അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമ കുടുംബ ബന്ധങ്ങളെ മറ്റെന്തിലും വിലമതിക്കുന്ന വ്യക്തിയാണ്. ബാല്യകാലത്ത് സ്‌നേഹിക്കുവാനുംശിക്ഷണം നല്‍കുവാനും തന്റെ പിതാവിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് വലിയ ഒരു സ്വകാര്യ ദുഃഖമായി അദ്ദേഹം പലയിടത്തും പങ്കുവച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹംപറഞ്ഞു: ‘wish I had a father who was around and involving’. ‘Around and involving father’ എന്നാല്‍ വളര്‍ച്ചയെ അഭിമാനത്തോടെ നോക്കിക്കാണുന്ന, വിജയങ്ങളില്‍ അഭിമാനിക്കുന്ന, തെറ്റുകളില്‍ തിരുത്തുന്ന, സങ്കടങ്ങളില്‍ ആശ്വാസമാകുന്ന, വീഴ്ചകളില്‍ തുണയാകുന്ന, പ്രതിസന്ധികളില്‍ ദിശാസൂചികയാകുന്ന, ‘തണല്‍ മരം’ പോലെയൊരു പിതാവ് എന്നാണ് അര്‍ഥം. ഇങ്ങനെയൊരു പിതാവ്ജീവിതത്തിലുണ്ടാകാന്‍ സുകൃതം ചെയ്തവരാണ് ജീസസ് യൂത്ത്.ജീസസ് യൂത്ത് കുടുംബത്തിന്റെ സുകൃതമായ ആ പിതാവിന്റെ പേരാണ് ഫാ. എബ്രഹാം പള്ളിവാതുക്കല്‍. ആ പിതാവിന് മക്കള്‍ നല്‍കിയ’പിതൃദക്ഷിണയാണ്’ ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍ എന്ന പുസ്തകം.

‘പള്ളി’ എന്ന് പേരുള്ളൊരു അച്ചന്‍!! ചിലര്‍ക്ക് അദ്ദേഹം പള്ളിയുടെ, ദൈവാനുഭവത്തിന്റെ വാതിലാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ കേരളത്തിലെ തുടക്കക്കാരില്‍ ഒരാള്‍. മറ്റു ചിലര്‍ക്ക് കരുണയുടെയും കരുതലിന്റെയും’പള്ളി അനുഭവത്തെ’ വീട്ടുപടിക്കലെത്തിച്ച ആളാണ് അദ്ദേഹം. ഈ പുസ്തകത്തില്‍ അന്‍പതില്‍പരം വ്യക്തികള്‍ പള്ളിയച്ചനെക്കുറിച്ച് എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പുകളിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു. മക്കളുടെ ആധ്യാത്മിക കാര്യങ്ങളിലെന്ന പോലെ തന്നെ ഭൗതിക ആവശ്യങ്ങളിലും ഏറെ ശ്രദ്ധയുള്ള പിതാവ്. അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തി നല്‍കിയ, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ അറിഞ്ഞു സഹായിക്കുന്ന, തകര്‍ച്ചകളില്‍ താങ്ങാകുന്ന, വീഴ്ചകളില്‍ അരികിലെത്തുന്ന, ഓരോ ചെറിയ കാര്യങ്ങളിലും പ്രാര്‍ഥനയാല്‍ ഇടപെടുന്ന സ്‌നേഹസാന്നിധ്യം. ഭൂകമ്പ ഭീതിയില്‍ ഉറങ്ങാതെ കരഞ്ഞ കൊച്ചുമകനെ ആശ്വസിപ്പിക്കാന്‍ രാത്രിയില്‍ നടന്നെത്തിയ അച്ചന്‍ തന്നെയല്ലേ the truly “around and involving father’?

ദൈവം വരദാനമായി നല്‍കിയ ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിച്ച് അനേകരെ ദൈവത്തിനായി നേടിയ ആള്‍. ഒറ്റയ്ക്കാണോടാ? രാവിലെ എന്തു കഴിച്ചു? എന്നീ കൊച്ചു ചോദ്യങ്ങളിലൂടെ ആധ്യാത്മികതയുടെ വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ വന്ദ്യപുരോഹിതന്‍. എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു (യോഹ 12, 45) എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച് എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ ‘ആബാ അനുഭവം’ പകര്‍ന്നു നല്‍കുന്ന ഒരു പുരോഹിതന്‍ ഇവിടെ ജീവിക്കുന്നു എന്ന് ലോകത്തോട് വിളിച്ചു പറയുന്നു ഈ പുസ്തകം.


Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud | Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
ഇംഗ്ലീഷ് അധ്യാപികയാണ്. anithajcyriac@gmail.com