Who will cry when you die? എന്ന ചോദ്യം ആരുടെയൊക്കെ മുഖങ്ങളാണ് നമ്മുടെ മനസ്സിലേയ്ക്ക് കൊണ്ടുവരുന്നത്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, മക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍? നമ്മുടെ ലിസ്റ്റ് അതിനപ്പുറത്തേയ്ക്കും വിശാലമാണോ? അതോ അങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവാണോ? ഒരാള്‍ മരിക്കുമ്പോള്‍ ആരും കരയാനില്ലാത്തത് എത്ര ദയനീയമായ അവസ്ഥയാണ്. അയാള്‍ ആര്‍ക്കും ഒന്നും ആയിരുന്നില്ല എന്നല്ലേ അത് അര്‍ഥമാക്കുന്നത്.

ചില മരണങ്ങള്‍ ഒരു രാഷ്ട്രത്തിന്റെയോ, ഒരു ജനതയുടെയോ, ഈ ലോകം മുഴുവന്റെയോ ഒക്കെ നഷ്ടമാകാറുണ്ട് . ഒരാള്‍ അനേകം ജീവിതങ്ങളെ കരുണയാലും, കരുതലായും സ്പര്‍ശിച്ച്, അവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച്, സാര്‍ഥകമായ ഒരു ജീവിതം ജീവിച്ച് വിടപറയുമ്പോള്‍ അനേകര്‍ വിലപിക്കും. ഞാന്‍ നന്നായി യുദ്ധം ചെയ്തു, എന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ന ആത്മവിശ്വാസത്തോടെ പോകുവാന്‍ സാധിക്കുന്നത് എത്ര നല്ലതാണ്.

റോബിന്‍ ശര്‍മ ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. കൂടുതല്‍ അര്‍ഥവത്തായി, അടുക്കും ചിട്ടയോടുംകൂടി, ആസ്വാദ്യകരമായി ജീവിക്കുക. ‘Everyday be kind to a stranger, Laugh more, Connect with nature, Model a child, Plant a tree, Take more risks’ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അചിന്തനീയ മാറ്റങ്ങള്‍ വരുത്താനുതകുന്ന ചെറിയ, വലിയ കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം നൂറ്റിയൊന്ന് അധ്യായങ്ങളിലായി പറയുന്നത്. പലതും നമുക്കറിയാവുന്ന, എല്ലാം ഒന്ന് ശരിയായിട്ട് തുടങ്ങുവാന്‍ മാറ്റിവച്ചിരിക്കുന്ന നല്ല ശീലങ്ങള്‍.

ഒരു ശീലം വളര്‍ത്തിയെടുക്കാന്‍ 21 ദിവസം വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കില്‍ ഈ ലോക് ഡൗണ്‍ കാലത്ത് കുറച്ച് ‘Tough Love’ പ്രാക്ടീസ് ചെയ്യുന്നതിനെക്കുറിച്ച് എന്തു പറയുന്നു? റോബിന്‍ ശര്‍മയുടെ ഭാഷയില്‍ Tough Love എന്നാല്‍ Self Discipline ആണ്. ജീവിതവിജയത്തിനുള്ള പ്രധാന മന്ത്രം. അതിനായി അദ്ദേഹം മുമ്പോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങളെല്ലാം ക്രിസ്തീയ മൂല്യങ്ങളുടെ നിറവുള്ളതാണ്. എങ്കില്‍ അവ സ്വായത്തമാക്കി ‘ജീവിതം എനിക്ക് ക്രിസ്തുവും മരണം നേട്ടവുമാണെന്ന്’ എന്തുകൊണ്ട് പറഞ്ഞുകൂടാ?

‘Son, when you were born, you cried while the world rejoiced. Live your life in such a way that when you die the world cries while you rejoice.’


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
ഇംഗ്ലീഷ് അധ്യാപികയാണ്. anithajcyriac@gmail.com