പരസ്പര സ്‌നേഹത്തിലൂടെയും പരിശ്രമത്തിലൂടെയും കരഗതമാകുന്ന ദൈവാനുഗ്രഹങ്ങള്‍, കുടുംബജീവിതത്തിലും ജോലിക്കിടയിലും കൃപയുടെ വഴികളായി മാറുന്നു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ദൈവരാജ്യപ്രവര്‍ത്തനത്തിന്റെ സാധ്യതയും അതിനു വേണ്ടിയുള്ള എന്റെയുള്ളിലുള്ള സാധ്യതയും ഞാനീ നാളുകളില്‍ കൂടുതലായി മനസ്സിലാക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയുമായി യാതൊരുപരിചയവും ഇല്ലായിരുന്നു ജോലിയില്‍ പ്രവേശിക്കുമ്പോള്‍. അതുകൊണ്ടുതന്നെ ഉള്ളില്‍ ഒരു ഭയം ഉണ്ടായിരുന്നു. എങ്കിലും പലതരത്തിലുള്ള അനുഗ്രഹങ്ങള്‍ എനിക്ക് ലഭിക്കുന്നത് ഞാന്‍ കാണുകയായിരുന്നു. നല്ലൊരു ടീമിന്റെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചതും കൂടെയുള്ളവരുടെ ആത്മാര്‍ഥമായ സപ്പോര്‍ട്ടും എന്നെ വളരെയധികം സഹായിച്ചു. നിര്‍ദേശങ്ങളും കറക്ഷന്‍സും ലഭിക്കുന്നതും എന്റെ ജോലികള്‍ക്ക് ഏറെ സഹായകമായി എന്ന് മാത്രമല്ല പുതിയ കാര്യങ്ങള്‍ പഠിക്കുവാനും അതെനിക്ക് ഉപകാരമായി.

വലിയൊരനുഗ്രഹമായി കാണുന്നത് ഒരുപാട് നല്ല ആളുകളുമായി പരിചയപ്പെടാന്‍ സാധിച്ചുവെന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും പലരുമായും സംശയനിവാരണം നടത്തുവാനും സോഷ്യല്‍ മീഡിയയില്‍ ഭയമില്ലാതെ കാര്യങ്ങള്‍ ചെയ്യാനും ആക്ടീവാകുവാനുംഎനിക്ക് ധൈര്യം ലഭിച്ചു. ഇതെന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്.

വീട്ടില്‍ ഭര്‍ത്താവും മൂന്ന് കുട്ടികളും എന്റെ ജോലിയുടെ കാര്യത്തിലെല്ലാം ഫുള്‍ സപ്പോര്‍ട്ടാണ്. ഞാനിതു പറയാന്‍ സന്തോഷകരമായ ഒരു കാര്യവുമുണ്ട്. എന്റെ കുട്ടികള്‍ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ”കെയ്റോസ് മാസിക ഇപ്പോള്‍ ഓഡിയോ രൂപത്തിലും ലഭ്യമാണ്. കെയ്റോസ് ഡോട്ട് ഗ്ലോബല്‍ എന്ന സൈറ്റ് വഴി മാസിക സബ്‌സ്‌ക്രൈബ് ചെയ്യാം, ഓഡിയോയുടെ അപ്‌ഡേഷന്‍ ലഭിക്കുവാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ബെല്‍ ബട്ടണ്‍ പ്രസ് ചെയ്യുക.” ഇത്തരത്തില്‍ എന്റെ ജോലിയുടെ ഭാഗമായി ഞാന്‍ പറയുന്നതും ചെയ്യുന്നതുമായ ഓരോരോ കാര്യങ്ങള്‍ ഇവര്‍ എത്രയോ നന്നായി ഗ്രഹിച്ചിരിക്കുന്നു.

കെയ്‌റോസിലൂടെ ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മനസ്സിലാകാന്‍ കാരണം, നിരവധിപേരുടെ പ്രാര്‍ഥനനിയോഗങ്ങള്‍ ഫോണ്‍ വഴിയോ മെസ്സേജ് രൂപത്തിലോ ലഭിക്കുമായിരുന്നതാണ്. ഈ നിയോഗങ്ങള്‍ക്കായി പ്രാര്‍ഥിക്കുവാനും വാട്‌സാപ്പിലൂടെയുള്ള മധ്യസ്ഥപ്രാര്‍ഥനാ ഗ്രൂപ്പുകളില്‍ പങ്കുചേരാനും കഴിയുന്നത് എത്രയോ വലിയ കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

വളരെയധികം ആളുകളുമായി സൗഹൃദത്തിലാകാനും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും കഴിഞ്ഞത് കെയ്‌റോസ് മീഡിയ എന്ന പ്രസ്ഥാനത്തോട് ചേര്‍ന്ന്പ്രവര്‍ത്തിച്ചതിനാലാണെന്ന് സംശയലേശമെന്യേ എനിക്ക് പറയാനാകും. മധ്യസ്ഥപ്രാര്‍ഥനകള്‍ക്കായുള്ള ‘കെയ്‌റോസ്പവര്‍ ഹൗസ്’ എന്ന വാട്‌സാപ്പിലൂടെയുള്ള മധ്യസ്ഥപ്രാര്‍ഥനകളിലൂടെയുംഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പിന്നെവ്യത്യസ്തമായ വാട്ട്‌സാപ് ഗ്രൂപ്പുകള്‍ വഴിയും സുവിശേഷ പ്രഘോഷണ വഴിയില്‍ പങ്കുകൊള്ളുവാന്‍ എനിക്കും സാധിക്കുന്നത് എത്രയോ അഭിമാനകരവും ചാരിതാര്‍ഥ്യം നിറഞ്ഞതുമാണ്.തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ദൈവാനുഗ്രഹമെന്നേ എനിക്ക് പറയാനാകൂ..


Are you inspired by this article?

Subscribe : Print Edition | Audio Edition| | Apple podcast | Google podcast | Sound Cloud

Donate Now : Click here

Send Feedback : Click here