ഇക്കഴിഞ്ഞ നവംബറില്‍ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ സിസ്റ്റര്‍ ഇമ്മാനുവേല്‍ മെഡ്ജുഗോറിയിലെപരിശുദ്ധ മാതാവിന്റെപ്രത്യക്ഷീകരണങ്ങളും ഇന്നത്തെ ലോകത്തില്‍ അവയുടെ പ്രസക്തിയെയും കുറിച്ച് മനസ്സ് തുറക്കുന്നു. സിസ്റ്റര്‍ ഇമ്മാനുവേലുമായി അനു പിന്‍ഹിറൊനടത്തിയ അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍.

ബോസ്‌നിയ & ഹെര്‍സഗോവിനയിലെ ഗ്രാമമായ മെഡ്ജുഗോറിയിലെ ആറു കൗമാരക്കാര്‍ക്ക് 1981 ജൂണില്‍ പരിശുദ്ധ കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടു. പിന്നീട്, എല്ലാ ദിവസവും അവര്‍ക്കു വേണ്ടിയും ഇടവകയ്ക്കു വേണ്ടിയും ലോകത്തിനു വേണ്ടിയും സമാധാനത്തിന്റെയും മാനസാന്തരത്തിന്റെയും ആവശ്യകതയെക്കുറിച്ചു ഉത്‌ബോധിപ്പിച്ചുകൊണ്ട് പരിശുദ്ധ അമ്മപ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 38 വര്‍ഷമായിഇന്നും പരിശുദ്ധ അമ്മ ആ ആറു വിഷണറിമാര്‍ക്കും (Visionary) സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. (അതില്‍ മൂന്നുപേര്‍ക്ക് എല്ലാ ദിവസവും, മറ്റുള്ളവര്‍ക്ക് മാസത്തിലൊന്നും പരിശുദ്ധ അമ്മപ്രത്യക്ഷപ്പെടുന്നു)

സിസ്റ്റര്‍ ഇമ്മാനുവേല്‍ 1976-ല്‍ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ബിയാറ്റിറ്റിയൂഡ്‌സ് എന്നസന്യാസിനി സമൂഹത്തില്‍ പ്രവേശിച്ചു. 1989 മുതല്‍ മെഡ്ജുഗോറിയില്‍ ജീവിച്ചുവരുന്നു. മെഡ്ജുഗോറിയില്‍ പരിശുദ്ധ അമ്മനല്‍കുന്ന സന്ദേശങ്ങളും അത്ഭുതങ്ങളും സംഭവങ്ങളും പ്രചരിപ്പിക്കാനായി ലോകമെമ്പാടും യാത്ര ചെയ്തുവരുന്ന സിസ്റ്റര്‍, അവയെ അധികരിച്ചു ധാരാളംപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 2019 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച സിസ്റ്റര്‍ കേരളത്തിലും എത്തിയിരുന്നു.

ഇന്ന് അനേകം യുവജനങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം അന്വേഷിച്ചുള്ള പ്രയാണത്തിലാണ്. ദൈവം അവരില്‍ നിന്ന് ആഗ്രഹിക്കുന്നത് കണ്ടെത്താന്‍ അവര്‍ക്കെങ്ങനെ സാധിക്കും ?

ഉത്തരമിതാണ്. നമ്മെക്കുറിച്ചു സ്വപ്നങ്ങളുള്ള ഒരു സൃഷ്ടാവ് നമുക്കുണ്ട്. ആ സൃഷ്ടാവിനു നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ ഈ ലോകത്തിലേറ്റവും ശ്രേഷ്ഠവുമാണ്. അതുകൊണ്ടുതന്നെ നിന്നെ സംബന്ധിച്ചുള്ള ദൈവത്തിന്റെ പദ്ധതി മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രാര്‍ഥനയാണ്. യേശുവുമായി പ്രാര്‍ഥനയിലൂടെ വളരെ അടുത്ത വ്യക്തിബന്ധം സ്ഥാപിക്കുക എന്നുള്ളതാണ് അത്. പരിശുദ്ധ അമ്മ വ്യക്തമായും പറയുന്നു. ”പ്രിയ മക്കളേ പ്രാര്‍ഥനയിലൂടെ നിങ്ങള്‍ ദൈവത്തിന്റെ ഹിതം മനസ്സിലാക്കും.” ദൈവം നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കും. ചിലപ്പോള്‍ മറ്റുള്ളവരിലൂടെ ചില ആശയങ്ങള്‍നിങ്ങള്‍ക്ക് തന്നേക്കാം. ഉദാഹരണത്തിന് ഒരു വിശുദ്ധനായ വൈദികനെ കാണുമ്പോള്‍ നിങ്ങള്‍ വൈദിക ജീവിതത്തെക്കുറിച്ച് ചിന്തിച്ചേക്കാം. ഇത് ദൈവത്തില്‍ നിന്നുള്ള ഒരു അടയാളമാണ്. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയത്തിലാണ് ദൈവവിളിയെക്കുറിച്ചുള്ള ചിന്തകള്‍ നല്‍കുക. പരിശുദ്ധ അമ്മ നമ്മോട് ആവശ്യപ്പെടുന്നത് ഹൃദയത്തില്‍ നിന്നും കൂടുതല്‍ ആഴത്തില്‍ പ്രാര്‍ഥിക്കുക എന്നുള്ളതാണ്.

ഒരിക്കല്‍ പരിശുദ്ധ അമ്മ യുവജനങ്ങളുടെ ഒരു പ്രാര്‍ഥനാ സമൂഹത്തോട് ”സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നപ്രാര്‍ഥന മാത്രം ഒരു മാസത്തേക്ക് പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ഈ പ്രാര്‍ഥനയിലെ ഏതെങ്കിലും ഒരു ഭാഗം അവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ എന്ന് കൂടി ചിന്തിക്കുവാന്‍ ആവശ്യപ്പെട്ടു. ഈ പ്രാര്‍ഥനയിലെ ഏതെങ്കിലും ഒരു ഭാഗംഅവര്‍ക്ക് ഹൃദയത്തില്‍ നിന്ന് പ്രാര്‍ഥിക്കുവാന്‍ സാധിക്കുന്നില്ല എന്ന് അവര്‍ എല്ലാവരുംതന്നെ കണ്ടെത്തി. അവര്‍ക്ക് പ്രാര്‍ഥിക്കുവാന്‍ പറ്റാതെ പോയ ഭാഗം പരിശുദ്ധാത്മാവിന്റെ സഹായത്തോടെ കണ്ടെത്തി അതിന് കൂടുതല്‍ ഊന്നല്‍ കൊടുത്തു പ്രവര്‍ത്തിക്കുവാനും, ”സ്വര്‍ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ഥന ഹൃദയത്തില്‍ നിന്നും പ്രാര്‍ഥിക്കുവാന്‍ സാധിക്കുന്നതുവരെ ഈ പരിശ്രമം തുടരുവാനും പരിശുദ്ധ അമ്മ അവരോട് ആവശ്യപ്പെട്ടു.

പ്രാര്‍ഥന നമ്മുടെ ആത്മാവിന്റെ ഭക്ഷണം ആണ്. നമുക്കു ചുറ്റുമുളള ലോകം വളരെ ശബ്ദമുഖരിതമായതുകൊണ്ടുതന്നെപ്രാര്‍ഥിക്കുക എന്നത് ബുദ്ധിമുട്ടേറിയതായി നമുക്കു തോന്നിയെക്കാം. യേശു സംസാരിക്കുന്നത് ഹൃദയവുമായുളള ഗാഢമായ ഐക്യത്തില്‍ നിന്നാണ്. ഇന്നത്തെ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം, കാതടപ്പിക്കുന്ന സംഗീതത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും ലോകത്ത്,ദൈവസ്വരം ശ്രവിക്കുവാന്‍ ആവശ്യമായനിശ്ശബ്ദത നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഹൃദയത്തില്‍ അസാധാരണമായ ശൂന്യതയും അരക്ഷിതബോധവും അനുഭവപ്പെടുന്നു. കാരണം അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അവരുടെ അസ്തിത്വത്തിന്റെ ഏറ്റവും ഉപരിപ്ലവമായ മേഖലയിലാണ്. അതുകൊണ്ടുതന്നെ അവര്‍ ഏറ്റവും അസന്തുഷ്ടരായി മാറുന്നു.

സിസ്റ്ററിന്റെ അഭിപ്രായത്തില്‍ നിശ്ശബ്ദത ദൈവസ്വരം ശ്രവിക്കുവാന്‍ അത്യാവശ്യമാണ്. എന്നാല്‍, കൂടുതല്‍ ആളുകളുംപ്രത്യേകിച്ച് യുവജനങ്ങള്‍ നിശ്ശബ്ദതയെ ഭയപ്പെടുന്നവരല്ലേ ?

തീര്‍ച്ചയായും. അത് നിശ്ശബ്ദത അവര്‍ക്ക്ശീലം ഇല്ലാത്തതുകൊണ്ടും ഒരു ശൂന്യതഅനുഭവപ്പെടുന്നതിനെ അവര്‍ ഭയപ്പെടുന്നതുകൊണ്ടുമാണ്. ഒരു യുവാവ് ദൈവത്തിന്റെ സ്വരം ശ്രവിക്കുവാന്‍ വേണ്ടിനിശ്ശബ്ദനാകുമ്പോള്‍ അവന് ഒരു പ്രത്യേകകൃപ ദൈവത്തില്‍നിന്ന് ലഭിക്കുന്നു. തീര്‍ച്ചയായും അവന് ഒരു ശൂന്യത അനുഭവപ്പെടുകയും നിശ്ശബ്ദനായി ഇരിക്കുക എന്നഅവസ്ഥയില്‍നിന്നും ഓടി ഒളിക്കുവാന്‍ തോന്നുകയും ചെയ്‌തേക്കാം. എന്നാല്‍,അവര്‍ ഈ ശൂന്യതയെ അഭിമുഖീകരിക്കുകയും ദൈവത്തോട് ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യണം. ”ദൈവമേ എനിക്ക് ഒരുശൂന്യത അനുഭവപ്പെടുന്നു, നീ എന്തെങ്കിലുംചെയ്യുക. നിന്നെത്തന്നെ എനിക്ക് വെളിപ്പെടുത്തിത്തരണമേ”. സാഹിത്യഭംഗി ഉള്ളതും വിശുദ്ധവുമായ വാക്കുകള്‍ക്കുവേണ്ടിപരിശ്രമിക്കേണ്ടതില്ല. നിങ്ങള്‍ക്ക് പ്രാര്‍ഥനയില്‍ വിരസത തോന്നുന്നുണ്ടെങ്കില്‍, ഇത്രമാത്രം പറയുക. ”ദൈവമേ എനിക്ക് പ്രാര്‍ഥിക്കുവാന്‍ മടുപ്പു തോന്നുന്നു”. അപ്പോള്‍ നിങ്ങള്‍ ദൈവത്തോട് സത്യംപറയുന്നു. ദൈവം ഈ സത്യം തന്നെയാണ്നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതും. ഉദാഹരണത്തിന് ഡാഡിയുമായി ഒത്തുചേര്‍ന്ന് പോകുവാന്‍ വിഷമിക്കുന്ന ഒരു മകള്‍ക്ക്, ”ദൈവമേ എനിക്ക് എന്റെ ഡാഡിയെ സഹിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തോട് ഒത്തുചേര്‍ന്ന് ജീവിക്കുവാന്‍ തീര്‍ത്തും സാധിക്കുന്നില്ല. എന്റെ ദൈവമേ എന്നെ സഹായിക്കണമേ” എന്നു പ്രാര്‍ഥിക്കാം. ദൈവമാണ് നിങ്ങളുടെഏറ്റവും ശ്രേഷ്ഠനായ കൂട്ടുകാരന്‍. ദൈവത്തോട് ആ സ്വാതന്ത്ര്യം എടുത്ത്”ദൈവമേ എന്താണ് നിനക്ക് ഇതിനെക്കുറിച്ച് അഭിപ്രായം”, എന്ന് ചോദിക്കണം.

ഇതിന് നല്ല ഒരു ഉദാഹരണം ഞാന്‍ ഓര്‍മിക്കുകയാണ്. ഞാന്‍ ഈ സഭയില്‍ ചേരുന്നതിനു മുമ്പ് പാരീസില്‍ ആയിരുന്ന സമയത്ത്, എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു പ്രാര്‍ഥനാ ഗ്രൂപ്പ് നടത്തിയിരുന്നു. ഈ ഗ്രൂപ്പിലെ സന്ദര്‍ശകയായിരുന്ന ഒരു പെണ്‍കുട്ടി അവളെ അലട്ടിയിരുന്ന ഒരുപാട്ആകുലതകളില്‍ നിന്നും ആശങ്കകളില്‍നിന്നും പ്രാര്‍ഥനയിലൂടെ സൗഖ്യം നേടി.അവളുടെ യഹൂദ വംശജനായ ബോയ്ഫ്രണ്ട്
ഒരിക്കല്‍ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി അവള്‍ക്കുണ്ടായ മാറ്റത്തെക്കുറിച്ച് എന്നോട്സംസാരിച്ചു. അവന്റെ കൂട്ടുകാരി ഇപ്പോള്‍വളരെ സന്തോഷവതിയായും പ്രസന്നചിത്തയായുമാണ് ജീവിക്കുന്നത് എന്ന് അവന്‍പറഞ്ഞു. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് അവന് അറിയേണ്ടിയിരുന്നത്. എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വരാന്‍ തുടങ്ങിയതിനു ശേഷമാണ് അവള്‍ക്ക് ഈ മാറ്റം കണ്ടത്. ഞാന്‍ പറഞ്ഞു യേശു അവള്‍ക്ക് സൗഖ്യം കൊടുത്തിരിക്കുന്നു എന്ന്. അവന്‍ പറഞ്ഞു, ആകുലതകള്‍ പീഡിപ്പിക്കപ്പെടുന്നതിനാല്‍ അവനും യേശുവിന്റെ സൗഖ്യം ആവശ്യമാണെന്ന്. പ്രശ്‌നം ഇതാണ്, അവന്‍ പറഞ്ഞു, ഞാന്‍ ഒരു യഹൂദന്‍ ആണ്, യേശു എനിക്ക് ആരുമല്ലല്ലോ, എനിക്ക് ഇത് എങ്ങനെ സാധിക്കും. ഞാന്‍ അവനോട് പറഞ്ഞു, നിനക്ക് യേശു ആരുമല്ലായിരിക്കാം, എന്നാല്‍ യേശുവിന് നീ പ്രിയപ്പെട്ടവനാണ്.ഞാന്‍ അവനോട് പറഞ്ഞു, നീ ഞാന്‍ പറയുന്നതൊന്നു പരീക്ഷിച്ചു നോക്കുക. യേശുവിനോട് പറയുക, യേശുവേ നീ സത്യമായും ഉണ്ടെങ്കില്‍ എനിക്ക് വെളിപ്പെടുത്തി തരുക, ഇല്ലെങ്കില്‍ നമ്മള്‍ പഴയപടി അപരിചിതരായി തുടരും. രണ്ടാഴ്ചയ്ക്കുള്ളില്‍ അവന് വിശ്വാസം ലഭിച്ചു. സുവിശേഷം അവന്‍ ആഴത്തില്‍ പഠിക്കാന്‍ ആരംഭിക്കുകയും അവന്റെ വ്യക്തിത്വം തന്നെ മാറുകയും ആകുലതകളില്‍ നിന്ന് സൗഖ്യം പ്രാപിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ അവന്‍ പിന്നീട് പൗരോഹിത്യം സ്വീകരിച്ചു.

യുവജനങ്ങളില്‍ വിശ്വാസം വളര്‍ത്തുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് എന്താണ് ?

മാതാപിതാക്കളാണ് മക്കളുടെ സാക്ഷ്യം. ദൈവസ്‌നേഹത്തിനും സന്തോഷത്തിനും സമാധാനത്തിനും സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചാല്‍ വിജയിച്ചു. ഉദാഹരണമായി നിങ്ങള്‍ വളരെയധികംനിരാശനായി ഇരിക്കുമ്പോള്‍ പ്രാര്‍ഥിക്കുവാന്‍ ഉള്ള സമയം ഇതാണ് എന്ന് നിന്റെകുഞ്ഞിനോട് പറയരുത്. മാതാപിതാക്കളാണ് ആ കുഞ്ഞു കാണുന്ന ആദ്യത്തെ ഉദാഹരണം. പരിശുദ്ധ അമ്മ ഇപ്രകാരംപറഞ്ഞു, ”നിങ്ങളുടെ മക്കള്‍ക്ക് നിങ്ങളുടെ ഭൗതിക സമ്പത്ത് ആവശ്യമില്ല. അവര്‍ക്കു വേണ്ടത് നിങ്ങളുടെ സമാധാനവും സ്‌നേഹവും ആണ്”. നിങ്ങളുടെ മക്കള്‍ക്കു വേണ്ടി സമയം വിനിയോഗിക്കുക, അവരെശ്രദ്ധിക്കുക, അവരോട് ചോദ്യങ്ങള്‍ ചോദിക്കുക, അവരുടെ അനുഭവങ്ങളില്‍നിങ്ങള്‍ക്ക് താത്പര്യമുണ്ട് എന്ന് കാണിക്കുക. അവര്‍ക്ക് എന്തെങ്കിലും തരത്തില്‍ വേദനയുണ്ടെങ്കില്‍ അവരോടുകൂടെ ഇരുന്ന് അവരെ ആശ്വസിപ്പിക്കുക.

ഗര്‍ഭകാലം തുടങ്ങി അവരോട് ഏറ്റവും ദയയോടു കൂടി പെരുമാറുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം അമ്മയുടെ ഉദരത്തിലെ കുഞ്ഞ് ഒരു ആന്റിന മാതിരി അവളുടെ ഹൃദയവും ആത്മാവും സ്വീകരിക്കുന്നു. നിങ്ങള്‍ ഗര്‍ഭിണി ആകുമ്പോള്‍ നിങ്ങളുടെ പൊന്നോമനയോടൊപ്പം പ്രാര്‍ഥിക്കുകയും അവനോട് അല്ലെങ്കില്‍ അവളോട് സംസാരിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിങ്ങളുടെ വാക്കുകള്‍ അവന് മനസ്സിലായി എന്നു വരില്ല. എന്നാല്‍, നിങ്ങളുടെ സ്‌നേഹം അവനെ തീര്‍ച്ചയായും പൊതിഞ്ഞിരിക്കും.

അതുപോലെ തന്നെ മാതാപിതാക്കള്‍തങ്ങളുടെ മക്കള്‍ എന്തു വായിക്കുന്നു എന്നതിനെക്കുറിച്ചും എന്തു ശ്രവിക്കുന്നുഎന്നതിനെക്കുറിച്ചും ധാരണയുള്ളവരായിരിക്കുക എന്നുള്ളതും പ്രധാനമാണ്. ഇത്ചെയ്യരുത്, അത് ചെയ്യരുത് എന്ന് അവരോട്വെറുതെ പറയാതിരിക്കുക. ചില കാര്യങ്ങള്‍വായിക്കുകയും കാണുകയും ചെയ്യുമ്പോള്‍അവരുടെ മനസ്സ് വിഷലിപ്തം ആകുമെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക. മറ്റൊരു പ്രാധാനപ്പെട്ട കാര്യം കുഞ്ഞു മക്കളോട് വിശുദ്ധരായവരുടെ ജീവിതങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുക എന്നുള്ളതാണ്. നിങ്ങളുടെ അത്താഴ മേശകളിലെ ഈ മധുരമുള്ള സംഭാഷണങ്ങള്‍ അവരുടെ കുഞ്ഞുമനസ്സുകളില്‍ വിശുദ്ധരാകാനുള്ളതാത്പര്യം ജനിപ്പിക്കും. ഇല്ലെങ്കില്‍ അവര്‍ ഈ പുതുയുഗത്തിലെ വ്യാജ സന്തോഷങ്ങളുടെ പുറകെ പോയേക്കാം.

ഇന്ന് കുടുംബങ്ങള്‍ക്ക് ഒരുമിച്ച്പ്രാര്‍ഥിക്കുവാന്‍ സമയമില്ല. കുടുംബമായി ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്ന പാരമ്പര്യം അതിവേഗംഅപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജപമാല ചൊല്ലി പ്രാര്‍ഥിക്കേണ്ടത് എന്തുകൊണ്ടാണ് ?

ജപമാലയുടെ ശ്രേഷ്ഠതഒരേ പ്രാര്‍ഥന ആവര്‍ത്തിക്കുന്നു എന്നുള്ളതില്‍ അല്ല; മറിച്ച് ഈശോയുടെ ജീവിതത്തെ ഓരോ രഹസ്യത്തിലൂടെയും ധ്യാനിക്കുന്നു എന്നുള്ളതിലാണ്. ജപമാല ചൊല്ലി ദിവസവും പ്രാര്‍ഥിക്കുന്ന കുടുംബങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവയാണ്. മയക്കുമരുന്ന്, സാത്താന്‍ ആരാധന, പോണോഗ്രാഫി, വിവാഹമോചനം, അബോര്‍ഷന്‍, പൈശാചിക പ്രവൃത്തികള്‍ എന്നിവ ഇത്തരം കുടുംബങ്ങളില്‍നിന്നും അകന്നിരിക്കും. അസാധാരണമായ ഒന്നാണ് ജപമാലയുടെ ശക്തി. പരിശുദ്ധ അമ്മ പറഞ്ഞ വളരെ അതിശയകരവും താത്പര്യജനകവുമായ ഒരു കാര്യം ഇതായിരുന്നു.

”ഞാന്‍ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അനുസ്യൂതം ജപമാല പ്രാര്‍ഥന ചെയ്തിരുന്നു”. ജപമാല പ്രാര്‍ഥന ഇല്ലാതിരുന്ന ഒരു കാലത്ത് നിനക്കെങ്ങനെ ജപമാലചൊല്ലി പ്രാര്‍ഥിക്കുവാന്‍ സാധിച്ചു എന്ന്ശശെീിമൃ്യ-മാരുടെ ചോദ്യത്തിന് പരിശുദ്ധഅമ്മ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:”ഞാന്‍ ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ എന്റെ ഹൃദയത്തിന്റെ ശ്രദ്ധ മുഴുവന്‍ സമയവും എന്റെ തിരുക്കുമാരനായ
ഈശോയില്‍ ആയിരുന്നു. ഇതുതന്നെയാണ് ജപമാലയും.

ഇന്നത്തെ ആധുനിക യുഗത്തില്‍ മെഡ്ജുഗോറിയുടെ പ്രസക്തി ?

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലുകളുടെ ലക്ഷ്യം മനുഷ്യവംശത്തെ യേശുവിന്റെ
ഹൃദയത്തോട് അടുപ്പിക്കുക എന്നുള്ളതാണ്. തീര്‍ത്തും വിദ്യാഭ്യാസം ഇല്ലാതിരുന്നvisionaryþ-മാരെ പരിശുദ്ധ അമ്മ ദിവസേനഎന്നവണ്ണം വിശ്വാസം പഠിപ്പിച്ചു കൊണ്ടിരുന്നു. ലൂര്‍ദ്ദിനെക്കുറിച്ചോ ഫാത്തിമയെക്കുറിച്ചോ അവര്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കന്യകാമറിയത്തെ കണ്ടപ്പോള്‍ അവര്‍ അമ്പരന്നു പോയി. കുമ്പസാരിക്കുക, പാപത്തെ ഉപേക്ഷിക്കുക, കഴിയുമെങ്കില്‍ ദിവസവും കുര്‍ബാന കാണുക, കുര്‍ബാനയില്‍ ജീവിക്കുക, കുടുംബം ഒരുമിച്ച് ജപമാല
ചൊല്ലി പ്രാര്‍ഥിക്കുക, ദിവസവും ബൈബിള്‍വായിക്കുക” സാത്താനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ആണ് ഇവ എന്ന്പരിശുദ്ധ അമ്മ തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്നു. ഇവ തന്നെയാണ് വിശുദ്ധിയില്‍ വളരാനുള്ള ഉപകരണങ്ങളും.

മനുഷ്യവംശത്തിന് ദൈവം നല്‍കാന്‍ തിരുമനസ്സായ ശ്രേഷ്ഠമായ ഒരു സ്ഥലമാണ്
മെഡ്ജുഗോറി എന്ന് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും സ്വര്‍ഗത്തില്‍ നിന്നും വന്ന് നമ്മെ അനുഗ്രഹിക്കുകയും നമ്മള്‍ക്ക് വേണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ ശബ്ദത്തെ നമ്മള്‍ ശ്രദ്ധാപൂര്‍വം ശ്രവിക്കണം എന്നതാണ് എനിക്ക് പറയാനുള്ളത്.നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ അഡ്രസ്രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ മാസത്തില്‍രണ്ടു തവണ സന്ദേശങ്ങള്‍ നിങ്ങള്‍ക്കുംലഭിക്കുന്നതായിരിക്കും. ഈ സന്ദേശങ്ങള്‍വായിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. കാരണം, അവള്‍ നമ്മളുടെ ഹൃദയങ്ങളോടാണ് സംസാരിക്കുന്നത്.നിങ്ങള്‍ ആ സന്ദേശങ്ങള്‍ വായിക്കുമ്പോള്‍ അവയിലേതെങ്കിലുമൊന്ന് നിങ്ങളെ സ്പര്‍ശിക്കാതെ ഇരിക്കുകയില്ല. ആ ഭാഗം എടുത്ത് അവയെപ്പറ്റി ധ്യാനിക്കുകയും അവയെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. പരിശുദ്ധ അമ്മയുമായി കൈകോര്‍ത്തു നടക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം അതാണ്. അവള്‍ നിങ്ങളെ എപ്പോഴും സംരക്ഷിക്കുകയും നിങ്ങളെ സ്വര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യും.


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here