ദൈവം ഇപ്പോഴും കൂടെയുണ്ട് എന്നഅറിവും തിരിച്ചറിവും കുഞ്ഞുനാള്‍ മുതല്‍എന്റെ മാതാപിതാക്കളിലൂടെ ദൈവം എനിക്ക് തന്ന കൃപയാണ്. ”ഞാന്‍ നിന്റെകൂടെ ഉണ്ട്” എന്ന വചനം ആയിരംവട്ടം വായിക്കുകയും ധ്യാനിക്കുകയും പ്രസംഗിക്കുകയും ചെറിയ ചെറിയ അനുഭവങ്ങളിലൂടെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ ദൈവംഎന്നെ ഈ തിരിച്ചറിവിന്റെ വേറൊരു തലത്തിലേക്ക് കൂട്ടികൊണ്ടുപോയി.

”മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയില്‍ കൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടന്നു കൂടെ ഉള്ളതിനാല്‍ ഞാന്‍ ഭയപെടുകയില്ല” എന്ന ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം എന്റെ ചങ്കില്‍ ചുട്ടുപഴുത്ത നാരായം കൊണ്ട് കോറിയിട്ട നാളുകള്‍.

ഗുരുതരമായ കരള്‍ രോഗം ബാധിച്ച അനുജന് കരള്‍ പകുത്തു നല്കാന്‍ എന്നെയാണ് ദൈവം തെരഞ്ഞെടുത്തത്. ജര്‍മനിയില്‍നിന്നും യാത്ര പുറപ്പെടുമ്പോള്‍ തെല്ലും ഭയം തോന്നിയിരുന്നില്ല, കാരണം അനേകര്‍എനിക്കുവേണ്ടിയും എന്റെ അനുജന് വേണ്ടിയും പ്രാര്‍ഥിക്കുന്നുണ്ടെന്ന ഉറപ്പുതന്നെ. ഓപ്പറേഷന്റെ നിയോഗം വച്ച്പ്രാര്‍ഥിക്കുമ്പോളൊക്കെ ദൈവം അത്ഭുതംപ്രവര്‍ത്തിക്കും എന്ന തോന്നല്‍ എനിക്ക്
ശക്തി പകര്‍ന്നുതന്നു. അവന്റെ കരള്‍രോഗത്തെക്കുറിച്ചും കരള്‍ മാറ്റ ശസ്തക്രിയ
യെക്കുറിച്ചും എന്റെ സുഹൃത്തുക്കളായ ഡോക്റ്റടര്‍മാരില്‍ നിന്നും ഞാന്‍ ചോദിച്ചു മനസ്സിലാക്കി.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here