്പെടുത്താനുള്ളതാണ്.” ”അദൃശ്യമായ ആത്മാവിനെയും ദൈവത്വത്തെയും ദൃശ്യമാക്കാന്‍ നമ്മുടെ ശരീരത്തിന് അതില്‍തന്നെ കഴിവുണ്ട്. നമ്മുടെ ശരീരംസൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ, ചരിത്രാതീതകാലം മുതല്‍ ദൈവത്തില്‍ കുടികൊള്ളുന്ന രഹസ്യത്തെ ദൃശ്യലോകത്തിന്റെ യഥാര്‍ഥ്യങ്ങളിലേക്ക് പകരാനാണ്. അങ്ങനെ നമ്മുടെ ശരീരം ദൈവിക രഹസ്യത്തിന്റെ അടയാളമാകുന്നു” (Theology of Body 19:4) നമ്മുടെ ജീവിതത്തിലെ ഓരോപ്രവൃത്തിയും ഒരു ചോദ്യത്തിനു വിധേയമാക്കണം. ”നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?” (1 കോറി 3,16). ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ ? നിങ്ങള്‍നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാള്‍ നിങ്ങളുടെശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍” (1 കൊറി 6,19-20).

6. പോര്‍ണോഗ്രഫിധാര്‍മികമായി തെറ്റാകുന്നത് എങ്ങനെ ?

ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഒരു പ്രവൃത്തിയെന്നാല്‍ ഒരാള്‍ സ്വന്തം അറിവോടെ നടത്തുന്ന തിരഞ്ഞെടുപ്പാണ്. ഇതുപോലുള്ള ഓരോ തിരഞ്ഞെടുപ്പും ഓരോപ്രവൃത്തിയാണ്. ഓരോ പ്രവൃത്തിയും സാര്‍വത്രികമായ ചില ധാര്‍മിക നിയമങ്ങള്‍ക്കു വിധേയമാണ്. സ്വാതന്ത്ര്യം ഓരോ
മനുഷ്യനെയും ധാര്‍മികതയുള്ളവനാകാന്‍ബാധ്യസ്ഥനാക്കുന്നുണ്ട്. സ്വതന്ത്രനായിപ്രവര്‍ത്തിക്കുന്നയാള്‍ അയാളുടെ പ്രവൃത്തികളുടെ പിതൃത്വം ഏറ്റെടുക്കേണ്ടതുണ്ട് (CCC 1749). ചില പ്രവൃത്തികള്‍ ധാര്‍മികമാണ്. ചിലത് അധാര്‍മികവും. അധാര്‍മികപ്രവൃത്തികള്‍ പാപമാണ്. മറ്റൊരുവിധത്തില്‍പറഞ്ഞാല്‍ ഓരോ പാപവും ഒരാളുടെപൂര്‍ണ അറിവോടെയുള്ള അധാര്‍മികപ്രവൃത്തിയാണ്. മനുഷ്യന്റെ പ്രവൃത്തിയുടെധാര്‍മികത ഉറപ്പാക്കുന്നത് മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. വിഷയം, അതിന്റെ ലക്ഷ്യം, സാഹചര്യങ്ങള്‍ എന്നിവയാണവ (CCC 1750). ധാര്‍മികപരമായി നല്ല പ്രവൃത്തിയെന്നാല്‍ വിഷയവും അതിന്റെ അനന്തരഫലങ്ങളും നന്മയാണ് എന്നാണര്‍ഥം. അനന്തരഫലങ്ങള്‍ ദോഷകരമാണെങ്കില്‍ നല്ല പ്രവൃത്തിയും മോശമായിത്തന്നെയാണ് കണക്കാക്കേണ്ടത്. ലൈംഗിക പ്രവൃത്തികളും ധാര്‍മിക നിയമങ്ങള്‍ക്കു വിധേയമാണ്. ഓരോലൈംഗിക പ്രവൃത്തിയും ധാര്‍മികമായിശരിയാകണമെങ്കില്‍ അത് വൈവാഹികമായിരിക്കണം, പ്രജനനത്തിലും ഐക്യത്തിലും അധിഷ്ഠിതമായിരിക്കണം. പ്രത്യുത്പാദനത്തോടു തുറവിയുള്ളതായിരിക്കണം. ഇവയില്‍ ഏതെങ്കിലും ഘടകം അങ്ങനെയല്ലാതെവന്നാല്‍ ആ ലൈംഗിക പ്രവൃത്തി അതിനാല്‍ത്തന്നെ തിന്‍മയും ഗൗരവമേറിയ അധാര്‍മികതയുമാണ്. ”ലൈംഗികസുഖത്തെ അതിന്റെ ലക്ഷ്യങ്ങളായ പ്രജനനത്തില്‍നിന്നും സ്‌നേഹത്തില്‍നിന്നും വേര്‍തിരിച്ച് സന്തോഷത്തിനുവേണ്ടി മാത്രം തേടുമ്പോള്‍ അതു ധാര്‍മികമായി ക്രമം തെറ്റിയതാകുന്നു” (CCC 2351).

രണ്ടാം ഘട്ടം (വിശ്വാസവും പ്രവൃത്തിയും)

7. അടിമത്തത്തിന്റെ ചങ്ങലപൊട്ടിക്കുമെന്ന ദൃഢനിശ്ചയം

ഇതൊരു തുടര്‍ പ്രക്രിയയാണ്. കഠിനമായപരിശ്രമം ഇതിനായി വേണ്ടി വരും. സൗഖ്യത്തിലേക്കുള്ള യാത്രയില്‍ ക്രിസ്തുവിന്റെകരുണയിലും മറ്റുള്ളവരുടെ പിന്തുണയിലും ആശ്രയിക്കാം. ഒരാള്‍ക്ക് തനിച്ച് ഇതുസാധിക്കുമെന്നു കരുതരുത്. മറച്ചുവയ്ക്കുന്നതല്ല, നമ്മെ സഹായിക്കാന്‍ കഴിയുന്ന വിശ്വസ്തരോടു പങ്കുവയ്ക്കുന്നതാണ് ഗുണം ചെയ്യുക. ലജ്ജയും നിരാശയുംനമ്മെ ഇരുട്ടിലാക്കരുത്. നാം പങ്കുവയ്ക്കുന്നവര്‍ നമ്മെ വിധിക്കാത്തവരും അനുകമ്പയുള്ളവരും വിശ്വസ്തരുമാണെന്ന് ഉറപ്പുവരുത്തണം.

8. മനസ്സിന്റെയും ശരീരത്തിന്റെയുംആത്മാവിന്റെയും സൗഖ്യം

ഒരുപക്ഷേ, നമ്മള്‍ പോണിലേക്ക് തിരിഞ്ഞത്വെറും കൗതുകത്തിന്റെ പുറത്തായിരിക്കാം. അല്ലെങ്കില്‍ ചുറ്റുമുള്ളവര്‍ പോണ്‍ കാണുന്നതുകൊണ്ടാകാം. നമ്മിലെ കുറവുകളെയും ശൂന്യതകളെയും പോണ്‍ നികത്തുന്നുവെന്ന് തോന്നിയിട്ടാകാം, അത് ശീലമായിമാറിയത്. പോര്‍ണോഗ്രഫിയോ സ്വയംഭോഗമോ ആയിരിക്കില്ല നമ്മുടെ യഥാര്‍ഥപ്രശ്നം. അല്ലെങ്കില്‍ പോണ്‍ ദൃശ്യങ്ങളിലൂടെ ലഭിക്കുന്ന ആനന്ദം നമ്മുടെ മാനസികസമ്മര്‍ദം ഇല്ലാതാക്കുമെന്നോ സ്നേഹത്തിനുവേണ്ടിയുള്ള ദാഹം ശമിപ്പിക്കുമെന്നോ നമുക്കു തോന്നിയിട്ടുണ്ടാകാം. ഇങ്ങനെയായിരിക്കാം നാം അടിമത്തത്തിലേക്ക്നീങ്ങിയത്. നമ്മുടെ അവസ്ഥ ഇതിലേതുതന്നെയുമാകട്ടെ, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നത് ശ്രദ്ധിക്കാം: ”നമ്മള്‍ നമ്മുടെ ദൗര്‍ബല്യങ്ങളുടെയും തോല്‍വികളുടെയും ആകെത്തുകയല്ല. ദൈവപിതാവിന്റെ സ്നേഹത്തിന്റെയും ക്രിസ്തുവിന്റെ പ്രതിച്ഛായയാകാനുള്ള കഴിവിന്റെയും ആകെത്തുകയാണ്”.

9. നിങ്ങള്‍ ഒറ്റയ്ക്കല്ല

”നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മിക്കുക. നിങ്ങളുടെ അനുദിന ജീവിത യാത്രയില്‍ ക്രിസ്തുഒപ്പമുണ്ട്. ദൈവമക്കള്‍ക്കനുസൃതമായസ്വാതന്ത്ര്യത്തോടെ ജീവിക്കാനാണ് അവിടന്ന് നിങ്ങളെ വിളിച്ചതും തിരഞ്ഞെടുത്തതും. സ്നേഹത്തിലും പ്രാര്‍ഥനയിലുംക്രിസ്തുവിലേക്കു തിരിയുക. എല്ലായ്പ്പോഴും ഈ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ധൈര്യം അവിടത്തോടു ചോദിക്കുക. വഴിയും സത്യവും ജീവനുമായ അവിടത്തോടൊത്തു നടക്കുക” (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ).

നിങ്ങള്‍ ക്രിസ്ത്യാനിയായിരിക്കാം അല്ലായിരിക്കാം. എന്നാല്‍ ക്രിസ്തു യഥാര്‍ഥത്തില്‍ എല്ലാവര്‍ക്കും വേണ്ടിയാണു മരിച്ചത്(2 കോറി 5,15). അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്(1 യോഹ 2,1-2). നമ്മള്‍ ഈ അടിമത്തത്തില്‍
കഴിയാന്‍ യേശു ആഗ്രഹിക്കുന്നില്ല. നമ്മുടെ മതമോ ജാതിയോ വിശ്വാസങ്ങളോപരിഗണിക്കാതെ അവന്‍ നമ്മെ മോചിപ്പിക്കും. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ; മനുഷ്യനായ യേശുക്രിസ്തു (1 തിമോ 2,46).

10. എനിക്ക് ഇതു സാധിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ ?

ഒരിക്കല്‍ കാഴ്ചയില്ലാത്ത കുറച്ചുപേര്‍യേശുവിന്റെയടുക്കല്‍ സൗഖ്യത്തിനായിവന്നു. യേശു അവരോടു ചോദിച്ചു; ”എനിക്ക് ഇതു ചെയ്യുവാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ ?” ”ഉവ്വ് കര്‍ത്താവേ” എന്നവര്‍ മറുപടി പറഞ്ഞു. (മത്താ 9,28). ഈ ബന്ധനത്തില്‍നിന്ന് കര്‍ത്താവിനു നമ്മെ മോചിപ്പിക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുകയാണ് വേണ്ടത്. ”യേശു കര്‍ത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.” (റോമ 10:9). ”നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും” (ഏശ 41,13).

11. അനുരഞ്ജനത്തിന്റെ കൂദാശ (സൗഖ്യം)

ക്രിസ്ത്യാനിയെ സംബന്ധിച്ച് പാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റുപറയുന്നത് ഏറ്റവും സൗഖ്യദായകമായ പ്രവൃത്തിയാണ്. എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍നിന്ന് എന്നെ ശുദ്ധീകരിക്കണമേ! (സങ്കീ 51,2). അനുരഞ്ജനത്തിന്റെകൂദാശ ദൈവത്തിന്റെ അളവില്ലാത്ത കാരുണ്യത്തിലൂടെ പാപങ്ങള്‍ ക്ഷമിക്കുന്നു. അപമാനത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നു. ഭാവിയില്‍ പാപങ്ങളില്‍ വീഴാതെ സംരക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായ കുമ്പസാരം പുരുഷന്‍മാരെയും സ്ത്രീകളെയും ചാരിത്ര്യശുദ്ധിയോടെ ജീവിക്കാന്‍ സഹായിക്കും. സ്നേഹവും ലൈംഗികതയുംസംബന്ധിച്ച ദൈവഹിതം നിറവേറ്റാന്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്യും. ഒരാള്‍ തന്റെ പോര്‍ണോഗ്രഫി ശീലം ഏറ്റുപറയുമ്പോള്‍ത്തന്നെ അതുമൂലമുണ്ടായപ്രശ്‌നങ്ങള്‍ അയാള്‍ക്കു വ്യക്തമായിത്തുടങ്ങും. പോര്‍ണോഗ്രഫി ഉപയോഗിച്ചതുവഴിയുണ്ടായ ദോഷങ്ങളെ മനസ്സിലാക്കുകയും പരിഹാരം ചെയ്യുകയും വേണം. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നയാള്‍ മറ്റുള്ളവരോട് ക്ഷമിക്കാനും തയ്യാറാകണം. ആത്മീയമായ സൗഖ്യത്തിന് മാപ്പുനല്‍കേണ്ടതും അത്യാവശ്യമാണ്. ദൈവം നല്‍കുന്നസൗഖ്യം അനുഭവവേദ്യമാകുന്നത് അപ്പോഴാണ്. ക്രൈസ്തവരല്ലെങ്കിലും ആത്മാര്‍ഥതയോടെ, ഹൃദയത്തിനുള്ളില്‍ നിന്ന് ദൈവത്തോടു മാപ്പിരന്നാല്‍ ഈ സൗഖ്യംഅനുഭവിക്കാനാകും. തെറ്റുകള്‍ ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കുമ്പോള്‍ ദൈവ
ത്തിന്റെ കൃപ നമ്മിലേക്ക് ഒഴുകുകയാണ്.

12. നിരന്തരമായ വിശുദ്ധ കുര്‍ബാന സ്വീകരണം

ഓരോ വിശുദ്ധ കുര്‍ബാനയും ക്രിസ്തു സ്വയം പിതാവിനര്‍പ്പിച്ച ബലിതന്നെയാണ്. നമ്മുടെ പാപങ്ങള്‍ക്കുള്ള ഏറ്റവും വലിയ പരിഹാരമാണ് ക്രിസ്തുവിന്റെ ബലി. അത് നമുക്ക് വിശുദ്ധിയില്‍ ജീവിക്കാനുള്ള ശക്തിയും സൗഖ്യവും നല്‍കുന്നു.

13. വചനധ്യാനവും പ്രാര്‍ഥനയും

എല്ലാ ദിവസവുംവചനം ദിവസവും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ ഹൃദയം കൊണ്ട് ദൈവത്തോട് അടുക്കാനുംനമുക്കുവേണ്ടിയുള്ള അവിടത്തെ പദ്ധതികളെ മനസ്സിലാക്കാനും തുടങ്ങും. യേശു നമ്മുടെ മനസ്സിനെ നവീകരിക്കും. നമ്മുടെ ചുവടുവയ്പുകളെ നയിക്കും. അനുദിനജീവിതത്തില്‍ നാം ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും പുതിയൊരു ആത്മവിശ്വാസം കൈവരും. നമുക്കു കെണിയൊരുക്കുന്ന എല്ലാ പാപസാഹചര്യങ്ങളില്‍ നിന്നും രക്ഷനേടാന്‍ പ്രലോഭനങ്ങള്‍ക്കെതിരായപ്രാര്‍ഥനയും നിരന്തരം വേണം. പ്രാര്‍ഥനയില്ലാത്ത വ്യക്തിയെ എളുപ്പത്തില്‍ വശത്താക്കാന്‍ സാത്താനു കഴിയുമെന്ന് ഓര്‍ക്കുക.

14. ജപമാല

ജപമാലയിലൂടെ പരിശുദ്ധ അമ്മ നമ്മെഅവളുടെ പുത്രനിലേക്കു നയിക്കുകയാണ്. ജപമാലയിലൂടെ അമ്മ നമുക്കുവേണ്ടി പ്രാര്‍ഥിക്കുന്നു, നമ്മെ സ്നേഹിക്കുന്നു. സാത്താന്റെ വഞ്ചനകളില്‍നിന്നും പ്രലോഭനങ്ങളില്‍ നിന്നും ജപമാല നമ്മെ സംരക്ഷിക്കുന്നു. സാത്താനെതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധ മാര്‍ഗമാണത്. നമ്മുടെ ഉപബോധമനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞിരിക്കുന്ന അശുദ്ധിയെ ജപമാല തുടച്ചുനീക്കുന്നു. പോര്‍ണോഗ്രഫിയില്‍ നാം കണ്ടിട്ടുള്ള ഓരോ വ്യക്തിയെയും ജപമാല വഴി പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിക്കാം. അവരെയെല്ലാം അവള്‍ യേശുവിലേക്കു നയിക്കും.

15. ഒഴിവാക്കാം, അതെല്ലാം

ഇതുവരെ സൂക്ഷിച്ച പോണ്‍ ദൃശ്യങ്ങളുടെ ശേഖരം മുഴുവന്‍ ഡിലീറ്റ് ചെയ്യാം. ഇതോടൊപ്പം ഇന്റര്‍നെറ്റ് കണക്ഷന്‍ സുരക്ഷിതമാക്കുകയും ഉപകരണങ്ങളില്‍ അക്കൗണ്ടബിലിറ്റി സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയും വേണം.ഇതിനൊപ്പം നമ്മെ പോര്‍ണോഗ്രഫിഉപഭോഗത്തിലേക്കു നയിച്ചിരുന്ന ചിന്തകളും ശീലങ്ങളും എന്തെല്ലാമാണെന്നു തിരിച്ചറിയണം. അവയെ ജീവിതത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണം.
പോര്‍ണോഗ്രഫിയിലേക്കു നമ്മെനയിക്കുന്ന എല്ലാറ്റിനെയും നമ്മുടെ സമീപത്തുനിന്ന് ഒഴിവാക്കണം.

16. എപ്പോഴും ജാഗരൂകരായിരിക്കുക

പോണിലേക്കു മടങ്ങാന്‍ കാരണമാകുന്ന എല്ലാ സാഹചര്യങ്ങളില്‍നിന്നും അകന്നു നില്‍ക്കണം. നമ്മിലെ തിന്‍മകളെയും ദൗര്‍ബല്യങ്ങളെയും കണക്കിലെടുത്ത്, എപ്പോള്‍വേണമെങ്കിലും നാം വീണുപോകാംഎന്നൊരു ചിന്ത നമുക്കുവേണം. നമ്മെക്കുറിച്ചുതന്നെയുള്ള ആരോഗ്യകരമായ ഈസംശയം എപ്പോഴും സൂക്ഷിക്കുന്നത്നല്ലതാണ്. ഒരിക്കല്‍ പോര്‍ണോഗ്രഫിയില്‍നിന്നു രക്ഷപ്പെട്ടാല്‍ അതിനെതിരെ എക്കാലത്തേക്കുമുള്ള പ്രതിരോധശേഷി ലഭിക്കുമെന്ന്കരുതരുത്. വീണ്ടും വീണുപോയേക്കാം. എങ്കിലുംഎഴുന്നേല്‍ക്കുക. എത്രതവണ വീണാലും വീണ്ടും എഴുന്നേല്‍ക്കുക. കുമ്പസാരവും കുര്‍ബാനയുമാണ് ഈപ്രക്രിയയില്‍ നമുക്ക് ഏറ്റവും സഹായകരമാകുന്നത്. ഈ മരണ സംസ്‌കാരത്തില്‍ നമ്മള്‍ ദുര്‍ബലരാണ്, തകര്‍ന്നവരാണ്. എങ്കിലും നമുക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നുണ്ട്. നമ്മുടെ തകര്‍ച്ചയിലേക്ക് സൗഖ്യമായി ഒഴുകിയെത്തുന്ന ദൈവകൃപ. ആര്‍ക്കും അതില്‍നിന്നു പങ്കുപറ്റാം, സ്വയം നവീകരിക്കാം.

തകര്‍ച്ചയും അടിമത്തങ്ങളുമല്ല നമ്മുടെ മുഖമുദ്ര. വി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നതുപോലെ ”പാപത്തില്‍ വീണുപോയ ഓരോ മനുഷ്യന്റെയുംഅനുഭവത്തില്‍ അവന്റെ ആദ്യകാലനിഷ്‌കളങ്കതയുടെ പ്രതിധ്വനിയുമുണ്ട്”(TOB 55,4). നമ്മെ സൃഷ്ടിച്ചതു മുതല്‍ത്തന്നെ നമുക്കുവേണ്ടി ദൈവം കരുതിയിരിക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രതിധ്വനി നമ്മള്‍കേള്‍ക്കുന്നുണ്ട്. ഒരിക്കലും നിലയ്ക്കാത്തസ്‌നേഹത്തിന്റെ കൈമാറ്റത്തില്‍ പങ്കുചേരാനായാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നാമെല്ലാവരും ദൈവസ്‌നേഹംനിറഞ്ഞു കവിഞ്ഞവരാകണമെന്ന് അവിടന്ന് ഇച്ഛിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതങ്ങള്‍ക്ക് പൂര്‍ണമായഅര്‍ഥം ലഭിക്കണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു .


Subscribe : Print Edition | Apple podcast | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here

TOB for Life സ്ഥാപകനും, ഡയറക്ടറും തിയോളജി ഓഫ് ദി ബോഡി പ്രഭാഷകനുമാണ് ലേഖകന്‍