Q.മുപ്പത് വയസ്സുള്ള ഒരുയുവാവാണ് ഞാന്‍. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ ഒറ്റപ്പെടുന്നത് പോലെയാണ് തോന്നുന്നത്. കാരണംകൂട്ടുകാര്‍ പലരും താടിയും മുടിയുമൊക്കെനീട്ടിവളര്‍ത്തിയാണ് നടക്കുന്നത്. എനിക്കാണെങ്കില്‍ ഇവരെ കാണുമ്പോള്‍ ഒരുതരംപുച്ഛമാണ്. ഇവന്മാര്‍ക്ക് വൃത്തിയായി നടന്നുകൂടെ എന്നൊരു ചിന്തയാണ്. ഇതൊക്കെ ഇപ്പോഴത്തെ ട്രെന്‍ഡാണെന്നറിയാം. എങ്കിലും ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല. പല പരിപാടികളിലും ഞാന്‍ കൂടെ ചേരുന്നുണ്ടെങ്കിലും ഉള്ളിലൊരു സന്തോഷമില്ല. ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമോ

A.അതാടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ഒരു മുപ്പത്തിമൂന്നുകാരന്‍ ‘എന്റെ നെഞ്ചാകെ നീയല്ലേ…’എന്ന പാട്ടു പാടുന്ന സ്റ്റാറ്റസ് കണ്ടതാണിപ്പോള്‍ ഓര്‍മ വരുന്നത്. അതു മറ്റാരുമല്ല, നമ്മുടെ സ്വന്തം ജീസസ് ബ്രോ. താടിയെക്കുറിച്ച് താങ്കളെപ്പോലെ അഭിപ്രായം ഉള്ള കുറെപ്പേരുണ്ട്. താടിവളര്‍ത്തുന്നവര്‍ കഞ്ചാവാണെന്നും വൃത്തിയില്ലാതെ നടക്കുന്നവരാണെന്നും മറ്റും. താടി വിവാദം വല്ലാതങ്ങു കൊഴുത്തപ്പോള്‍ ഇഷ്ടന്മാരെല്ലാം കൂടി അസ്സോസിയേഷന്‍സ് വരെ ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ ഇന്ത്യയിലെ മുഴുവന്‍താടിക്കാരെ എടുത്താല്‍ ഏറ്റവും നീളംകൂടിയ താടി ഒരു കേരളീയന്റേതാണെന്നുമുള്ള കാര്യം വല്ലതും സുഹൃത്തിനറിയാമോ?താടി അത്ര നിസ്സാരക്കാരനല്ല. പ്രസ്തുതതാടി ഇന്നത്തെ മാത്രം ട്രെന്‍ഡൊന്നുമല്ലന്നേ,പണ്ടും താടിയുള്ള കുറെ ബഡ്ഡീസ് ഉണ്ടായിരുന്നു. ചിലപ്പോള്‍ സുഹൃത്തിന്റെ താടിയുള്ളവരെക്കുറിച്ചുള്ള മൈന്‍ഡ്, നെഗറ്റീവ്ആയതുകൊണ്ടാവാം അവരെ കാണുമ്പോള്‍ഒരു വല്ലാത്ത വിഷമം ഉണ്ടാകുന്നത്. ഉദാഹരണത്തിന് നിങ്ങള്‍
വായിച്ച കഥകളിലോ കണ്ട സിനിമകളിലോ വില്ലന്മാര്‍ക്കും കഞ്ചാവ് അടിക്കുന്നവര്‍ക്കും കൊള്ളക്കാര്‍ക്കുമൊക്കെ താടി ഉണ്ടായിരുന്നിരിക്കാം. (ഇപ്പോള്‍ നമ്മുടെ താടി നായകനും വില്ലനും ഒക്കെ വഴങ്ങും) അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് താടിയുള്ളവരില്‍ നിന്ന് എന്തെങ്കിലുംനെഗറ്റീവ് എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കാം. ഇത്തരം എന്തെങ്കിലും കാര്യങ്ങള്‍ ലോകത്തിലുള്ള എല്ലാ താടിക്കാരെയും വൃത്തിഹീനരും കൂട്ടുകൂടാന്‍ കൊള്ളാത്തവരുമാണെന്ന ധാരണയിലേക്ക് നിങ്ങളെഎത്തിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ച് നോക്കുക.

മറ്റൊരു കാര്യം, താടിയുള്ളവര്‍ക്കും താടിയില്ലാത്തവര്‍ക്കും വേണ്ട കാര്യമാണ് ഹൈജീന്‍. കൊറോണയുടെ ഭീതി പടരുന്ന സാഹചര്യത്തില്‍ എല്ലാവരും നമ്മളോട് കൂടെക്കൂടെ കൈകഴുകുന്നതിനെപ്പറ്റിയുംവൃത്തിയായി നടക്കുന്നതിനെപ്പറ്റിയൊക്കെ
പറയുന്നുണ്ടല്ലോ അല്ലേ ? ശരീരത്തിന്റെ ഹൈജീന്‍ പോലെ പ്രധാനപ്പെട്ടതാണ് നമ്മുടെ മെന്റല്‍ ഹൈജീന്‍, ഇമോഷണല്‍ ഹൈജീന്‍ എന്നിവ. അതായത് നമ്മുടെ കൂടെയുള്ളവരെ ഉള്‍ക്കൊള്ളാനുംസ്‌നേഹിക്കാനുമുള്ള നല്ലമനോഭാവം വളര്‍ത്താന്‍പരിശ്രമങ്ങള്‍ ഉണ്ടാകണം. നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളില്‍ വരുന്ന ‘മാറ്റം’ ഉള്‍ക്കൊള്ളാനുള്ള ഒരു മൈന്‍ഡ് രൂപപ്പെടുത്തുക, നമ്മുടെ ഇമോഷന്‍സ് പോലെ പ്രധാനപ്പെട്ടതാണ് അപരന്റെയും എന്ന ബോധം ഉണ്ടാവുക, നമ്മുടെവികാര പ്രകടനങ്ങള്‍ തോന്നുന്ന പോലെമറ്റുള്ളവന്റെമേല്‍ അടിച്ചേല്‍പിക്കാതിരിക്കുക എന്നിവയെല്ലാം ഇതില്‍ പെടും.നോക്കൂ… താടി വച്ചവനേക്കാള്‍ വൃത്തിയില്ലായ്മ അപ്പോള്‍ ആര്‍ക്കാണ് ?

നിങ്ങള്‍ക്ക് ഞാനൊരു അസൈന്റ്‌മെന്റ് സ്റ്റേഹപൂര്‍വം നിര്‍ദേശിക്കട്ടെ; നിങ്ങളുടെ താടിക്കൂട്ടുകാരന്മാരില്‍ അഞ്ചു പേരുടെ അഞ്ചു പോസിറ്റീവുകള്‍ വീതം അവരെ ഒന്നുകണ്ണുതുറന്നു നോക്കി കണ്ടുപിടിച്ചേ… ഉറപ്പായും ഇതൊരു പോസിറ്റീവ് താടി ആറ്റിട്യൂഡ്നിങ്ങളില്‍ വികസിപ്പിക്കും.

താടിയുള്ളതുകൊണ്ടോ ഇല്ലാത്തതുകൊണ്ടോ പ്രത്യേകിച്ച് എന്തെങ്കിലും സ്വഭാവ വൈകല്യമോ വൈശിഷ്ട്യമോ ഉള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല… അതുകൊണ്ട് താടിയുള്ളവരുമായി കൂട്ടുകൂടുന്നതില്‍ ഒട്ടും വിഷമം വേണ്ട. താടിവച്ചാല്‍ എല്ലാവരും സുന്ദരന്മാരാകാനും പോകുന്നില്ല. മുഖത്തിനണങ്ങിയതു ചെയ്ത് സുന്ദരന്മാരായി (ആന്തരിക സൗന്ദര്യവും പ്രധാനപ്പെട്ടത്) നടക്കുക. അസൈന്റ്‌മെന്റ് മറക്കാതെ പൂര്‍ത്തിയാക്കി സ്റ്റെലന്‍ താടിവച്ച് കൂട്ടുകാരുടെ കൂടെ സന്തോഷത്തോടെ എല്ലാ പരിപാടികളിലുംപങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

സൈക്കോളജിസ്റ്റ്, കുടുംബത്തോടൊപ്പം എറണാകുളത്ത് താമസം.
tintusony@gmail.com