ദിവസവും കുറച്ചു സമയം വ്യായാമംചെയ്യുക, ധാരാളം വെള്ളം കുടിക്കുക, ചില പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും മറ്റു ചിലവ ഒഴിവാക്കുകയും ചെയ്യുക, ഉറക്കം, വിനോദം, മാസ്‌ക്ഇങ്ങനെയുള്ള പല കാര്യങ്ങളും ആരോഗ്യ പരിപാലനത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന ചര്‍ച്ചകളും ലേഖനങ്ങളും വളരെ സുലഭമാണ്.

ആരോഗ്യം സംരക്ഷിക്കാനും യുവത്വംനിലനിറുത്താനും വേണ്ട മറ്റൊരു പ്രധാനകാര്യത്തെക്കുറിച്ച് പ്രശസ്ത പരിശീലകനായ സജീവ് നായരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇടയായി. ചില സാഹചര്യങ്ങളെ മനുഷ്യന്‍ അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യന്റെ ശരീരത്തില്‍ സംഭവിക്കുന്ന രാസപ്രക്രിയകളെക്കുറിച്ചും അതുവഴിയുണ്ടാകുന്ന ജനിതകമാറ്റങ്ങളെക്കുറിച്ചും കാര്യകാരണ സഹിതം മനോഹരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു. സമ്മര്‍ദങ്ങളും ഭയവുമാണ് ആരോഗ്യം ക്ഷയിക്കാനുള്ളഒരു പ്രധാനപ്പെട്ട കാരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സമ്മര്‍ദങ്ങളും ഭയങ്ങളുംഅഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ തലച്ചോറില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചാണ് ഈ നിരീക്ഷണത്തില്‍ എത്തിച്ചേരുന്നത്. വിദ്വേഷം, വെറുപ്പ്, പക എന്നിവ മാനസികസമ്മര്‍ദങ്ങളാണെന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ സമ്മര്‍ദങ്ങള്‍ ശാരീരിക ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്നും അദ്ദേഹംസമര്‍ഥിക്കുന്നു. ക്ഷമിക്കുക, നിരുപാധികം ക്ഷമിക്കുക, ഇതാണ് യുവത്വം നിലനിറുത്താനും ആരോഗ്യം സംരക്ഷിക്കാനും ആവശ്യമായി വേണ്ടതെന്നു പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

അമേരിക്കയിലെ പ്രശസ്തമായ ‘മയോക്ലിനിക്കി’ന്റെ ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നത് ആരോഗ്യത്തേയും ക്ഷമയേയും കുറിച്ചാണ്. ക്ഷമിക്കുക എന്നത് ഓരോമനുഷ്യരിലും വ്യത്യസ്തങ്ങളായ കാര്യങ്ങളിലായിരിക്കാം. എന്നാല്‍ പൊതുവായ അര്‍ഥത്തില്‍ പറഞ്ഞാല്‍ വെറുപ്പില്‍ നിന്നുംപ്രതികാര ചിന്തയില്‍ നിന്നും മാറുന്നതിന്ബോധപൂര്‍വം എടുക്കുന്ന ഒരു തീരുമാനമാണിത്. വേദനിപ്പിച്ചവരുടെയും അവഗണിച്ചവരുടെയും ഇകഴ്ത്തിയവരുടെയും ഇടയില്‍ മാനസിക സ്വാതന്ത്ര്യത്തോടെ ജീവിക്കാനെടുക്കുന്ന ഒരു തീരുമാനം. ക്ഷമിച്ചാലും ഇല്ലെങ്കിലും വേദനിപ്പിച്ചവര്‍ക്ക്ഒന്നും സംഭവിക്കുന്നില്ല. മറിച്ച്, ക്ഷമിക്കാത്തവന്‍ നീറിപ്പുകഞ്ഞ് സ്വന്തം ആരോഗ്യത്തെ നശിപ്പിക്കുന്നു. സ്വന്തം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. മരിച്ചു മണ്മറഞ്ഞുപോയിട്ടും അവരോടുപോലും ക്ഷമിക്കാന്‍ പറ്റാത്ത ചിലയാളുകളുമുണ്ട്.ജോലിയെന്തെങ്കിലും ശരിയാക്കി നല്‍കാമോഎന്നാവശ്യപ്പെട്ടാണ് ഒരു ചെറുപ്പക്കാരന്‍ എന്നെ സമീപിച്ചത്. കുറച്ചു നേരം സംസാരിച്ചപ്പോള്‍ മനസ്സിലായി ശ്രദ്ധക്കുറവ് കാരണം ഉണ്ടായിരുന്ന ജോലികളെല്ലാംനഷ്ടപ്പെട്ടു. അമ്മയുടെ സഹോദരനോടുള്ള പ്രതികാരമാണ് അവന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത്. അതുകൊണ്ടു തന്നെ ഒരു ജോലിയിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.ഭാര്യാ-ഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍-മക്കള്‍, അമ്മായിയമ്മ-മരുമകള്‍, തൊഴിലാളി-മുതലാളി, പൊതുജനം-ഭരണകര്‍ത്താക്കള്‍, രാഷ്ട്രങ്ങള്‍ തമ്മില്‍.. എന്നിങ്ങനെയുളള എല്ലാ ബന്ധങ്ങളിലും അവിശ്വാസവും സ്പര്‍ധയും കൂടിക്കൂടി വരുന്നു. ഈവെറുപ്പിനെ ചൂഷണം ചെയ്യുന്നു സാമൂഹികസമ്പര്‍ക്ക മാധ്യമങ്ങള്‍.ഈ അന്തരീക്ഷത്തില്‍ ശിക്ഷ്യനായപത്രോസ് മുന്നോട്ടു വന്ന് ക്രിസ്തുവിനോട് ചോദിക്കുന്ന കാര്യം മനനം ചെയ്യാം. ”കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്രപ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?” ”യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.” ക്ഷമയെന്നത് ഒരു ദിവസം കൊണ്ട് നേടിയെടുക്കാന്‍ കഴിയുന്ന കാര്യമല്ല. മറിച്ച് ഒരോ ദിവസവും നിരന്തരമായ പരിശ്രമത്തിലൂടെയാണ്നമുക്കിത് കരഗതമാകുന്നത്.


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com