Image

MISSION

നിഷി വർഗത്തോടൊപ്പം ജസാളിയിൽ
11 months ago

നിഷി വർഗത്തോടൊപ്പം ജസാളിയിൽ

ജിനു തൈപ്പറമ്പിലച്ചന്റെ (എം.സി.ബി.എസ്)നേതൃത്വത്തില്‍ അരുണാചല്‍ പ്രദേശില്‍വളരുന്ന ക്രൈസ്തവ സമൂഹത്തെക്കുറിച്ച്:അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാ നഗറില്‍ നിന്ന് ഏതാണ്ട് 65 കിലോമീറ്റര്‍ ദൂരം. സാധാരണ 3-4 മണിക്കൂര്‍ യാത്ര പക്ഷേ, തീര്‍ച്ചയില്ല. മലകളിലൂടെയുള്ള യാത്ര. ബലക്ഷയമുള്ള മണ്ണ്. എപ്പോള്‍ വേണമെങ്കിലും മലയിടിയാം. മുന്നിലും …
Read More

അവരെ  പള്ളിയില്‍വച്ച്  കെട്ടിക്ക്‌
12 months ago

അവരെ പള്ളിയില്‍വച്ച് കെട്ടിക്ക്‌

കഴിഞ്ഞ ഓണാവധിക്കാലത്തായിരുന്നു അത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര. ആസ്സാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവയൊക്കെ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഏറെപ്രത്യേകതയുള്ള ജനവിഭാഗങ്ങളുടെ ഇടയിലൂടെയുള്ള ഒരു സഞ്ചാരം.

ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാകോളേജുകളുടെ സംഘടനയായ സേവ്യര്‍ ബോര്‍ഡ് …
Read More

ഖാണ്ഡ്വവയിലെ ഔലിയ
1 year ago

ഖാണ്ഡ്വവയിലെ ഔലിയ

“ഭാര്യയും മക്കളുമടക്കം കുടുംബമൊരുമിച്ച് പ്രാര്‍ഥിച്ചൊരുങ്ങി പുറപ്പെട്ട ഒരു മിഷന്‍ യാത്ര.”

“…എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടന്ന് ശ്രദ്ധിച്ചിരിക്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ” (സങ്കീ 66:19)

ഹൃദയത്തില്‍ ജ്വലിച്ചുകൊണ്ടിരുന്ന ദൈവസ്‌നേഹം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്ന് നല്‍കണം എന്ന ചിന്തയാണ് ഒരു …
Read More

വാഴ്ത്തപ്പെട്ട  റാണി മരിയയുടെ  ഹൃദയഭൂമിയില്‍
1 year ago

വാഴ്ത്തപ്പെട്ട റാണി മരിയയുടെ ഹൃദയഭൂമിയില്‍

ജീവിതം നല്‍കിയവന് അതിന്റെ പൂര്‍ണതയില്‍ തിരിച്ചു നല്‍കാനുള്ളതാണ് ഈ ഭൂമിയിലെ എന്റെ ജിവിതകാലഘട്ടമെന്ന് അവരുടെ ജീവിതം എന്നെ പഠിപ്പിച്ചു.വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സേ്കാഴ്‌സേസിന്റെ 2016-ല്‍ പുറത്തിറങ്ങിയ ‘സൈലന്‍സ്’ എന്ന ഹോളിവുഡ് സിനിമ, എന്റെ ജീവിതത്തില്‍ ‘മിഷന്‍’ എന്ന ദൈവികാനുഭവത്തിന് പ്രേരകമായ ഒരു സിനിമയാണ്. …
Read More

‘ബൊമ്മിതി’ ഞങ്ങളെ പഠിപ്പിച്ചത്‌
1 year ago

‘ബൊമ്മിതി’ ഞങ്ങളെ പഠിപ്പിച്ചത്‌

ഒരുപാട് ആകാംക്ഷയോടെയാണ് എട്ട് വിദ്യാര്‍ഥിനികളും ഒരു സിസ്റ്ററും അടങ്ങുന്ന ഞങ്ങളുടെ ടീം മിഷനായി എറണാകുളത്തെ സെന്റ് തെരേസാസ് കോളേജില്‍നിന്ന് മെയ് 14-ന് തമിഴ്‌നാട്ടിലെ ബൊമ്മിതിയിലേക്ക് യാത്ര തിരിച്ചത്. ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്ന ആ ട്രെയിന്‍ യാത്ര വളരെ രസകരമായിരുന്നു. അത്യാവശ്യം വേണ്ട …
Read More

ബുക്കാസ ദ്വീപിലെ കിസാബ ഗ്രാമം
1 year ago

ബുക്കാസ ദ്വീപിലെ കിസാബ ഗ്രാമം

യുഗാണ്ടയിലെ ചരിത്രമുറങ്ങുന്ന കിഗുങ്ങുവില്‍ നിന്നും

ബുക്കാസ ദ്വീപിലെ കിസാബ ഗ്രാമത്തിലേക്ക്

സംഭവബഹുലമായ ഒരുയാത്ര.

യുഗാണ്ടയിലെ ചരിത്രമുറങ്ങുന്ന കിഗുങ്ങുവിലെ മണ്ണ് കത്തോലിക്കാ മിഷണറിമാരുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയാണ്. ഇവിടെ നിന്നാണ് റൊണാള്‍ഡും …
Read More

മിഷൻ -താങ്കള്‍ വിളിക്കുന്ന  സബ്‌സ്‌ക്രൈബര്‍  പരിധിക്കു പുറത്താണ്‌
1 year ago

മിഷൻ -താങ്കള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ പരിധിക്കു പുറത്താണ്‌

2018 ആഗസ്റ്റില്‍ ഉണ്ടായ മഹാപ്രളയത്തിനു ശേഷം ജീസസ് യൂത്ത് ‘നല്ല അയല്‍ക്കാരന്‍’ പ്രോജക്റ്റിന്റെ ഭാഗമാവുകയും നിരവധി ക്യാമ്പുകളിലും പ്രളയ ബാധിത പ്രദേശങ്ങളിലും പോവുകയുംചെയ്തു. അങ്ങനെയാണ് ഒരു മിഷന്‍ യാത്ര പോകണമെന്ന ആഗ്രഹം ഉണ്ടായത്. പിന്നീട് പല വ്യക്തികളില്‍ നിന്നുകേട്ട മിഷന്‍ അനുഭവങ്ങള്‍ …
Read More

വിശ്വസിച്ച് മുന്നോട്ട്
1 year ago

വിശ്വസിച്ച് മുന്നോട്ട്

ക്രിസ്താനുഭവത്തിന്റെ അഗ്നി ചങ്കിലുണ്ടെങ്കില്‍ വെള്ളപ്പൊക്കം വന്നാല്‍പോലും കെട്ടുപോവില്ല, മറിച്ച് ആളിക്കത്തുകയേ ഉള്ളൂ.

‘Once a missionary always a missionary”. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു വാചകം. ചെറുപ്പം മുതല്‍ മിഷണറിമാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും യുവജനങ്ങള്‍ക്കും ഒരു മിഷണറിയാകാം എന്നു പഠിപ്പിച്ചത് …
Read More

ഒറീസ എനിക്ക് സമ്മാനിച്ചത്
2 years ago

ഒറീസ എനിക്ക് സമ്മാനിച്ചത്

തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ക്ക് മുന്നില്‍ ക്രൂശിതനെ തന്റെ നെഞ്ചോടുചേര്‍ത്ത് അവന്റെ മാറില്‍ ആശ്വാസം കണ്ടെത്തിയവരുടെ നാട്. ക്രിസ്തുവിനെപ്രതി മനസ്സിലും ശരീരത്തിലും വേദനകളും സഹനങ്ങളും ഏറ്റുവാങ്ങി വിശ്വാസത്തെ മുറുകെ പിടിച്ച പച്ചയായ മനുഷ്യരുടെ ഗ്രാമം; ഒഡീഷയിലെ കന്ധമാല്‍.

ഡിഗ്രിക്കുശേഷം ഫുള്‍ടൈമര്‍ ആവുക എന്നത് വലിയ …
Read More

മിഷന്‍ മാര്‍ച്ച്  ടു ത്രിപുര
2 years ago

മിഷന്‍ മാര്‍ച്ച് ടു ത്രിപുര

മണ്ണുകൊണ്ട് നിര്‍മിച്ച ഭവനത്തിലായിരുന്നു ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. അവിടത്തെ കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം വളരെ ക്ലേശകരമായിരുന്നുവെങ്കിലും മൂത്ത കുട്ടിക്ക് ഹിന്ദിയും ഇംഗ്ലീഷും കുറച്ച് അറിയാമായിരുന്നത് ഞങ്ങള്‍ക്ക് ആശ്വാസമായി.

മിഷനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുക വിവാഹത്തിനു മുമ്പുള്ള കാലഘട്ടമാണ്. 2003-2005 ജീസസ് യൂത്തില്‍ സജീവമായി …
Read More