2006 അവസാനത്തോടെയാണ് കെയ്‌റോസിന്റെ മുന്‍ ചീഫ് എഡിറ്റര്‍ ആയിരുന്ന റെന്നി ഞാറക്കുളം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഒമാനിലും എത്തുന്നത്. തുടര്‍ന്ന് ഒമാനില്‍ വിളിച്ചു കൂട്ടിയ മീറ്റിംഗില്‍ ഞാനും പങ്കെടുത്തിരുന്നു.

ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ പ്രത്യേക ഉത്തരവാദിത്വം ഒന്നുംതന്നെ അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. കെയ്‌റോസിന്റെ വിതരണവും മറ്റും നോക്കി നടത്താന്‍ ഒരാളെ വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മറ്റു പലരെയും ചൂണ്ടിക്കാണിച്ചു. പക്ഷേ,
എല്ലാവരുടെയും വിരല്‍ എന്റെനേരെ ആയിരുന്നു. മനസ്സില്ലാമനസ്സോടെ അന്ന് ആ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്ത് ചെയ്യണം, നാട്ടില്‍നിന്ന് മാഗസിന്‍ ഇവിടേയ്ക്കു എങ്ങനെ കൊണ്ടുവരും എന്നൊന്നും ഒരു രൂപവും ഉണ്ടായിരുന്നില്ല. ആ സമയങ്ങളില്‍ നാട്ടില്‍ നിന്നും വരുന്നവരുടെ ലിസ്റ്റ് എടുത്ത്, അവരുടെ കൈവശംകൊടുത്തു വിട്ട് ഇവിടേയ്ക്ക് കൊണ്ടു വരുകയാണ് ചെയ്തിരുന്നത്. പലപ്പോഴും എയര്‍പോര്‍ട്ടില്‍ വച്ച് ബാഗിന് തൂക്കം കൂടുമ്പോള്‍ ചിലരെല്ലാം ആദ്യം എടുത്തു മാറ്റിയിരുന്നത് കെയ്‌റോസായിരുന്നു.

Please Login to Read More....


Are you inspired by this article?

Subscribe : Print Edition | Online Edition | Digital Edition | Audio Edition

Donate Now : Click here

Send Feedback : Click here