.അവന്റെ നാമത്തില്‍

വിളവധികം ജോലിക്കാരോ ചുരുക്കം. ചിലപ്പോള്‍ നമ്മളൊക്കെ ആഗ്രഹിക്കും നമ്മള്‍ ഉദ്ദേശിക്കുന്നിടത്ത് കര്‍ത്താവ് നമ്മളെ എത്തിക്കണമെന്ന്, എന്നാല്‍ കര്‍ത്താവിന് നമ്മെക്കുറിച്ചുള്ള പദ്ധതികള്‍മറ്റു പലതും ആയിരിക്കാം. നമ്മള്‍ക്കിഷ്ടമുള്ള രീതിയില്‍ തമ്പുരാനെഅടുത്തറിയണം എന്ന് നമ്മള്‍ ആഗ്രഹിക്കും. എന്നാല്‍ നമ്മളെ വിളിച്ചവന്റെ വിളി എന്താണെന്നും ഞാന്‍ എപ്രകാരമായിരിക്കണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയാന്‍ പലപ്പോഴും നമ്മള്‍ വൈകിപ്പോകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ആദ്യം വന്നവര്‍ക്കും അവസാനം വന്നവര്‍ക്കും ഒരേ കൂലി കൊടുത്ത നമ്മുടെ തമ്പുരാന്‍ എനിക്കൊരുള്‍ക്കാഴ്ച നല്‍കി. സ്തുതിക്കുന്നത്നല്ലതുതന്നെ, പക്ഷേ അവന്റെ നാമത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്തു കൊടുക്കുമ്പോള്‍ അത് കൂടുതല്‍ മഹത്വമുളവാക്കുന്നു. ഇങ്ങനെ ചെയ്യുന്നതെല്ലാം അവനുതന്നെയാണ് ചെയ്തുകൊടുക്കുന്നതെന്ന ഒരു തിരിച്ചറിവ് എനിക്ക് ലഭിച്ചു.

ട്രിഷ്യാ വില്‍സണ്‍

ഒരു കടലോളം സ്‌നേഹം

ക്രിസ്തുമസിന് ഈ മക്കളുടെ ഒപ്പം ചെലവഴിക്കാനും അവരെ സാന്ത്വനിപ്പിക്കാനും ആയിട്ടാണ് അങ്ങോട്ട് പോയത്. ഞാന്‍ അവിടെ പ്രതീക്ഷിച്ചത് തന്റെ നിര്‍ഭാഗ്യങ്ങള്‍ ഓര്‍ത്ത് തേങ്ങുന്ന കുഞ്ഞുങ്ങളെ ആയിരുന്നു. പക്ഷേ, അവിടെ എത്തിയപ്പോള്‍ മുതല്‍ ഇവര്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. സന്തോഷത്തില്‍ ഓടിച്ചാടി നടക്കുന്ന ഇവര്‍ ഇവര്‍ക്കുള്ള ജീവിതത്തില്‍ സന്തുഷ്ടരാണ്. നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ഓരോ മനുഷ്യനും പഠിച്ചിരിക്കേണ്ട പാഠം ഈ കുട്ടികളുടെ നിഷ്‌കളങ്കതയില്‍ ഞാന്‍ കണ്ടു.

ഈ കുഞ്ഞു കണ്ണുകളില്‍ ഞാന്‍ സ്‌നേഹത്തിന്റെ ഒരു കടല്‍ കണ്ടു. ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. അപരിചിതനായ എന്നെ നിമിഷനേരത്തെ പരിചയപ്പെടലിനുശേഷം ഇവര്‍ക്ക് ഇത്രയേറെ സ്‌നേഹിക്കാന്‍ കഴിയുന്നുവെങ്കില്‍ നഷ്ടപ്പെട്ടത് ഈ കുഞ്ഞുമക്കള്‍ക്കല്ല, മറിച്ച് ഇവരെ വേണ്ടെന്നുവച്ച ആളുകള്‍ക്കാണ്.

നോബിള്‍ രാജീവ്, തൃശൂര്‍


Are you inspired by this article?

Subscribe : Print Edition | Audio Edition

Donate Now : Click here

Send Feedback : Click here