പ്ലസ് വണ്ണിന് പഠിക്കുന്ന നാള്‍മുതലേ, ജീസസ് യൂത്തിന്റെപരിപാടികളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദിവസവുംപള്ളിയില്‍ പോകുന്നത് എനിക്ക് ശീലമാണ്. ഇതിനിടയിലാണ് എന്റെയുള്ളില്‍ ഒരു ചിന്ത ശക്തമായി കടന്നു വരുന്നത്. എന്റെപ്രാര്‍ഥനയും വിശ്വാസവും പള്ളിയില്‍പോകലുമൊക്കെ ഒരനുഭവതലത്തിലേക്കു വരുന്നില്ല. ഉള്ളില്‍ തട്ടുന്ന ദൈവാനുഭവങ്ങളൊന്നും എന്റെയുള്ളില്‍ ഉണ്ടാകുന്നില്ല. ഇതെന്റെയുള്ളില്‍ ഒരു ചെറിയ സങ്കടമായി നിറഞ്ഞു. ധ്യാനങ്ങളും ക്ലാസ്സുകളുംപലതിലും പങ്കെടുക്കുമ്പോഴും ആ ചിന്തതന്നെയായിരുന്നു മനസ്സു നിറയെ. സി.എ എക്‌സാം മൂന്ന് തവണ എഴുതി; ഫലമുണ്ടായില്ല; മനസ്സുതളര്‍ന്നു.

അങ്ങനെയിരിക്കെ, ജീസസ് യൂത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രോഗ്രാമില്‍ നിന്ന് കിട്ടിയ ഒരു ചിന്ത എന്റെ മനസ്സിനെ പിടിച്ചു നിറുത്തി.എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലേക്ക്അതെന്നെ നയിച്ചു. അതുവരെയുണ്ടായിരുന്ന ചിന്തകളൊക്കെ മാറി പുതിയതെന്തൊക്കെയോ എന്നില്‍ നിറയ്ക്കുന്നു…To know Him more clearly, To love Him more dearly, To feel Him more nearly… .ഈ വരികള്‍ ഒരു സങ്കീര്‍ത്തനം പോലെഎന്റെയുള്ളില്‍ പതിഞ്ഞു. ശരിക്കും അതെന്നെ മാറ്റുകയായിരുന്നു. കൂടുതല്‍ വ്യക്തതയോടെ ദൈവത്തെ അറിയാനും കൂടുതല്‍ ഹൃദ്യമായി അവിടത്തെ സ്‌നേഹിക്കാനും കൂടുതല്‍ അടുത്ത് അനുഗമിക്കാനും ഞാന്‍ തയ്യാറായി.

ഈയൊരുള്‍ക്കാഴ്ചയില്‍ പ്രാര്‍ഥിക്കുന്തോറുംഎന്റെയുള്ളിലെ നെഗറ്റിവ് ചിന്തകളും അലസതയുമൊക്കെ മാറി, എല്ലാത്തിനുംഒരു വ്യക്തത വരുന്നപോലെ. ഒരു വൈദികനാകാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും. വീട്ടിലെ സാമ്പത്തിക സ്ഥിതികള്‍ എന്റെ ചിന്തയെ ഭാരപ്പെടുത്തുന്നുണ്ടെങ്കിലും പ്രാര്‍ഥനയില്‍ എല്ലാം സമര്‍പ്പിക്കുന്നു. വഴിയുണ്ടാകും, വൈദികനാകണം.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here