ആത്മദാഹത്തിനുപുണ്യതീര്‍ഥം നല്‍കിഉന്മേഷം പകരാനുള്ള
സാധ്യതകളാണ്ഓരോ തീര്‍ഥാടനങ്ങളും.

കാഴ്ചകളിലൂടെ സൗന്ദര്യബോധത്തെയും കണ്ടെത്തലിലൂടെ അന്വേഷണത്വരയെയുംപുതുരുചികളിലൂടെ രസമുകുളങ്ങളെയും തൃപ്തിപ്പെടുത്താന്‍ മാത്രമുള്ള ഒരുവിനോദസഞ്ചാരമാകരുത് നമ്മുടെ തീര്‍ഥാടനങ്ങള്‍.

ദാഹാര്‍ത്തര്‍ നീരുറവകള്‍ തേടുന്നതുപോലെ ആത്മദാഹത്തിനു പുണ്യതീര്‍ഥം നല്‍കി ഉന്മേഷം പകരാനുള്ള സാധ്യതകളാകണമത്. ആത്മാവില്‍ നവചൈതന്യം നിറയ്ക്കുന്നതാകണം ഓരോ തീര്‍ഥാടനങ്ങളും.ചരിത്രപരമായ സ്ഥലങ്ങളിലേയ്ക്ക് പോയി മതാവശിഷ്ടങ്ങളും തിരുശേഷിപ്പുകളും കണ്ടു വിസ്മയിക്കുകയും സായൂജ്യമടയുകയും ചെയ്യുക എന്നതിനേക്കാള്‍ ആത്മീയമായആഴങ്ങളും അര്‍ഥവുമുള്ള ഒരു യാത്രയാണത്. നാഥന്റെ നിണംവീണ മണ്ണിലൂടെ സഞ്ചരിക്കുന്ന തീര്‍ഥാടകന്റെ മിഴികള്‍ ഈറനണിയുന്നതും ആത്മാവ് ചിറകടിച്ചുയരുന്നതുംഅവിടെ സ്വാഭാവികമാണ്. കൗറീന്‍കാരനായ ശിമയോനായോ, തിരുമുഖം തുടച്ച വെറോനിക്കയായോ, പടയാളികളിലൊരുവനായോ, ഒറ്റുകാരന്‍ യൂദാസായോ, അവനെ കൊല്ലുക എന്നു വിളിച്ചുപറഞ്ഞവരില്‍ ഒരുവനായോ തീര്‍ഥാടകന്‍ അവിടെ ആത്മവിസ്താരംനടത്തുന്നു. അതുപോലെതന്നെ ക്രിസ്തുവിന്റെ വിശുദ്ധരുടെ കാല്പാടുകളെ അനുധാവനംചെയ്ത് ആ പുണ്യാത്മാക്കളുടെ ത്യാഗജീവിത സ്മരണകള്‍ ധ്യാനിച്ച് നിര്‍മലതയുടെപടവുകള്‍ കയറുവാനുള്ള പഠനയാത്രയുമാണ് തീര്‍ഥാടനങ്ങള്‍.

എ.ഡി.52-ല്‍ ക്രിസ്തുവിന്റെ അപ്പസ്‌തോലനായ വി. തോമാശ്ലീഹാ കൊടുങ്ങല്ലൂര്‍ തുറമുഖത്തില്‍ കപ്പലിറങ്ങി എന്നു വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് അപ്പസ്‌തോലന്‍ നടത്തിയ സുവിശേഷ പ്രഘോഷണ യാത്രയില്‍ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും അനേകര്‍ മാനസാന്തരപ്പെട്ടു മാമോദീസ സ്വീകരിച്ചു. കേരളത്തില്‍ ഏഴു പള്ളികള്‍സ്ഥാപിച്ച അദ്ദേഹം പുരോഹിതരെ അഭിഷേചിച്ചു ശുശ്രൂഷയ്ക്കായി നിയോഗിച്ചിരുന്നു.പരമ്പരാഗത വിശ്വാസമനുസരിച്ച് ഈ ഏഴു പള്ളികള്‍ കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം,ചായല്‍, കൊക്കമംഗലം, കൊട്ടേക്കാവ്, പാലയൂര്‍ എന്നിവയാണ്. കൂടാതെ, ഒരു അരപ്പള്ളിയെക്കുറിച്ചും പറയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോടിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് അരപ്പള്ളിയായി അറിയപ്പെടുന്നത്.

തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ അഴിക്കോട് ഗ്രാമത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന തീര്‍ഥാടന കേന്ദ്രമാണ് മാര്‍ത്തോമ പൊന്തിഫിക്കല്‍ ദേവാലയം(Marthoma Pontifical Shrine)) അഥവാ മാര്‍ത്തോമാലയം പള്ളി. തോമാശ്ലീഹാ ഇന്ത്യയില്‍ പണികഴിപ്പിച്ച ആദ്യ ക്രിസ്തീയ ആരാധനാലയമാണിതെന്നു കരുതപ്പെടുന്നു. സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഇരിങ്ങാലക്കുട രൂപതയിലുള്‍പ്പെടുന്നതാണ് ഈ പള്ളി.അപ്പസ്‌തോലന്റെ വലതു കൈയുടെ അസ്ഥിഇറ്റലിയിലെ ഒര്‍ട്ടോണയില്‍ നിന്ന് കൊണ്ടുവന്ന് ഈ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ജാതിമതഭേദമെന്യേ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ വന്നണയുന്ന ഒരു തീര്‍ഥാടന കേന്ദ്രമാണ് ഈ ദേവാലയം.

‘മാര്‍ത്തോമാ സ്മൃതി തരംഗം’ എന്നപേരില്‍ ഒരു തിയറ്റര്‍ ഇവിടെ പള്ളിയോടു ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. വിശുദ്ധ തോമസ് അപ്പസ്‌തോലന്റെ ദര്‍ശനവും ദൗത്യവും ഇതില്‍ ചിത്രീകരിച്ചിക്കുന്നു. കമ്പ്യൂട്ടര്‍ സാങ്കേതികതയും ഓഡിയോ-വിഷ്വല്‍ ഇഫക്റ്റുകളും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അവതരണത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

എണ്‍പതോളം പേര്‍ക്ക് ഇരിക്കാവുന്ന ഈ തിയറ്ററില്‍ വിശുദ്ധന്റെ ജീവിതത്തെക്കുറിച്ച് മികച്ച വിവരണമാണ് നമുക്ക് ലഭിക്കുക. സംസ്‌കൃതത്തിലെ ‘മാര്‍ത്തോമാ സ്മൃതി തരംഗം’ എന്നതിനര്‍ഥംവിശുദ്ധ തോമസിനെക്കുറിച്ചുള്ള ഓര്‍മകളുടെ തരംഗങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. ഇന്തോ-പേര്‍ഷ്യന്‍ ശൈലിയില്‍ നിര്‍മിച്ച 3500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സൗന്ദര്യാത്മകമായി രൂപകല്‍പ്പന ചെയ്തഒരു മാളികയില്‍ സ്മാരക അവതരണം കലാമേന്മയോടെ ചിത്രീകരിച്ചിരിക്കുന്നു. മള്‍ട്ടി-കളര്‍ ഇമേജ് വര്‍ക്കുകളും ശില്പ രൂപകല്‍പ്പനകളും തീര്‍ഥാടകരുടെ ഹൃദയത്തെയും മനസ്സിനെയും ശ്ലീഹായുടെ ജീവിതത്തിലെപ്രധാന പരമ്പരകളിലേക്കു നയിക്കും. ശാസ്ത്രീയമായും ക്രമമായും നാല്വ്യത്യസ്ത തലങ്ങളില്‍ ഇത് ക്രമീകരിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യേശു ശിഷ്യന്മാരെ നിയോഗിച്ച രംഗം, ശ്ലീഹായുടെ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശുദ്ധന്റെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങള്‍, തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ അദ്ദേഹത്തിന്റെ ദൗത്യവും രക്തസാക്ഷിത്വവും മുതലായവ.

കൂടാതെ, ശ്ലീഹായെയും ഭാരതത്തിലെ ക്രിസ്തുമതത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ മാര്‍ത്തോമ ഗവേഷണ കേന്ദ്രം നല്‍കുന്നു. തീര്‍ഥാടകര്‍ക്ക് പുസ്തക കേന്ദ്രത്തില്‍ നിന്ന്പുസ്തകങ്ങളും വാങ്ങാം. സി.എം.ഐ. അച്ചന്മാരുടെ ഒരു ആശ്രമം ഇവിടെയുണ്ട്. ന്യായമായ നിരക്കില്‍ ആവശ്യാനുസരണം താമസ സൗകര്യവും ഒരുക്കുന്നു. ഒരു കാന്റീനും പെരിയാര്‍ നദിയില്‍ ബോട്ട് സവാരി നടത്താനും തീര്‍ഥാടകര്‍ക്ക് സൗകര്യമുണ്ട്.

കേരള സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയിലുള്ള ഒരു പ്രധാന തീര്‍ഥാടനകേന്ദ്രം കൂടിയാണ് ഈ പള്ളി.

സ്ഥലം: മാര്‍ത്തോമാ നഗര്‍, അഴിക്കോട്, കൊടുങ്ങല്ലൂര്‍, കേരളംമികച്ച സീസണ്‍: സെപ്റ്റംബര്‍ മെയ്സമയം: 9:00 AM 6:00 PM


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here