നാട്ടുകാരനും വേണം, സ്വന്തം ജാതിയുമായിരിക്കണം

ഇത്തവണ നിയമസഭാ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഒരു ജനാധിപത്യമതേതര സ്വഭാവത്തിനു ഒട്ടും യോജിക്കുന്നതല്ല. ഒരു ബഹുസ്വര സമൂഹത്തില്‍ നീതി
ബോധത്തിനും സത്യസന്ധതയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നാല്‍, ഇന്ന് എല്ലാ പാര്‍ട്ടികളും ഇത്തരം കാര്യങ്ങളില്‍ വെള്ളം ചേര്‍ത്തു കൊണ്ടിരിക്കുന്നു.

ഒരു നിയോജക മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍ ആ ദേശക്കാരന്‍ മാത്രമേ ആകാവൂ എന്നു വാശി പിടിക്കുന്നതില്‍ കാര്യമില്ല. ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട എന്ന ചിന്താഗതി ജനാധിപത്യത്തിനു ഭൂഷണമല്ല. കേവലം സങ്കുചിതമായ ചിന്താഗതിയാണ് ഇത്തരം മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ സുപ്രധാന പദവികളില്‍ ധാരാളം ഇന്ത്യാക്കാര്‍ ഇരിക്കുന്നുണ്ട്. പുറംരാജ്യങ്ങളില്‍ നിന്നുവന്നവര്‍ അവിടെ അധികാരത്തില്‍ വരാന്‍പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചാല്‍ അവരെന്തു ചെയ്യും ? ലോകത്തിലെ പല രാജ്യങ്ങളിലും അധികാരസ്ഥാനങ്ങളില്‍ മലയാളികളുംഇന്ത്യാക്കാരുമുണ്ട്.എല്ലാവരെയുംസ്വീകരിക്കാനുള്ളവിശാലമനഃസ്ഥിതിഅവിടങ്ങളിലുള്ളപ്പോള്‍നമുക്കതുനഷ്ടമാകുന്നു.നാമിപ്പോഴുംമണ്ണിന്റെമക്കള്‍വാദത്തില്‍പെട്ടുകിടക്കുന്നു.ലോകംഒന്നായിക്കൊണ്ടിരിക്കുന്നുവന്നു വീരവാദം വിടുന്നവര്‍ ഇത്തരം ചിന്തകള്‍ക്കു വഴിപ്പെടുകയില്ല. ഇങ്ങനെയായിരുന്നു കത്തോലിക്കാസഭ ചിന്തിച്ചതെങ്കില്‍ ജര്‍മനിയില്‍ നിന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോ അര്‍ജന്റീനയില്‍ നിന്നുഫ്രാന്‍സിസ് മാര്‍പാപ്പയോ ഉണ്ടാകുമായിരുന്നില്ല.

രണ്ടാമതായി ഉയര്‍ന്നു കേട്ട മറ്റൊരു കാര്യം അവനവന്റെ ജാതിയിലുള്ളവരായിരിക്കണംസ്ഥാനാര്‍ഥിയെന്നുള്ള ചിലരുടെ അവകാശവാദങ്ങളാണ്. സ്വന്തം ജാതി വച്ചുള്ള കളികള്‍ സ്ഥാപിത താത്പര്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സ്വന്തം സമുദായത്തിന്റെ ഉയര്‍ച്ച മാത്രംലാക്കാക്കുന്നവര്‍ക്ക് വ്യക്തമായ അജണ്ടയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ പൊതുനന്മയല്ല ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. അര്‍ഹതയില്ലാത്ത പലതും നേടിയെടുക്കാനുള്ള വ്യഗ്രതയാണ് ഇതിന്റെ പിന്നിലുള്ളത്. ദൂരവ്യാപകമായി ചിന്തിക്കുമ്പോള്‍, ഒരു ജനാധിപത്യ, മതേതര സ്വഭാവത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണിതെല്ലാം. എല്ലാവരുടെയും വിശ്വാസത്തെ മാനിക്കുകയും അവരുടെയൊക്കെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനോഭാവമായിരിക്കണം ഒരു യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തകനു വേണ്ടത്. അല്ലാതെ സ്വന്തം കുടുംബത്തിനും സ്വസമുദായത്തിനും മാത്രം നേട്ടമെന്ന നിഗൂഢ ലക്ഷ്യത്തോടെ കടന്നു വരുന്നവരെ സൂക്ഷിക്കണം.

കോണ്‍ഗ്രസ് ഇനിയും മാറിയേ പറ്റൂ

എം.എല്‍.എ.യോ എം.പി.യോ ആയിപാര്‍ലമെന്റ് രംഗത്ത് നേട്ടം കൈവരിക്കുന്നതാണു രാഷ്ട്രീയ പ്രവര്‍ത്തനമെന്നു കോണ്‍ഗ്രസുകാര്‍ ധരിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു. പൊതു സേവനത്തിന്റെ വക്താക്കളായി പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനു വലിയ വീഴ്ച പറ്റിയിട്ടുണ്ട്. എം.എല്‍.എ., എം.പി.സ്ഥാനങ്ങളുടെ പകിട്ടും പത്രാസും വരുമാനവും മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയം വളരുമ്പോള്‍ സീറ്റുമോഹികളുടെ തള്ളിക്കയറ്റം നിയന്ത്രണാതീതമായി മാറുന്നു. ആകെ മത്സരിക്കാനുള്ള സീറ്റ് നൂറില്‍ താഴെ. മത്സരിക്കാനുള്ളവര്‍ അഞ്ഞൂറോളം പേര്‍. ഇതിനിടയില്‍ സാമുദായിക, ജാതി, മത സന്തുലിതാവസ്ഥ നോക്കണം. യൗവന, വാര്‍ധക്യ, സ്ത്രീ പ്രാതിനിധ്യങ്ങള്‍ ഒപ്പിക്കണം. എങ്ങനെയാണ് സീറ്റു വിഭജനം കീറാമുട്ടി ആകാതിരിക്കുക.

എന്നാല്‍, പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും മാറിമാറി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണം. പാര്‍ലമെന്ററി രംഗത്ത് രണ്ടു പ്രാവശ്യം പ്രവര്‍ത്തിച്ചവരെ സംഘടനാ രംഗത്തേക്കു കൊണ്ടുവരണം. ഇത്തരത്തിലുള്ള ഒരു നടപടി ക്രമം കോണ്‍ഗ്രസ് സ്വീകരിച്ചില്ലെങ്കില്‍ ഇനിയും നാശത്തിലേക്കായിരിക്കും കോണ്‍ഗ്രസിന്റെ പോക്ക്. പ്രവര്‍ത്തകര്‍ക്ക് ആവശ്യമായപരിശീലനം കൊടുക്കാത്തതാണ് ഈപാര്‍ട്ടിയുടെ ഏറ്റവും വലിയ വീഴ്ച. ഒരു കേഡര്‍ സിസ്റ്റത്തിലേക്കു കൊണ്ടുവരാന്‍ നേതൃത്വം ഇനിയും മടിച്ചു നില്‍ക്കുന്നു. ഒരാള്‍ക്കൂട്ടമായി പാര്‍ട്ടി മാറി.

ഈയിടെ എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ പോകേണ്ട ആവശ്യം വന്നു. സ്ഥാപനത്തിന്റെ തൊട്ടടുത്ത കമ്യൂണിറ്റി ഹാളില്‍ മുഖ്യ വിപ്ലവ പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ക്യാമ്പ് നടക്കുകയായിരുന്നു. ഈ സ്ഥാപനത്തില്‍ ചെലവഴിച്ച ഏതാനും മണിക്കൂറുകള്‍ ക്യാമ്പില്‍നിന്നുള്ള പ്രസംഗം വ്യക്തമായി കേള്‍ക്കാവുന്ന നിലയിലായിരുന്നു. എല്ലാറ്റിലുമുപരിപ്രസ്ഥാനത്തോടുള്ള കൂറാണ് അവിടെ മുഖ്യമായും എടുത്തു കാണിച്ചത്. ഇത്തരം ക്ലാസ്സുകള്‍ നിരന്തരമായി ലഭിക്കുന്നവര്‍ എന്നും പ്രസ്ഥാനത്തോട് കൂറുള്ളവരായി വളര്‍ന്നു വരും.

കോണ്‍ഗ്രസിനെപ്പോലെയുള്ള ഒരു ജനാധിപത്യ, മതേതര, രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ടാണ്ഇതൊക്കെ എഴുതാന്‍ കാരണം. ഓരോനേതാക്കളെയും ചുറ്റിപ്പറ്റി ഒരാള്‍ക്കൂട്ടത്തെ വളര്‍ത്തിയെടുക്കാതെ കുറേ പാര്‍ട്ടിപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക. സീറ്റിനു വേണ്ടി കടിപിടി കൂട്ടുകയും തൂങ്ങിക്കിടക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ലജ്ജയാണു തോന്നുന്നത്. ഇനിയെങ്കിലും ആള്‍ക്കൂട്ടത്തെ വളര്‍ത്തിയെടുക്കാതെ പാര്‍ട്ടിക്കാരെ വളര്‍ത്തിയെടുക്കുക. ഗാന്ധിയന്‍ ആദര്‍ശങ്ങളിലേക്കു മടങ്ങിപ്പോവുക.

അവസരം കിട്ടാതെ വരുമ്പോള്‍ പേക്കൂത്തു കാണിക്കുന്നവര്‍

മുകളില്‍ പറഞ്ഞതിന്റെ ബാക്കി ഭാഗമാണ്, സീറ്റു പ്രതീക്ഷിച്ചു; കിട്ടിയില്ല. പിന്നെ കാണിക്കുന്നപേക്കൂത്തുകള്‍ അസഹ്യമാണ്.ചിലര്‍ പാര്‍ട്ടി മാറുന്നു. അവിടെ സീറ്റ് തരപ്പെടുത്തുന്നു. ചിലര്‍ പാര്‍ട്ടിയെ മുച്ചൂടുംനശിപ്പിച്ചിട്ടേ ഉള്ളുവെന്നു പ്രതിജ്ഞയെടുക്കുന്നു. പിന്നെ അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. താനാവശ്യപ്പെട്ടതു തന്നില്ലെങ്കില്‍ മറുകണ്ടും ചാടും, പാര്‍ട്ടിയെനശിപ്പിക്കും എന്നൊക്കെ വീരവാദം മുഴക്കുന്നവരെ ദയവായി പിടിച്ചു വയ്ക്കാതിരിക്കുക. പോകുന്നവര്‍ പോകട്ടെ.

എന്നാല്‍, സ്ഥിരമായി ഒരേ സ്ഥാനത്തിരിക്കുന്നവര്‍ക്ക് ഒന്നു വഴിമാറി കൊടുത്തു കൂടെ ? ഉത്തരം താങ്ങുന്നത് താനാണെന്നുധരിച്ച് അള്ളിപ്പിടിച്ചിരിക്കുന്ന പല്ലിമാരെ ചിലപ്പോള്‍ ഉന്തിച്ചാടിക്കേണ്ടി വരാം.സേവനത്തിന്റെ മഹത്തായ ഒരു പാതയെസ്ഥാപിത താത്പര്യക്കാരുടെ കൂത്തരങ്ങാക്കി മാറ്റിയത് നിങ്ങളാണ് പ്രിയ രാഷ്ട്രീയക്കാരേ.. ഭാവിതലമുറയ്ക്കു നിങ്ങള്‍ നല്‍കുന്ന പാഠം ശരിയായതല്ല. ഒരു ചെറിയ ഗണം രാഷ്ട്രീയക്കാര്‍ മാത്രമാണ് ആദരണീയരായി മാറുന്നുള്ളൂ. ഇളംതലമുറ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നുവെങ്കില്‍ അതിനുത്തരവാദി നിങ്ങള്‍ തന്നെയാണ്. വരും തലമുറകള്‍ക്കുവേണ്ടി കുറേ മാതൃകകളെ നിങ്ങള്‍ സൃഷ്ടിക്കൂ; അങ്ങനെ ചരിത്രത്തോട് നീതി പുലര്‍ത്തണം എന്നൊരപേക്ഷ മാത്രം.


Subscribe : Print Edition | Apple podcast | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback Click here


 

പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
sunnykokkappillil@gmail.com