ഫസ്റ്റ്‌ലൈന്‍ കൂടുമായിരുന്നത് എറണാകുളത്തിനടുത്ത് സ്‌നേഹനിലയത്തിലായിരുന്നു. യുവജനങ്ങളോടൊത്തു പ്രവര്‍ത്തിക്കുന്ന ഇരുപതിലധികം പേര്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് മാസംതോറും സൗഹൃദത്തിനും പ്രോത്സാഹനത്തിനുമായി എല്ലാ
മാസവും ഒന്നിച്ചുവരുമായിരുന്നു. രണ്ടുദിവസത്തെ കൂട്ടായ്മയ്ക്കുശേഷം കുറെ പുത്തന്‍ ആശയങ്ങളും ആവേശവുമൊക്കെയായി ഗ്രൂപ്പുകളിലേയ്ക്ക് ഞങ്ങള്‍ തിരിച്ചുപോകും.

കരിസ്മാറ്റിക് നവീകരണം പടര്‍ന്നുവളരുന്ന കാലം. അന്നെല്ലാം ധാരാളം പുതിയ പ്രഘോഷകര്‍ മുന്നോട്ടു വരുമായിരുന്നു. ആധ്യാത്മിക പ്രവര്‍ത്തകര്‍ ഒരു പ്രത്യേക രീതിയിലാകണം എന്നായിരുന്നു ഏവരുടേയും ചിന്ത. ഉടുപ്പിലും, നടപ്പിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലുമെല്ലാം ഒരു ‘മസില്‍ പിടിത്തത്തിന്റെ’ ശൈലി. എന്നാല്‍ ഞങ്ങളുടെ ഫസ്റ്റ്‌ലൈന്‍ ഗ്രൂപ്പ് പലരുടേയും ഈ ഭാവമെല്ലാം മാറ്റി അവരെ ലാളിത്യത്തിലേയ്ക്ക് വെല്ലുവിളിച്ചു. പല ഗൗരവക്കാരെയും കളിചിരിയും സന്തോഷവുമുള്ള സാധാരണ മനുഷ്യരാക്കി. അന്നുമുതല്‍ ഈ മുന്നേറ്റത്തിന്റെ ഒരു പ്രത്യേകത ലളിത സാധാരണ വ്യക്തികളെ – എന്നാല്‍ കുറേ വ്യത്യസ്തതയുള്ളവരെ, ഒപ്പം ജീവിതത്തില്‍ ആഴങ്ങള്‍ തേടുന്നവരെ – അത് രൂപപ്പെടുത്തുന്നു എന്നതാണ്.

വരദാനങ്ങള്‍ ഉപയോഗിക്കണം, അത് ‘നോര്‍മല്‍’ രീതിയിലുമാകണം

1970-കളുടെ അവസാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളില്‍ പലര്‍ക്കും മാര്‍സലീനോ അച്ചന്‍ നല്ലൊരു വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍, ”ഭാഷാവരത്തിലുള്ള പ്രാര്‍ഥനയ്ക്ക് നഴ്‌സറിതലം, പ്രൈമറിതലം, സെക്കന്‍ഡറിതലം, ഹൈസ്‌ക്കൂള്‍തലം, ഒക്കെയുണ്ട്.” അന്നെല്ലാം ഞങ്ങള്‍ യുവജന പരിപാടികള്‍ക്ക് ഒന്നിച്ചു വരുമ്പോള്‍ അരൂപിയില്‍ പാടാനും പ്രാര്‍ഥിക്കാനും പരിശീലിപ്പിക്കുന്നതിന് അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തുമായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ അറിയിപ്പുണ്ടാകും, ”ചായ കുടിക്കാനായി പിരിയുമ്പോള്‍ ഭാഷാവരത്തില്‍പ്രാര്‍ഥിച്ചു തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാപ്പലില്‍ ഒന്നിച്ചുവരാം.”ആ ഇടവേളകളില്‍ ഞങ്ങളില്‍ ചിലരുടെ സഹായത്തോടെ അച്ചന്‍ യുവാക്കളെ ആ ലളിതവും ആനന്ദനിര്‍ഭരവുമായ പ്രാര്‍ഥനാരീതിയും സുന്ദരമായ ആലാപന രീതിയും പരിശീലിപ്പിക്കുമായിരുന്നു.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here


 

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com