വിശുദ്ധരുടെ ജീവിതങ്ങള്‍ എപ്പോഴും പെര്‍ഫെക്ട് ആയിരുന്നു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും പ്രതീക്ഷ കൈവിടാതെ, എല്ലാറ്റിലും ദൈവേഷ്ടം കണ്ടെത്തി, ജീവിക്കാനായതിനാലാണ് അവര്‍ക്ക് വിശുദ്ധിയുടെ മഹത്വ കിരീടം നല്‍കപ്പെട്ടത്. വാഴ്ത്തപ്പെട്ട മാര്‍സല്‍ കാല്ലോയുടെ ജീവിതവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികളുടെ വിമാന ഫാക്ടറിയില്‍ നിര്‍ബന്ധിതസേവനത്തിനായി വിളിക്കപ്പെട്ടപ്പോള്‍ അതു തന്റെ പുതിയ മിഷന്‍ മേഖലയായിട്ടാണ് മാര്‍സല്‍ കണ്ടത്. എന്നാല്‍ അവന്‍ പ്രതീക്ഷിച്ചതിലും വളരെ നിരാശാജനകമായിരുന്നുഅവിടത്തെ അവസ്ഥ. എല്ലു മുറിയെ പണിയും ശോചനീയമായ ജീവിത സാഹചര്യങ്ങളും കാരണം നിരന്തരമായ ചെന്നിക്കുത്തും ഉദര സംബന്ധമായ രോഗങ്ങളും മാര്‍സലിനെ ശാരീരികമായി തളര്‍ത്തി. എല്ലാറ്റിലുമുപരി മാസങ്ങളോളം വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ പറ്റാത്തതും കുമ്പസാരിക്കാന്‍ സാധിക്കാഞ്ഞതും മാര്‍സലിനു വലിയ മനോവിഷമമുണ്ടാക്കി. ഇതോടൊപ്പം കടുത്ത ഗൃഹാതുരത്വവും ഏകാന്തതയും കൂടെ ചേര്‍ന്നപ്പോള്‍ മാര്‍സലീനോ വിഷാദരോഗത്തിനടിപ്പെട്ടു. ഇനി മുന്നോട്ടെങ്ങനെ എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ കുഞ്ഞുനാള്‍ മുതലേ അമ്മ പകര്‍ന്നു നല്‍കിയ ദൈവ വിശ്വാസവും ‘യങ് ക്രിസ്ത്യന്‍വര്‍ക്കേഴ്‌സ്’ എന്ന മുന്നേറ്റത്തിലൂടെ ലഭിച്ച ആഴപ്പെട്ട ദൈവാനുഭവവും വീണ്ടും ദൈവാശ്രയത്വത്തിലേയ്ക്ക് തിരിച്ചു വരാന്‍ മാര്‍സലിനെ സഹായിച്ചു.മുമ്പത്തേക്കാള്‍ ഊര്‍ജസ്വലമായി കര്‍ത്താവിനു വേണ്ടി ഇറങ്ങിത്തിരിക്കാന്‍ വ്യക്തിപരമായ പ്രാര്‍ഥനയിലൂടെ അവനു കൃപ ലഭിച്ചു.

Please Login to Read More....

 


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here