കിഴക്കുനിന്ന് മരുഭൂമികള്‍ താണ്ടിഅവര്‍ അന്വേഷിച്ചു വന്നത് രക്ഷകനായ മിശിഹായെയാണ്. വഴികാട്ടാന്‍ ആശ്രയിച്ചത് നക്ഷത്രത്തെയും. വഴി മാറി സഞ്ചരിച്ചപ്പോള്‍ താരകത്തിന്റെ കൂട്ട് നഷ്ടമായെങ്കിലും തെറ്റു മനസ്സിലാക്കിയ ജ്ഞാനികള്‍ വീണ്ടും ആ താരകത്തിന്റെ വെള്ളിവെളിച്ചത്തില്‍ ദൈവിക സാന്നിധ്യത്തെ ദര്‍ശിച്ചു. അന്നുമുതല്‍ ദൈവിക മഹത്വം തേടുന്നവരുടെ വഴികാട്ടിയായി നക്ഷത്രങ്ങള്‍ മാറി.

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് മാത്രമല്ല, വഴികാട്ടിയായ നക്ഷത്രത്തെക്കുറിച്ചുംആ വെളിച്ചത്തെ ധൈര്യപൂര്‍വം അനുഗമിച്ച വ്യക്തികളെക്കുറിച്ചുമുളള ഓര്‍മകള്‍കൂടിയാണ് ക്രിസ്തുമസ്. നൂറ്റാണ്ടുകള്‍കടന്നു പോയെങ്കിലും ജീവിതത്തിന്റെ നാനാ മുഖങ്ങളില്‍ ഈ നക്ഷത്രം സ്വാധീനം ചെലുത്തുന്നുണ്ട്. ചെറിയക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ക്ലാസ്സ് പരീക്ഷയ്ക്ക് മാര്‍ക്കിനേക്കാള്‍ കൂടുതല്‍ലഭിച്ച സ്റ്റാറുകളുടെ എണ്ണത്തെക്കുറിച്ചാണ്വാചാലമായത്. വിജ്ഞാനത്തിന്റെപുതിയ കവാടങ്ങള്‍ തുറക്കുവാന്‍ അതവളെ പ്രചോദിപ്പിക്കുന്നു. ഓണ്‍ലൈന്‍ഓര്‍ഡര്‍ വഴി പാര്‍സല്‍ കിട്ടിയപ്പോള്‍കമ്പനി ആവശ്യപ്പെട്ടത് സേവനങ്ങളെനക്ഷത്രങ്ങള്‍ വഴി അടയാളപ്പെടുത്തുവാനാണ്. മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ ഈ സ്റ്റാറുകള്‍ക്കു കഴിയുമത്രേ.

താമസിക്കാന്‍ ഹോട്ടല്‍ മുറി അന്വേഷിച്ചപ്പോഴും ആദ്യ ചോദ്യം ഏത് സ്റ്റാര്‍ വേണമെന്നതാണ് .കൂടുതല്‍ സൗകര്യങ്ങള്‍ക്കുള്ള പടിവാതിലായി ഇവിടെ നക്ഷത്രം.സിനിമ, സംഗീതം, സ്‌പോര്‍ട്‌സ് എന്നിവിടങ്ങളിലെ കഴിവിന്റെ മികവിന് അടിസ്ഥാനമാനദണ്ഡങ്ങളും നക്ഷത്രങ്ങള്‍ വഴി തന്നെ.നക്ഷത്രം വഴി കാട്ടി മാത്രമല്ല എത്തേണ്ടദൂരത്തെ ഓര്‍മപ്പെടുത്തുന്ന അളവുകോല്‍കൂടിയായി മാറുന്നുണ്ട്.

ദിവ്യ ശിശുവിനെ ദര്‍ശിക്കാന്‍ ഇടയന്മാര്‍ക്ക് സഹായകരമായതും നക്ഷത്രം തന്നെയായിരുന്നു. ഏതു മനുഷ്യനുംദൈവദര്‍ശനം സാധ്യമാകുവാന്‍ കാരണമാകുന്നതാണ് യഥാര്‍ഥ നക്ഷത്രങ്ങള്‍.ഏത് സാഹചര്യത്തില്‍ ജീവിക്കുന്നവരായാലും ഓരോ മനുഷ്യനും മറ്റുള്ളവര്‍ക്ക് ദൈവദര്‍ശനത്തിന് വഴികാട്ടിയായി മാറുമ്പോള്‍ ഈ നക്ഷത്രത്തിന് ജ്വലനംസംഭവിക്കുന്നു. അധികാര ശീതളിമയില്‍മയങ്ങാതെ വെളിച്ചത്തെ പിഞ്ചെല്ലാനുള്ളധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മുഖം കൂടിയാണ് ക്രിസ്തുമസിന്റെ മറ്റൊരു ദര്‍ശനം.

തെറ്റാണെന്നറിഞ്ഞിട്ടും നയപരമായതന്ത്രത്തിലൂടെ തെറ്റിന് നേരെ കണ്ണടയ്ക്കുന്നവര്‍ക്കും ശരിയെന്ന് ബോധ്യപ്പെട്ടിട്ടുംബുദ്ധിപരമായ നിശ്ശബ്ദത പുലര്‍ത്തുന്നവര്‍ക്കും വെളിച്ചത്തില്‍ നിന്നകന്ന് ഇരുട്ടില്‍ കഴിയുന്ന എല്ലാവര്‍ക്കും ക്രിസ്തുദര്‍ശനത്തിലേക്കുള്ള ഒരു നക്ഷത്ര ദര്‍ശനം സാധ്യമാകട്ടെ. ഓരോ മനുഷ്യനും മറ്റുള്ളവര്‍ക്ക് ദൈവിക ദര്‍ശനത്തിനു വഴികാട്ടിയായി മാറുമ്പോള്‍, ആന്തരിക നക്ഷത്രത്തിന്റെ ജ്വലനമാണ് സംഭവിക്കുന്നത്.എല്ലാ വായനക്കാര്‍ക്കും ക്രിസ്മസിന്റെ മംഗളങ്ങളും പ്രാര്‍ഥനകളും.


Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud | Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com