സാര്‍വത്രിക കത്തോലിക്ക സഭ ഏല്‍പിച്ച ആ ശ്രേഷ്ഠ ദൗത്യത്തിന്റെ വാഹകനായി വടക്കന്‍ അറേബ്യയില്‍ പ്രവാസികളായ25 ലക്ഷം കത്തോലിക്കരുടെ പരമാചാര്യനായി പ്രശോഭിച്ച അഭിവന്ദ്യ കാമിലോബാലിന്‍ പിതാവ് ഓര്‍മകളിലെ, തിളങ്ങുന്ന പുണ്യ നക്ഷത്രമായി മാറിയിരിക്കുന്നു.

ജീസസ് യൂത്തിനെ സംബന്ധിച്ചിടത്തോളം പിതാവ് ഒരു നല്ല സുഹൃത്തും മൂവ്‌മെന്റിനു നല്ലൊരു പിന്തുണയുമായിരുന്നു.Jesus Youth, a missionary movement at the service of the church എന്ന വരികളുടെ ആഴത്തിലുള്ള അര്‍ഥത്തെക്കുറിച്ചും പിതാവിനെ അറേബ്യയിലെ തന്റെ ദൗത്യത്തില്‍, അതും പ്രയാസകരമായ ഈ ദൗത്യവഴികളില്‍ തന്നെ സഹായിക്കുന്ന ‘മാഫിയ’ ആണ് ജീസസ് യൂത്തെന്ന് പറഞ്ഞ് ദൗത്യനിര്‍വഹണത്തിന്റെ ഗൗരവം ഓര്‍മപ്പെടുത്തിയതുമൊക്കെ ജീസസ് യൂത്തിനോടുള്ളപിതാവിന്റെ പ്രത്യേക സ്‌നേഹവും കരുതലുമാണെന്ന് ജീസസ് യൂത്ത് ഫോര്‍മേഷന്‍ഡയറക്റ്റര്‍ ശ്രീ. മനോജ് സണ്ണി പങ്കുവച്ചിരുന്നു. കുവൈറ്റിലെ ജീസസ് യൂത്ത് ലീഡേഴ്സിന്റെ ഒത്തുചേരലിനിടെ ആയിരുന്നു പിതാവിന്റെ ഈ വാക്കുകള്‍. മൂവ്‌മെന്റിന്റെ മിഷന്‍ സ്വഭാവമുള്ളതുംപ്രാര്‍ഥനാ ചൈതന്യമുള്ളതുമായ പ്രവര്‍ത്തന രീതികള്‍ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പിതാവ് മൂവ്‌മെന്റിന് പൊന്തിഫിക്കല്‍ അപ്രൂവലിനായി പരിശുദ്ധപിതാവിന് കത്തെഴുതിയ പിതാക്കന്മാരില്‍ ഒരാളും കൂടിയായിരുന്നു.

അറബി ഭാഷയിലും സംസ്‌കാരത്തിലുംപാരമ്പര്യത്തിലുമുള്ള പിതാവിന്റെ ആഴമായ പാണ്ഡിത്യത്തെ അംഗീകരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ബഹ്‌റൈന്‍ ഭരണകൂടം പൗരത്വം നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്വാസകോശാര്‍ബുദ ചികിത്സയിലായിരുന്ന അഭിവന്ദ്യ പിതാവ് 2020 ഈസ്റ്റര്‍ ഞായറാഴ്ച(12/4/2020) രാത്രി പത്ത് മണിക്ക് റോമില്‍വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മൂവ്‌മെന്റിന്റെ തുടക്കകാലം മുതലേയുള്ള നല്ല സുഹൃത്തും വഴികാട്ടിയുമായ പിതാവ്, ഇന്ന് നമ്മില്‍ നിന്ന് ദൈവസന്നിധിയിലേക്കു പ്രവേശിക്കുമ്പോള്‍ നമുക്ക് പ്രാര്‍ഥനയോടെ
പ്രത്യാശിക്കാം, സ്വര്‍ഗത്തില്‍ നമുക്കായി ഒരു മധ്യസ്ഥന്‍കൂടി ജനിച്ചിരിക്കുന്നു.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here