ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ജീവന്‍ ജയേഷ് ജോണ്‍എന്ന 12 വയസ്സുകാരന്‍ തന്റെ പിതാവിനോടൊപ്പം കെയ്‌റോസ് മാസികയുടെ ഓഫീസ്സന്ദര്‍ശിക്കുകയുണ്ടായി. ഈയവസരത്തില്‍ ഓഫീസിലെ മാനേജര്‍ കുട്ടികള്‍ക്കായുള്ള കെയ്‌റോസ് ബഡ്‌സ് മാസികയുടെ ഒരു കോപ്പി ജീവനു സമ്മാനിച്ചു. വീട്ടില്‍ ചെന്നതിനു ശേഷം ജീവന്‍ അന്നുതന്നെ ഈ മാസിക ആദ്യാവസാനം വായിച്ചുതീര്‍ത്തു എന്നാണറിയാന്‍ കഴിഞ്ഞത്. കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. മറ്റൊരു നല്ലകാര്യമെന്നു പറയുന്നത്, ജീവന്‍ മാസിക വായിച്ചതിനുശേഷംഎല്ലാമാസവും ലഭിക്കുവാനായി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുവാന്‍ ഓഫീസിലേക്ക് വിളിക്കുകയും ചെയ്തുവെന്നതാണ്.

ജീവന്റെ വലിയ ആഗ്രഹവും ഉത്സാഹവുമൊക്കെ കണ്ട് സര്‍ക്കുലേഷന്‍ മാനേജര്‍ കുറേക്കൂടെ വിശദമായി അവനോട്സംസാരിച്ചു. അവര്‍ താമസിക്കുന്നത് ഒരു ‘വില്ല’യില്‍ ആണെന്നറിഞ്ഞപ്പോള്‍ അവിടെയുള്ള വീടുകളിലെ കുട്ടികളോട് ഈ മാസികയെ കുറിച്ച് പറയാമോ എന്ന് ചോദിക്കുകയുംഉടനടി അവനത് സമ്മതിക്കുകയും ചെയ്തു.

പിന്നീടു കണ്ടത്, ജീവന്‍ ഓരോ വീടുകളും കയറിയിറങ്ങി മാസികയ്ക്കായി ആളുകളെ ക്യാന്‍വാസ് ചെയ്യുന്നതാണ്.ബഡ്‌സ് മാസികയുടെ വരിക്കാരായി പതിനഞ്ചോളം ആളുകളെയും ബഡ്‌സ് മാസികയുടെ ഡയറിക്കായി പത്തു പേരെയുംകണ്ടിട്ടാണ് തിരികെയവന്‍ വീട്ടിലെത്തിയത്. മാത്രമല്ല മാസികയ്ക്കായുള്ള വരിസംഖ്യ ജീവന്‍ തന്നെ കളക്ട് ചെയ്യുകയുംപിന്നീട് അവന്റെ അമ്മയുടെ സഹായത്തോടെ അവന്റെ കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള സബ്‌സ്‌ക്രിപ്ഷനും അവന്‍ കണ്ടെത്തിയിരുന്നു. സാധാരണ ഗതിയില്‍, അത്ര എളുപ്പമല്ല ഇക്കാര്യങ്ങള്‍ ചെയ്യുവാന്‍. വലിയ താത്പര്യവും ആത്മാര്‍ഥതയുമുണ്ടെങ്കിലേ ജീവന്‍ ചെയ്തതുപോലെ ആര്‍ക്കും ചെയ്യാനാവൂ.

കെയ്‌റോസ് ബഡ്‌സ് മാസികയെ ജീവനെപോലെ സ്‌നേഹിക്കുന്ന കുട്ടികള്‍ ഇനിയുമിനിയും ധാരാളമുണ്ടാകുംഎന്നതിന്റെ നല്ലൊരു തെളിവാണ് ചാമ്പ്യനെന്ന് ഞങ്ങള്‍ വിളിക്കാനാഗ്രഹിക്കുന്ന, കെയ്‌റോസ് ബഡ്‌സ് മാസികയുടെപ്രിയ കൂട്ടുകാരന്‍ ജീവന്‍ ജയേഷ് ജോണ്‍.


Subscribe : Print Edition |  Apple podcast | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here