Image

Issues

COVER STORY | Featured Articles

കൂപ്പുകൈ

കൂപ്പുകൈ

മാര്‍ച്ച് മാസത്തിന്റെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് കാലാവസ്ഥയിലെ ചൂടും പിന്നെ രണ്ടാമത്തേത് മാര്‍ച്ച് 8-ന്റെ ലോക വനിതാ ദിനവുമാണ്. പൊതുനിരത്തിലെ  പ്രസംഗത്തില്‍ സ്ത്രീകളെ പുകഴ്ത്തിവാഴ്ത്തുന്നത് കേള്‍ക്കുന്ന ആര്‍ക്കും, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീയാകാന്‍ കൊതിതോന്നുന്ന നല്ല ദിവസം. ആണ്ടുകുമ്പസാരം പോലെ കടമ കഴിക്കല്‍ കഴിഞ്ഞു. സൂര്യന്‍ അസ്തമിച്ചാല്‍ ഒക്കെ പഴയതു പോലെ. അതും മറ്റൊരു യാഥാര്‍ഥ്യം. ഇത്തവണ അല്പം വ്യത്യാസം വന്നോയെന്നൊരു തോന്നല്‍. ചൂടു കൂടുംതോറും ചൂടേറുന്ന വിഷയമായി വാര്‍ത്തകളില്‍ കത്തോലിക്കാ സഭയും ...
Read More
THE REAL TREASURE HUNT

THE REAL TREASURE HUNT

ഒന്നേകാല്‍ വര്‍ഷം മുമ്പ് ഒരു പ്രത്യേക അറിയിപ്പ് - കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്തും പങ്കെടുക്കുന്ന ഓള്‍ കേരള നിധി കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. മുഴുവന്‍ ആളുകളെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സംഘാടക സമിതി: കേരള ജീസസ് യൂത്ത് കൗണ്‍സില്‍. നിബന്ധന: ജീസസ് യൂത്ത് മുന്നേറ്റത്തോടുള്ള കമ്മിറ്റ്‌മെന്റെടുത്തവര്‍ ആയിരിക്കണം. പ്രായപരിധി: എല്ലാ പ്രായക്കാര്‍ക്കും. യോഗ്യത: നിങ്ങളുടെ താത്പര്യം; അതാണ് ഏറ്റവും വലിയ യോഗ്യത. സ്ഥലം: സെന്റ് തോമസ് കോളേജ് പാലാ ...
വീണ്ടുമൊരു ഓജസ്സുള്ള ക്രിസ്മസ്

വീണ്ടുമൊരു ഓജസ്സുള്ള ക്രിസ്മസ്

എന്റെ ക്രിസ്മസ് ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നത് രാവിലെയുള്ള മുടങ്ങാത്ത കുര്‍ബാനകളാണ്. കൊച്ചു കൊച്ചു സങ്കടങ്ങളെല്ലാം എണ്ണിപ്പെറുക്കി ഈശോയ്ക്കുള്ള സമ്മാനമാക്കും. ഇറച്ചിയും മീനും വലിയ താത്പര്യമുള്ളവയല്ലാതിരുന്നതിനാല്‍ ചോക്ക്‌ലേറ്റിനായിരുന്നു നോമ്പ്- ഒഴിച്ചുകറിയില്ലാതെ ചോറുണ്ണാന്‍ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോള്‍ ഒരിക്കലതു നോമ്പെടുത്തു. വാച്ചില്ലാതെ നടക്കാന്‍ പറ്റില്ല എന്നു തോന്നിയപ്പോള്‍ അതും നോമ്പിലായി. എന്തു നോമ്പെടുക്കണം എന്നത് അന്നത്തെ ഒരു പ്രധാന ചിന്താവിഷയമായിരുന്നു. മറ്റൊരു പ്രധാന കാര്യമായിരുന്നു ക്രിസ്മസിനു തൊട്ടുമുമ്പുള്ള കുമ്പസാരം. ഉണ്ണീശോ വരുമ്പോള്‍ എന്റെ ഹൃദയമാകുന്ന പുല്‍ക്കൂട് ...

Anubhavam | the experience

ഒരു ജീവിത പ്രളയകഥ

ഒരു ജീവിത പ്രളയകഥ

പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷേ, എന്റെ നിദ്രയുടെ ശാന്തതയെ ഹനിക്കുംവിധം ഈ അനുഭവം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. അതുകൊണ്ട് എഴുതുകയാണ്. അന്ന് ക്യാമ്പ് ആരംഭിച്ചിട്ട് നാലാം ദിവസം. ''അക്കാ, നാന്‍ ...
Read More

INTERVIEW

"ജീസസ്‌ യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ''

“ജീസസ്‌ യൂത്ത് -നിങ്ങൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു ”

സഭാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും യുവജനങ്ങളാണ്. പിതാവിന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് സഭയില്‍ എത്രത്തോളം പ്രാധാന്യമുണ്ട്? മനുഷ്യ ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ ഭാഗമാണ് യുവത്വം. എല്ലാ തലത്തിലും ജീവിതത്തിന്റെ ഇഷ്ടങ്ങളും നിയോഗങ്ങളും കൂടാതെ അടിസ്ഥാന ജീവിത വിശ്വാസങ്ങളും ആര്‍ജിക്കുന്നതിനും ഊട്ടി ഉറപ്പിക്കുന്നതിനും ഏറ്റം അനുയോജ്യമായ സമയവും ഇതാണ്. സഭയെ സംബന്ധിച്ച് ഊര്‍ജസ്വലരായ ആത്മാക്കളാണ് സഭയുടെ ബലം, അത് യുവജനത്തിലാണ് കാണാന്‍ കഴിയുക. സഭയെ സംബന്ധിച്ച് യുവജനങ്ങള്‍ അതുല്യമായ സമ്പത്താണ്. സഭയുടെ കരുത്ത് യുവജനങ്ങളാണെന്ന് പറയുമ്പോള്‍ ...
Read More
ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

ആര്‍ട്ടിക്കിള്‍ 377 വിധി വിശകലനം ചെയ്യുമ്പോള്‍

സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു? വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് കത്തോലിക്കാ സഭയുടെ അജണ്ടയല്ല. ആര്‍ട്ടിക്കിള്‍ 377, ബ്രിട്ടനിലെ 1553-ലെ ബഗറി ആക്ടിനെ പിന്‍പറ്റിയുണ്ടായ ഒരു നിയമമാണ്. സ്വവര്‍ഗ രതിക്കെന്നല്ല, ഓറല്‍ സെക്‌സിനടക്കം 10 വര്‍ഷംവരെ കിട്ടാവുന്ന ഈ ആക്ട് ...
"നല്ല അയല്‍ക്കാരന്‍!!!''

“നല്ല അയല്‍ക്കാരന്‍!!!”

ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും കോതമംഗലം രൂപതയുടെ പി.ആര്‍.ഒ.യും അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് അഡ്വ.റൈജു വര്‍ഗീസ്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നാനാജാതി മതസ്ഥരായ നാട്ടുകാരുടെയും രാഷ്ട്രീയ-സഭാനേതൃത്വങ്ങളുടെയും ശ്രദ്ധനേടിയെടുത്ത ജീസസ് യൂത്ത് 'നല്ല അയല്‍ക്കാരന്‍' പ്രൊജക്ടിന്റെ പ്രചോദനകേന്ദ്രവും മുന്‍നിരസാന്നിധ്യവുമായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്കാണ് പല മീറ്റിംഗുകള്‍ക്കായി തിരുവനന്തപുരത്തേക്കു പോകുന്ന റൈജു വര്‍ഗീസിന്റെ കാറില്‍ ഞാന്‍ കോട്ടയത്തുനിന്നും കയറിയത്. പിറ്റേന്ന് പുലര്‍ച്ചെ 3:30-ന് ഏറ്റുമാനൂരില്‍ ഇറങ്ങുന്നിതിനിടയില്‍ ...

VARTHA VICHARAM

വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

ഭൂമി അതിന്റെ അവസാനത്തിലേക്ക്...? പോട്‌സ്ഡം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്ടി റിസര്‍ച്ചിലെ (ജര്‍മനി) ശാസ്ത്രജ്ഞര്‍ കംപ്യൂട്ടര്‍ പുനരാവിഷ്‌കാര പഠനത്തിലൂടെ കണ്ടെത്തിയ റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്. ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ...
Read More

BOOK REVIEW

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

ദാമ്പത്യസ്‌നേഹത്തിന്റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും പ്രധാനധ്യാപകരും. ഈ അര്‍ഥത്തില്‍ വിവാഹത്തിലൂടെയും കുടുംബത്തിലൂടെയും ...
Read More

EDITORIAL

ഹൃദയം നിറയെ നന്ദിയോടെ

ഹൃദയം നിറയെ നന്ദിയോടെ

മനസ്സ് നിറയെ നന്ദിയോടെ, കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ ഞാനെന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞ 100 മാസങ്ങള്‍ (8 വര്‍ഷവും 4 മാസവും) പിന്നിട്ട് കെയ്‌റോസിന്റെ എഡിറ്റര്‍ എന്ന ഉത്തരവാദിത്വത്തില്‍ നിന്നു ഞാന്‍ വിടവാങ്ങുന്നു ...
Read More

                                                                                                                                                                                                                                               

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   

        DONATE NOW        

Recent Articles | From latest issues

മറിയം ത്രേസ്യ (1876-1926), ഫീസ്റ്റ് - ജൂണ്‍ 8

മറിയം ത്രേസ്യ (1876-1926), ഫീസ്റ്റ് – ജൂണ്‍ 8

കുടുംബങ്ങള്‍ക്കിടയില്‍ പ്രേഷിത പ്രവര്‍ത്തനം ചെയ്യുന്ന ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍ സ്ഥാപകയാണ് തൃശൂരില്‍ നിന്നുള്ള മറിയം ത്രേസ്യ. മറിയം ത്രേ്യസ്യയുടെ പേരിലുള്ള അത്ഭുത പ്രവര്‍ത്തനം ഫ്രാന്‍സിസ് മാര്‍പാപ്പ 2019-ല്‍ അംഗീകരിച്ചു. ആയതിനാല്‍ ഈ വര്‍ഷം തന്നെ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുവാനുള്ള നടപടികള്‍ നടത്തിവരുന്നു. വസൂരിരോഗം ബാധിച്ച സാധാരണ ജനങ്ങളുടെ കുടുംബങ്ങളില്‍ കയറിച്ചെന്ന് സ്‌നേഹത്തോടെ ശുശ്രൂഷചെയ്താണ് അവള്‍ ജീവിതം ചെലവഴിച്ചത്. അസുഖത്താല്‍ മരണക്കിടക്കയിലായ മറിയം ത്രേസ്യയുടെ അവസാന ആഗ്രഹം കട്ടിലില്‍ നിന്നും നിലത്ത് പായയില്‍ കിടത്തണമെന്നായിരുന്നു. അങ്ങനെ അവസാന നിമിഷംവരെ സ്വാര്‍ഥ സുഖങ്ങളെല്ലാം ത്യജിച്ച് ക്രൂശിതനായ മണവാളനോട് ഒട്ടിച്ചേര്‍ന്ന് നിന്നു. അപ്പന്റെ മദ്യപാനവും അമ്മയുടെ ചെറുപ്പത്തിലുള്ള വേര്‍പാടും സഹോദരന്റെ ...
Read More
കിസ്തു ജീവിക്കുന്നു

കിസ്തു ജീവിക്കുന്നു

'ചേട്ടാ വീടിന്റെ വാര്‍ക്കപ്പണിക്ക് പുതിയ ഒരാളെ കിട്ടി. മൂന്ന് ആഴ്ചയായി മുടങ്ങി കിടക്കുന്ന വീടിന്റെ പണി നാളെ പുനരാരംഭിക്കും. ഈശോ ജീവിച്ചിരിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി എനിക്കു ബോധ്യമായി ചേട്ടാ.'' ജീവിതത്തിന്റെ പല പ്രതിസന്ധികളിലും ഇരിങ്ങാലക്കുടക്കാരന്‍ ബിനോയ് ആവര്‍ത്തിക്കുന്ന ഒന്നാണ് 'ഈശോ ജീവിച്ചിരിക്കുന്നു' എന്നത്. 3 ജോഡി ഡ്രസ്സുമായി നടന്നപ്പോഴും, കഠിനമായ ചൂടില്‍ ഇലക്ട്രിസിറ്റി മീറ്റര്‍ റീഡിംഗിനു പോയതിനു ശേഷംസമയം യുവജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും, വളരെക്കാലത്തെ സ്വപ്നമായ വീടിന്റെ പണികള്‍ പലപ്പോഴും നിലച്ചു പോകുമ്പോഴും, കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു വിഹിതം കൂട്ടുകാരെ സഹായിക്കാന്‍ മാറ്റി വയ്ക്കുമ്പോഴും, ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ ചെയ്തു തീര്‍ക്കുമ്പോഴും, വിവാഹ ജീവിതത്തിനു ഒരുങ്ങുമ്പോഴും ബിനോയ് ...
Read More
അത്യുന്നതങ്ങളില്‍ നിന്നും അഗ്നിനാളങ്ങളായ് വരണേ!

അത്യുന്നതങ്ങളില്‍ നിന്നും അഗ്നിനാളങ്ങളായ് വരണേ!

വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖപത്രമായ ജീവജ്വാലയില്‍ വിദേശിയായ ഒരു കത്തോലിക്കാ എഴുത്തുകാരന്റെ ലേഖനമുണ്ടായിരുന്നു (വിവര്‍ത്തനം). അതിലെ പ്രസ്താവന വളരെ ചിന്തോദ്ദീപകമായി ഇന്നും ഉള്ളില്‍ തെളിഞ്ഞു കിടക്കുന്നുണ്ട്. ''ആദിമ ക്രൈസ്തവരുടെ ഇടയില്‍ നിന്ന് ദൈവം പരിശുദ്ധാത്മാവിനെ പിന്‍വലിച്ചിരുന്നെങ്കില്‍ അന്ന് അവര്‍ ചെയ്തിരുന്ന 99% കാര്യങ്ങളും നിലച്ചു പോകും; എന്നാല്‍, ഇന്ന് സഭയില്‍ നിന്ന് പരിശുദ്ധാത്മാവിനെ പിന്‍വലിച്ചാല്‍ നാം ചെയ്യുന്ന 99% കാര്യങ്ങളും തുടരും, ഒരു ശതമാനം കാര്യങ്ങള്‍ നിലച്ചേക്കും'' ഇന്ന് തിരുസഭ സാമൂഹ്യ മാധ്യമങ്ങളിലും, പൊതു സ്ഥലങ്ങളിലും വിമര്‍ശിക്കപ്പെടുമ്പോള്‍, സഭയെ മറ്റൊരു തട്ടിപ്പു പ്രസ്ഥാനമെന്ന മട്ടിലൊക്കെ 'ബുദ്ധിജീവികള്‍' പൊതു സമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ച് അപഹസിക്കുമ്പോള്‍ മുകളിലെ ആ ...
Read More
ജീസസ് യൂത്ത് കൂട്ടായ്മകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എങ്ങനെ ?[ 2 ]

ജീസസ് യൂത്ത് കൂട്ടായ്മകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എങ്ങനെ ?[ 2 ]

'പുതിയ സര്‍ക്കാര്‍ തീരുമാനം കേട്ടോ? പ്രീഡിഗ്രി കോളേജില്‍ നിന്ന് മാറുന്നു. പകരം സ്‌കൂളില്‍ 11, 12 ക്ലാസ്സുകള്‍ വരുന്നു. ഇത് മിക്കവാറും ജീസസ് യൂത്ത് മുന്നേറ്റത്തെ മാറ്റിമറിക്കും''. 1997-ല്‍ ആയിരുന്നു അത്. സര്‍ക്കാരിന്റെ ഈ പുതിയ നടപടി മുന്നേറ്റത്തെ എങ്ങനെ ബാധിക്കുമെന്ന് ആ ജീസസ് യൂത്ത് നേതാവ് എന്നെ പറഞ്ഞു മനസ്സിലാക്കി. മുന്നേറ്റത്തിന്റെ പ്രധാന ഭാഗമാണ് കാമ്പസ് മിനിസ്ട്രി. പ്രീഡിഗ്രി അന്ന് കോളേജിലെ ആദ്യ രണ്ടുവര്‍ഷങ്ങള്‍. ആ കുട്ടികള്‍ അധികാരികള്‍ക്ക് മിക്കവാറും വലിയ തലവേദനയാണ്. പക്ഷേ, ഒരു ദൈവസ്പര്‍ശനം കിട്ടി ജീസസ് യൂത്ത് ഗ്രൂപ്പില്‍ വന്നു കഴിയുമ്പോള്‍ വലിയ പ്രതിബദ്ധതയും പ്രസരിപ്പും കാണിക്കുന്നത് അവരാണ്. പിന്നീട് അവര്‍ നേതൃത്വത്തില്‍ ...
Read More
മറന്നു മറന്നു മറന്ന്

മറന്നു മറന്നു മറന്ന്

മറക്കുന്നവന്‍ മണ്ടനാണ്. അങ്ങനെയാണ് ചെറുപ്പം മുതലേ കണ്ടറിഞ്ഞത്. ഉത്തരം മറന്നു വട്ടപ്പൂജ്യമായവനെ മണ്ടനെന്ന് ടീച്ചറും വിളിച്ചു. പറയാന്‍ ഏറെയുണ്ടായിട്ടും മറന്നു കളഞ്ഞവനാണ് പിന്നീട് മണ്ടനായത്. സ്വയം വട്ടപ്പൂജ്യമായവനെ ദൈവവും വെറുതെ വിട്ടില്ല; പൊട്ടക്കിണറിന്റെ ആഴങ്ങളില്‍ നിന്ന് സിംഹാസനം വരെ ഉയര്‍ത്തി. മറക്കണം, മറക്കേണ്ടത് എന്റെ മുറിവുകളാണ്. മറക്കണം, മറവിയും പൊറുതിയും തമ്മില്‍ ഭേദമില്ലാതാകുന്നതുവരെ. ഉണങ്ങിയ മുറിവുകളുടെ പാടുകള്‍ സ്‌നേഹത്തിന്റെ ഓര്‍മപ്പെടുത്തലുകളാകട്ടെ, ഇനിയും വീഴാതിരിക്കാന്‍. കണ്ണീരിനാല്‍ കഴുകി, തപംചെയ്ത് ഉണക്കേണ്ട ചിലമുറിവുകളുണ്ട്. എനിക്ക് ഞാന്‍ ക്ഷമ നല്‍കേണ്ടവ. കുറ്റബോധത്തിന്റെ ഇരുളറകളില്‍ അവയൊക്കെ മറുന്നുവയ്ക്കണം. പിന്നെ സഹോദരനോട് രമ്യപ്പെടണം. വീഴ്ച പറ്റിയത് അവനാണെങ്കില്‍കൂടി ഞാനതു മറക്കണം. അപരന്റെ ഇടര്‍ച്ചകളെല്ലാം കാണുന്നുണ്ടെങ്കിലും കണ്ടില്ലെന്നുവയ്ക്കാം ...
Read More
വിശുദ്ധമായ അസംതൃപ്തി

വിശുദ്ധമായ അസംതൃപ്തി

തിരുസഭ യുവജനവര്‍ഷമായി ആചരിച്ച 2018-ല്‍ ജീസസ് യൂത്ത് സംഘടിപ്പിച്ച കേരള കോണ്‍ഫറന്‍സിലെ ഒരു സെഷനിലാണ് ആ വാക്ക് ആദ്യമായ് കേള്‍ക്കുന്നത് 'Holy Discontent അഥവാ 'വിശുദ്ധമായ അസംതൃപ്തി'. ഓസ്‌ട്രേലിയയില്‍ നിന്നുമെത്തിയ മലയാളിയായ യുവ വൈദികന്‍ നയിച്ച സെഷന്‍. വ്യക്തിപരമായ മിഷനെക്കുറിച്ചാണ് (Personal Mission) അച്ചന്‍ സംസാരിച്ചത്. അതിനിടയില്‍ വിശുദ്ധമായ അസംതൃപ്തി എന്ന ആശയം അച്ചന്‍ വിശദീകരിച്ചു. സോഷ്യല്‍ സയന്‍സ് അധ്യാപികയായിരുന്ന ഒരു കന്യാസ്ത്രീ തന്റെ കോണ്‍വെന്റില്‍ നിന്നും സ്‌കൂളിലേയ്ക്ക് പോകുന്ന മാര്‍ഗമധ്യേ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങളുടെ യാതനകള്‍ കാണുമായിരുന്നു. ആ കാഴ്ച അവരില്‍ ഒരു അസംതൃപ്തി ഉളവാക്കി. ആ അസംതൃപ്തി വിശുദ്ധമായ അസംതൃപ്തിയായിരുന്നു. പിന്നീട് അവര്‍ ലൊറെറ്റോ കോണ്‍വെന്റിന്റെ ...
Read More
റിറ്റിനൈറ്റിസ് പിഗ്മന്റോസ എന്ന സമ്മാനം

റിറ്റിനൈറ്റിസ് പിഗ്മന്റോസ എന്ന സമ്മാനം

കുറവുള്ളവരെ താഴ്ത്തി കെട്ടരുത്. സ്വന്തം കുറവുകളില്‍ നിരാശപ്പെടേണ്ട കാര്യവുമില്ല. നമുക്ക് കുറവിലും കഴിവിലുമല്ല, കൃപയില്‍ ആശ്രയിച്ച് ജീവിക്കാം. തലക്കെട്ട് വായിക്കുമ്പോള്‍ ആലോചിക്കുന്നുണ്ടാവും എനിക്കാരോ സമ്മാനം തന്നപ്പോള്‍ അതില്‍ നിന്നും എന്തോ ഉള്‍ക്കൊണ്ട് എഴുതുന്നതാണെന്ന്. ഞാന്‍ ഉദ്ദേശിച്ചത് എന്നെ സൃഷ്ടിച്ചവന്‍ തന്ന ഒരു ചെറിയ ബോധ്യത്തെക്കുറിച്ചാണ്. കുറവുകളെ എന്നും ദു:ഖത്തോടെ നോക്കി കാണുന്നവരാണ് മിക്കവരും. എനിക്കും ഒരു ചെറിയ കുറവ് സ്‌നേഹത്തോടെ ദൈവം തന്നിട്ടുണ്ട്. അതിന് ശാസ്ത്രം തന്നിട്ടുള്ള പേര് റിറ്റിനൈറ്റിസ് പിഗ്മന്റോസ എന്നാണ്. അതൊരു റെയര്‍ ജെനറ്റിക് ഡിസോര്‍ഡര്‍ ആണ്. കണ്ണിന്റെ ഉള്ളില്‍ പ്രകാശത്തില്‍ നിന്നുലഭിക്കുന്ന സിഗ്നല്‍സ് തലച്ചോറിലേയ്ക്ക് എത്തിക്കുന്ന കോശങ്ങള്‍ നശിച്ചു പോകുന്നു. അപ്പോള്‍ പതിയെ നിലവിലുള്ള കാഴ്ച കുറഞ്ഞുവരും ...
Read More
Loading...