യാത്രയിലായ ഞാനും നാട്ടിലുള്ള വീട്ടുകാരും മാനസികമായി സമ്മര്‍ദത്തിലും സങ്കടത്തിലുമായ സമയമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്നെ ശക്തിപ്പെടുത്തി.
സന്തോഷ് ആന്റണി, ചങ്ങനാശ്ശേരി

1987-ല്‍ എന്റെ പ്രീഡിഗ്രിപഠനത്തിന്റെ ഒടുവിലാണ് യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലുണ്ടാകുന്നത്. പിന്നീട് ഒരുകരിസ്മാറ്റിക് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ‘ജീസസ് യൂത്ത്’ എന്ന യുവജന മുന്നേറ്റത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നതും അതിന്റെ ജീവിതശൈലിയില്‍ ആകൃഷ്ടനാകുന്നതും.ജീസസ് യൂത്ത് കൂട്ടായ്മയുടെ ഭാഗമായിഒരു സെല്‍ ഗ്രൂപ്പ് എന്റെ ഇടവകയിലുള്ള സുഹൃത്തുക്കളുമായി ആരംഭിച്ചു. വളര്‍ത്താനും തിരുത്താനും പങ്കുവയ്ക്കുവാനും പരസ്പരം പ്രാര്‍ഥിച്ച് ശക്തിപ്പെടുത്തുവാനുമുള്ള ഒരു കൂട്ടായ്മയായിരുന്നു എനിക്ക് സെല്‍ ഗ്രൂപ്പ്. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഒരു പതിപ്പ്.

ഞാന്‍ എസ്.ബി. കോളേജില്‍ ഡിഗ്രിക്ക്പഠിക്കുന്ന കാലം. ജീസസ് യൂത്ത്കാമ്പസ് മിനിസ്ട്രിയുടെ ഭാഗമായുള്ളപല പ്രോഗ്രാമുകളിലും മീറ്റിംഗുകളിലുംപങ്കെടുക്കേണ്ടി വന്നിരുന്നു. അന്ന് വീട്ടിലെഒരു വരുമാനമാര്‍ഗമായ കുറച്ച് റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യേണ്ടത് എന്റെ ജോലിയാണ്. ഞാന്‍ വീട്ടിലില്ലാത്ത അവസരങ്ങളില്‍ എന്റെ സെല്‍മേറ്റ്‌സ് ആ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പലപ്പോഴും എന്റെ വീട്ടിലെ അത്യാവശ്യ ഘട്ടങ്ങളില്‍ എന്റെ അഭാവത്തിലും ഒന്നിനുംകുറവുവരാതെ അവര്‍ ഇടപെടുമായിരുന്നു.

പിന്നീട് പല സാഹചര്യങ്ങളിലും ജീസസ് യൂത്ത്കൂട്ടായ്മയുടെ കരുതലും, ഇടപെടലും അനുഭവിക്കുവാന്‍ എനിക്കിടയായിട്ടുണ്ട്. എന്റെ സഹോദരിയുടെ വിവാഹത്തിനാവശ്യമായ പണം ക്രമീകരിക്കുവാന്‍ ഞാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ വേണ്ട പണമത്രയും കുറേക്കാലത്തെ സാവകാശത്തോടെഒരുക്കിത്തന്നതും എന്റെ പിതാവിന് അപകടംപറ്റി ആശുപത്രിയില്‍ കിടക്കേണ്ടി വന്ന കാലയളവത്രയും എനിക്കു പകരമായിപലപ്പോഴും ആശുപത്രിയില്‍ പിതാവിനെ രാപകല്‍ ശുശ്രൂഷിക്കാനുണ്ടായിരുന്നതും എല്ലാം പച്ചയായ ഓര്‍മകളാണ്.

2002-ല്‍ കാനഡയില്‍ നടന്ന വേള്‍ഡ് യൂത്ത്‌ഡേയില്‍ പങ്കെടുക്കുവാന്‍ യാത്രയായ ശേഷമാണ് ജനിച്ചിട്ട് രണ്ടു മാസംമാത്രമായ രണ്ടാമത്തെ മകള്‍ക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തണം എന്നറിയുന്നത്. യാത്രയിലായ ഞാനും നാട്ടിലുള്ള വീട്ടുകാരും മാനസികമായി സമ്മര്‍ദത്തിലും സങ്കടത്തിലുമായ സമയമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്നെ ശക്തിപ്പെടുത്തി.നാട്ടിലുള്ള ജീസസ് യൂത്ത് സുഹൃത്തുക്കള്‍ സര്‍ജറിക്ക് ആവശ്യമായ പണമുള്‍പ്പെടെ എല്ലാം ക്രമീകരിച്ചു. കുഞ്ഞ് സുഖമായി ആശുപത്രി വിടുന്നതുവരെ ഭാര്യയുടെ ജീസസ് യൂത്ത് സുഹൃത്തുക്കള്‍ പ്രാര്‍ഥനയും കൂട്ടിരിപ്പുമൊക്കെയായി ഒപ്പമുണ്ടായിരുന്നു. ഇപ്പോഴും ഞാനും ഭാര്യയും ഒന്നിച്ചുപങ്കെടുക്കേണ്ട ചില ദീര്‍ഘമായ പരിപാടികള്‍ വരുമ്പോള്‍ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പംഗങ്ങള്‍ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇഷ്ടമുള്ള ഭക്ഷണവുമൊക്കെയായെത്തി അവരുടെ ക്ഷേമാന്വേഷണങ്ങള്‍ അന്വേഷിക്കുന്നത് ജീസസ് യൂത്ത് കൂട്ടായ്മയുടെ മറ്റൊരു പ്രത്യേകതയാണ.

കഴിഞ്ഞ 33 വര്‍ഷമായി ജീസസ് യൂത്ത് ഫെലോഷിപ്പിന്റെ മാധുര്യം അനുഭവിക്കാന്‍ ധാരാളം അവസരങ്ങള്‍ ഈശോ ഒരുക്കിയിട്ടുണ്ട്. എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന കുറച്ചു സുഹൃത്തുക്കളുള്ളത് വലിയ ബലംതരുന്നു. എന്റെ ജീസസ് യൂത്ത് ജീവിതംഇത്രയും വര്‍ഷം തുടരാനാവുന്നതില്‍അനേകം ജീസസ് യൂത്ത് സഹോദരങ്ങളോട് കടപ്പെട്ടിരിക്കുന്നു. ജീസസ് യൂത്തെന്ന സ്‌നേഹമരത്തണലില്‍ ശിഷ്ഠ ജീവിതവും തുടരാന്‍ അനുവദിക്കണമേ എന്നാണ് എന്റെയുള്ളിലെ പ്രാര്‍ഥന.


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here


 

ചൈല്‍ഡ് & അഡോളസെന്റ ് കൗണ്‍സിലര്‍, കുടുംബമായി ബാംഗ്ലൂര്‍ താമസിക്കുന്നു
resmijpurakkadan@gmail.com