വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു രസകരമായ സംഭവം, കാര്‍ഡിനല്‍ സ്യുനന്‍സിന്റെ ഒരു ഗ്രന്ഥത്തിലുണ്ട്. ബ്രസല്‍സിലെ ഒരു വികാരിയച്ചന്‍ പള്ളിയില്‍ നിന്നും പുറത്തോട്ടു വരുന്ന അവസരത്തില്‍ ഒരാള്‍ പള്ളിമുറ്റത്തുവച്ച് ഭാര്യയുടേയും കുഞ്ഞിന്റെയും ഫോട്ടോ എടുക്കുന്നത് കണ്ടു. ആ മനുഷ്യന്‍ സാധാരണ പള്ളിയില്‍ കാണാറുള്ള ഒരാളല്ലായിരുന്നു. അയാളുടെ അടുത്തേക്കു ചെന്നിട്ട് അച്ചന്‍ ചോദിച്ചു: ”നിങ്ങളും കൂടെ ആ ചിത്രത്തിലുണ്ടെങ്കില്‍ അതു കുറേക്കൂടി മെച്ചപ്പെട്ടതായിരിക്കില്ലേ?”

ആസ്വാദനത്തിന്റെ ആ മന്ത്രണങ്ങള്‍… വൈദികന്‍ അവരൊരുമിച്ചുള്ളപടമെടുത്തു, ക്യാമറ തിരിച്ചു നല്‍കി നടന്നുപോയി. രണ്ടു മൂന്നു ചുവടുവച്ചതേയുള്ളൂ, പിറകില്‍ കാലൊച്ചകള്‍ കേട്ടു. അദ്ദേഹം തിരിഞ്ഞു നോക്കി. ആ മനുഷ്യന്റെഭാര്യയാണ് ശ്വാസമടക്കി പിടിച്ച് അവിടെ നിന്നിരുന്നത് ”അച്ചാ, എന്റെ കുഞ്ഞിനെ മാമോദീസ മുക്കിയിട്ടില്ല, അച്ചന്‍ അതു ചെയ്യുമോ?” ഹൃദ്യമായി അദ്ദേഹം അവരോടു സംസാരിച്ചു. ആ വിവാഹം തന്നെ സാധുവായിട്ടുള്ളതല്ലായിരുന്നു. ഒന്നു മറ്റൊന്നിലേക്ക് നയിച്ചു. ആ കൊച്ചു കുട്ടിയെ മാമോദീസ മുക്കി, വിവാഹം ക്രമപ്പെടുത്തി. ഒരു ചെറിയഉപവി പ്രവൃത്തിയുടെ ഫലം ആ കുടുംബത്തില്‍ ക്രിസ്തീയ പൂര്‍ണതയുടെ വിത്തു വിതച്ചു.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here

 


 

യുവജനങ്ങള്‍ക്ക് ആത്മീയ അധ്യയനങ്ങളും പരിശീലനങ്ങളും നല്‍കുന്നതില്‍ ആത്മാര്‍പ്പണം ചെയ്ത നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് ലേഖകന്‍ sasiimmanuel@gmail.com